ഹ്രസ്വ ചലച്ചിത്ര മത്സരം അല്‍ ഐനില്‍

January 16th, 2016

short-film-competition-epathram
അബുദാബി : അല്‍ ഐന്‍ ഫിലിം ക്ലബ്ബ് സംഘടി പ്പിക്കുന്ന രണ്ടാമത് ഹ്രസ്വ ചലച്ചിത്ര മത്സരം മാര്‍ച്ച് 25 ന് നടക്കും എന്ന് സംഘാടകർ അറി യിച്ചു. ഇന്റര്‍ ഗള്‍ഫ് മത്സര ങ്ങളാണ് ഇത്തവണ നടത്തുക. പരമാവധി പത്ത് മിനിറ്റ് ദൈർഘ്യ മുള്ള ഏതു ഭാഷ യിലു ള്ള ചിത്ര ങ്ങളും മൽസ രത്തി നായി പരിഗണിക്കും.

അല്‍ ഐന്‍ ഫിലിം ക്ലബ്ബിന്റെ മുഖ്യ രക്ഷാധികാരി ഐ. വി. ശശി, തിരക്കഥാ കൃത്ത് ജോഷി മംഗലത്ത്, ക്ലബ്ബ് രക്ഷാധി കാരി മധു തുടങ്ങിയവര്‍ വാർത്താ സമ്മേളന ത്തിൽ സംബന്ധിച്ചു.

വിശദ വിവരങ്ങള്‍ക്ക് : 055 – 58 31 306

- pma

വായിക്കുക: ,

Comments Off on ഹ്രസ്വ ചലച്ചിത്ര മത്സരം അല്‍ ഐനില്‍

സമാജം കേരളോത്സവം നിറുത്തി വെച്ചു

January 15th, 2016

അബുദാബി : ഇന്നലെ തുടക്കമായ മലയാളി സമാജ ത്തിന്റെ കേരളോ ൽസവം സാങ്കേതിക മായ ചില കാരണ ങ്ങളാല്‍ പകുതി വെച്ച് നിറുത്തി വെക്കുകയും മറ്റൊരു വേദി യിലേക്ക് മാറ്റി വെച്ചു എന്നും സമാജം ഭാര വാഹി കൾ അറിയിച്ചു.

സമാജം പ്രവർത്തന ങ്ങളുടെ ധന ശേഖരണാർത്ഥം സംഘടി പ്പിക്കുന്ന കേരളോ ൽസവം, അബുദാബി സാമൂഹിക കാര്യ മന്ത്രാലയ ത്തിന്റെ അംഗീ കാര ത്തോടെ യാണ് നടത്തുന്നത്.

വ്യാഴാഴ്ച വൈകു ന്നേരം ഏഴു മണിക്ക് കേരളോത്സവം ആരംഭി ക്കുകയും ഔപചാരിക ഉത്ഘാടന ത്തിനായി വേദി ഒരുങ്ങുകയും ചെയ്തു. അവസാന നിമിഷം പരിപാടി കൾ മാറ്റി വെച്ചു എന്ന് അറിയി പ്പുണ്ടായി.

സമാജ ത്തിനു സമീപ ത്തുള്ള സ്വദേശി കളുടെ നിര്‍ദ്ദേശ പ്രകാരം ശബ്‌ദ കോലാഹലം പാടില്ല എന്ന് അധികാരി കള്‍ അറിയിച്ച തിനാ ലാണ് കേരളോ ല്‍സവം നിറുത്തി വെച്ചത് എന്നും രണ്ടാഴ്‌ച യ്ക്കു ശേഷം വിപുല മായ പരിപാടി കളോടെ മറ്റൊരിട ത്ത് കേരളോ ല്‍സവം നടത്തും എന്നും ഭാരവാഹി കള്‍ അറിയിച്ചു.

നാട്ടിൽ നിന്നും എത്തുന്ന പ്രമുഖ രായ കലാ കാരന്മാരുടെ പ്രകടന ങ്ങളും വിവിധ കൂട്ടായ്മ കളുടേയും സ്റ്റാളു കളും സമാജം വനിതാ വിഭാഗ ത്തിന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന തല്‍സമയ പാചക വു മാണ് പ്രധാന ആക ര്‍ഷക ഘടകങ്ങൾ.

