രക്തദാന ക്യാമ്പ് നടത്തി

June 2nd, 2015

blood-donation-epathram
അബുദാബി : മാര്‍ത്തോമ യുവജന സഖ്യത്തിന്റെ ആഭിമുഖ്യ ത്തില്‍ രക്ത ദാന ക്യാമ്പ് നടത്തി. മുസഫയിലെ മാര്‍ത്തോമ്മാ ദേവാലയ അങ്കണ ത്തില്‍ നടന്ന ക്യാമ്പില്‍ അബുദാബി ബ്ലഡ് ബാങ്കില്‍ നിന്നുള്ള മെഡിക്കല്‍ ടീം നേതൃത്വം നല്‍കി. ഇടവകാംഗങ്ങളും യുവജന സഖ്യം പ്രവര്‍ത്തകരും രക്തം ദാനം ചെയാന്‍ എത്തി.

റവ. പ്രകാശ് എബ്രഹാം, റവ. ഐസക് മാത്യു, പ്രിന്‍സി ബോബന്‍, സുജിത് മാത്യു, ജയന്‍ എബ്രഹാം, റെല്ലി സെബി, സാംസണ്‍ മത്തായി തുടങ്ങിയവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി.

- pma

വായിക്കുക: , , ,

Comments Off on രക്തദാന ക്യാമ്പ് നടത്തി

പുതിയ തലമുറയെ ഗ്രന്ഥ ശാല കളിലേക്ക് ആകർഷിക്കണം

June 2nd, 2015

അബുദാബി : പുതിയ തലമുറയെ വായന യുടെ ലോക ത്തേക്ക് ആകർഷി ക്കുവാൻ ഗ്രന്ഥ ശാലാ പ്രവർത്തന ങ്ങളിലൂടെ സാധിക്ക ക്കണം എന്ന് പി. എസ്‌. സി. ചെയർമാനും കാലടി സംസ്‌കൃത സർവ കലാ ശാലാ മുൻ വൈസ് ചാൻസലറു മായ ഡോ. കെ. എസ്. രാധാ കൃഷ്‌ണൻ.

അബുദാബി മലയാളി സമാജ ത്തിലെ ലൈബ്രറി സന്ദർശിച്ച ശേഷം സംസാരിക്കുക യായിരുന്നു അദ്ദേഹം. പുതിയ തലമുറ പുസ്‌തക വായന യിൽ നിന്ന് അകലുന്നു. ഇലക്ട്രോണിക് ലൈബ്രറി യിലൂടെ പുതിയ തല മുറ യിലേക്ക് വായനാ താൽപര്യം വർദ്ധിപ്പിക്കുവാനുള്ള പ്രവർത്തന ങ്ങളാണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

സമാജത്തിന്റെ പ്രവര്‍ത്തന രൂപരേഖ, സമാജം ലൈബ്രറേറി യന്‍ ജെറിന്‍ കുര്യന്‍ ജേക്കബ് വിശദീകരിച്ചു. പ്രസിഡന്റ് യേശു ശീലന്‍, വൈസ് പ്രസിഡന്റ് പി. ടി. റഫീഖ്, സെക്രട്ടറി സതീഷ് കുമാര്‍, ട്രഷറര്‍ ഫസലുദ്ദീന്‍, ചീഫ് കോഡിനേറ്റര്‍ എ. എം. അന്‍സാര്‍, വനിതാ കണ്‍വീനര്‍ ലിജി ജോബിസ്, വനിതാ കോഡിനേറ്റര്‍ നൗഷി, അഷറഫ് പട്ടാമ്പി, ദശപുത്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on പുതിയ തലമുറയെ ഗ്രന്ഥ ശാല കളിലേക്ക് ആകർഷിക്കണം

ശാസ്ത്രീയ നൃത്ത സന്ധ്യ : സൂര്യ ഫെസ്റ്റിവെല്‍ ശ്രദ്ധേയമായി

June 2nd, 2015

jyothsna-jagannathan-soorya-fest-ePathram
അബുദാബി : സൂര്യ ഫൗണ്ടേഷനും എന്‍. എം. സി. ഗ്രൂപ്പും സംയുക്ത മായി സംഘടി പ്പിച്ച ശാസ്ത്രീയ നൃത്ത സന്ധ്യ ശ്രദ്ധേയ മായി.
.
ക്ലാസിക്കല്‍ നൃത്തരംഗത്തെ പ്രഗല്ഭരായ ഡോ. ജ്യോത്സ്‌ന ജഗന്നാഥന്റെ ഭരതനാട്യം, അരുണ മോഹന്തി യുടെയും സംഘ ത്തിന്റെയും ഒഡീസി നൃത്തവും അബുദാബി ഇന്ത്യന്‍ സ്‌കൂളിലെ ശൈഖ് സായിദ് ഓഡി റ്റോറിയ ത്തിലാണ് അരങ്ങേറിയത്.

