അബുദാബി : പയ്യന്നൂര്‍ സൗഹൃദവേദി അബുദാബി ചാപ്‌റ്റര്‍ ഓണം – ഈദ് ആഘോഷ ങ്ങള്‍ യു. എ. ഇ. എക്‌സ് ചേഞ്ച് സെന്റര്‍ പ്രസിഡന്റ് വൈ. സുധീര്‍ കുമാര്‍ ഷെട്ടി ഉദ്‌ഘാടനം ചെയ്‌തു. പ്രമുഖ ഗായകന്‍ എം. ജി. ശ്രീകുമാര്‍ മുഖ്യാതിഥി ആയിരുന്നു.
ഇന്ത്യാ സോഷ്യൽ സെന്ററിൽ നടന്ന ആഘോഷ പരിപാടികളിൽ സൗഹൃദ വേദി പ്രസിഡന്റ് ബി. ജ്യോതി ലാല്‍ അദ്ധ്യക്ഷത വഹിച്ചു. പയ്യന്നൂരിലെ അദ്ധ്യാപകന്‍ ആയിരുന്ന വി. പി. കൃഷ്ണ പൊതുവാള്‍, തിരക്കഥാ കൃത്ത് ചന്ദ്രന്‍ രാമന്തളി, ഹംദാന്‍ അവാര്‍ഡ് ജേതാവ് ഗോപികാ ദിനേശ്, മൈലാഞ്ചി മ്യൂസിക് റിയാലിറ്റി ഷോ വിജയി ഹംദാ നൗഷാദ് തുടങ്ങിയ വരെ ചടങ്ങില്‍ ആദരിച്ചു.
അബുദാബി യിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. അംഗ ങ്ങളുടേയും കുട്ടി കളുടേയും വിവിധ കലാ പരിപാടി കള്‍, മാവേലി എഴുന്നെള്ള ത്ത്, ഓണ സദ്യ എന്നിവയും നടന്നു.