- pma

വായിക്കുക: , ,

Comments Off on സമാജം കേരളോത്സവം നിറുത്തി വെച്ചു

ഹോവർ ബോഡ് അപകടം : ദുബായിൽ ഒരു മരണം

January 15th, 2016

police-warning-to-self-balancing-two-wheel-riders-ePathram
ദുബായ് : ഹോവര്‍ ബോഡില്‍ സഞ്ചരി ക്കുക യായിരുന്ന ഒരാള്‍ ഇലക്ട്രിക് പോസ്റ്റില്‍ തട്ടി മരിച്ചു എന്ന് ദുബായ് ഗതാഗത വിഭാഗം മേധാവി കേണല്‍ സൈഫ് മുഹൈര്‍ അല്‍ മസ്‌റൂയ് അറിയിച്ചു. കാലു കൊണ്ട് നിയന്ത്രിച്ച് സഞ്ചരി ക്കാവുന്ന ടൂ വീലർ ആണ് ഹോവർ ബോഡ്.

ഇതില്‍ സഞ്ചരി ക്കുന്നവര്‍ അപകട ത്തില്‍ പ്പെടാറുണ്ട്. പെട്ടെന്ന് കാലിന്റെ ബാലന്‍സ് തെറ്റു മ്പോഴാണ് അപകടം സംഭവി ക്കുന്നത്.

പൊതു നിരത്തു കളിലോ മാളു കളിലോ ഇവ ഉപയോഗി ക്കാന്‍ പാടില്ല. വിമാന ത്തില്‍ ഹാന്‍ ബാഗേജില്‍ ഇവ കയറ്റാറില്ല. ലോക ത്തിന്റെ വിവിധ ഭാഗ ങ്ങളില്‍ അപകട ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്നും അല്‍ മസ്‌റൂയ് പറഞ്ഞു.

* സ്മാര്‍ട്ട് വീല്‍ പൊതു നിരത്തില്‍ ഉപയോഗിക്കരുത് : അബുദാബി പൊലീസ്

- pma

വായിക്കുക: , , , ,

Comments Off on ഹോവർ ബോഡ് അപകടം : ദുബായിൽ ഒരു മരണം

എയര്‍ ഇന്ത്യ എക്സ്പ്രസ്സ് മംഗലാ പുരത്തേ ക്കുള്ള നിരക്ക് കുറച്ചു

January 15th, 2016

air-india-express-epathram അബുദാബി : തലസ്ഥാന നഗരി യില്‍ നിന്നും മംഗലാ പുരത്തേ ക്കുള്ള നിരക്കില്‍ കുറവ് വരുത്തി യതായി എയര്‍ ഇന്ത്യ എക്സ്പ്രസ്സ് അധികൃതര്‍ അറിയിച്ചു. പുതിയ നിരക്ക് ശനിയാഴ്ച മുതലാണ് പ്രാബല്യ ത്തില്‍ വരിക. ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസ ങ്ങളില്‍ രാവിലെ 9.40നു വിമാനം പുറപ്പെടും. മസ്കറ്റ് വഴി പോകുന്ന വിമാനം വൈകീട്ട് 4. 15ന് മംഗലാ പുരത്ത് എത്തും. 361 ദിര്‍ഹമാണ് അടിസ്ഥാന നിരക്ക്. നികുതി കള്‍ എല്ലാം പഴയതു പോലെ തന്നെ ആയി രിക്കും.

- pma

വായിക്കുക: ,

Comments Off on എയര്‍ ഇന്ത്യ എക്സ്പ്രസ്സ് മംഗലാ പുരത്തേ ക്കുള്ള നിരക്ക് കുറച്ചു

സമാജം അങ്കണ ത്തില്‍ കേരളോത്സവം തുടക്കമായി

January 14th, 2016

അബുദാബി : മലയാളി സമാജത്തിന്റെ കേരളോത്സവം മുസ്സഫയിലെ സമാജം അങ്കണ ത്തില്‍ തുടക്കമായി. ഗൃഹാതുര