ഇന്ത്യന്‍ സ്ഥാനപതി ടി. പി. സീതാറാം മുഖ്യ അതിഥി ആയിരുന്നു. എന്‍. എം. സി. ഗ്രൂപ്പ് മേധാവി ഡോ. ബി. ആര്‍ .ഷെട്ടി, സൂര്യ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സൂര്യ കൃഷ്ണ മൂര്‍ത്തി, യു. എ. ഇ. എക്‌സ്‌ചേഞ്ച് പ്രസിഡന്റ് വൈ. സുധീർകുമാർ ഷെട്ടി എന്നിവര്‍ സംബന്ധിച്ചു

- pma

വായിക്കുക: ,

Comments Off on ശാസ്ത്രീയ നൃത്ത സന്ധ്യ : സൂര്യ ഫെസ്റ്റിവെല്‍ ശ്രദ്ധേയമായി

പുതിയ ഭരണ സമിതി നിലവിൽ വന്നു

June 1st, 2015

friends-adms-committee-2015-ePathram

അബുദാബി : മൂന്നു പതിറ്റാണ്ടായി അബുദാബി യിലെ കലാ സാസ്കാരിക ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് നിറ സാന്നിദ്ധ്യ മായി നില്ക്കുന്ന ഫ്രണ്ട്സ് എ. ഡി. എം. എസ്. പുതിയ ഭരണ സമിതി നിലവില്‍ വന്നു. പ്രസിഡന്റ് സലിം ചിറക്കൽ, ജനറൽ സെക്രട്ടറി പുന്നൂസ് ചാക്കോ, ട്രഷറർ കല്യാണ കൃഷ്ണൻ. പി. ടി.

saleem-chirakkal-president-friends-adms-committee-2015-ePathram

പ്രസിഡന്റ് സലിം ചിറക്കൽ, ജനറൽ സെക്രട്ടറി പുന്നൂസ് ചാക്കോ, ട്രഷറർ കല്യാണ കൃഷ്ണൻ

വൈസ് പ്രസിഡണ്ടു മാരായി അൻസാർ എ. എം., ഷിബു മുഹമ്മദ്‌ ഇബ്രാഹിം, സെക്രട്ടറി മാരായി സക്കീർ അമ്പലത്ത്, രജീദ്‌ പി., ഷിബു, വിജയ രാഘവൻ എന്നിവ രെയും തെരഞ്ഞെടുത്തു.

ബാബു വടകര, കരമന കബീർ, ഫസലുദ്ദീൻ, പി. കെ. ജയരാജ്, ഹുമയൂണ്‍ കബീർ, ഫിറോസ്‌ ബാബു, സാഹിൽ ഹാരിസ് എന്നിവര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.

ഫ്രണ്ട്സ് എ. ഡി. എം. എസ്. സ്ഥാപക രായ ചിറയിൻകീഴ് അൻസാർ, മുഗൾ ഗഫൂർ എന്നിവരെ സ്മരിച്ചു കൊണ്ട് പേട്രൻ ടി. എ. നാസ്സർ നേതൃത്വം നല്കി മുസ്സഫ യിലെ അബുദാബി മലയാളി സമാജ ത്തിൽ നടന്ന ജനറൽ ബോഡി യിൽ പ്രസിഡന്റ് പി. കെ. ജയരാജ്, അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പുന്നൂസ് ചാക്കോ റിപ്പോർട്ടും ട്രഷറർ കല്യാണ കൃഷ്ണൻ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലുലു റമദാന്‍ കിറ്റ് വിപണിയില്‍

June 1st, 2015

അബുദാബി : റമദാൻ സ്പെഷ്യല്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്തി ലുലു പുറത്തിറക്കുന്ന റമദാൻ കിറ്റ്‌ വിതരണ ഉത്ഘാടനം അബുദാബി അൽ വാഹ്ദാ മാളിൽ നടന്നു. ചടങ്ങിൽ ഡോക്ടർ ഹാഷിം അൽ നുഐമി, ലുലു റമദാൻ കിറ്റു വിതരണ ഉത്ഘാടനം നിർവ്വഹിച്ചു.

വിവിധങ്ങളായ ഇരുപത് റമദാൻ വിഭവ ങ്ങൾ ഉൾക്കൊള്ളിച്ച് തയ്യാറാക്കി യിരിക്കുന്ന വലിയ കിറ്റിനു നൂറ്റി മുപ്പതു ദിർഹവും, പന്ത്രണ്ടു ഇന ങ്ങൾ ഉൾ കൊള്ളുന്ന ചെറിയ കിറ്റിനു തൊണ്ണൂറു ദിർഹവു മായാ ണ് വില ക്രമീ കരിച്ച രിക്കുന്നത് എന്ന് ലുലു ചീഫ് കമ്മ്യൂണി ക്കേഷന്‍ ഓഫീസർ വി. നന്ദകുമാർ പറഞ്ഞു.

രണ്ടു വിത്യസ്ത രീതി യിലുള്ള റമദാന്‍ കിറ്റു കളുമായി ലുലു ഹൈപ്പര്‍ മാർക്കറ്റ്‌ റമദാനെ വരവേല്‍ക്കാന്‍ യു. എ. ഇ. യിലേ വിപണി യിൽ സജീവമായി ക്കഴിഞ്ഞു എന്ന് ചടങ്ങിൽ സംബന്ധിച്ച ലുലു റീജണൽ ഡയരക്ടർ അബൂബക്കർ, റീജണൽ മാനേജർ അജയകുമാര്‍ എന്നിവര്‍ അറിയിച്ചു.

- pma

വായിക്കുക: ,

Comments Off on ലുലു റമദാന്‍ കിറ്റ് വിപണിയില്‍


« Previous Page« Previous « ഇന്ത്യന്‍ മീഡിയ അബുദാബിക്കു പുതിയ നേതൃത്വം
Next »Next Page » പുതിയ ഭരണ സമിതി നിലവിൽ വന്നു »



  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine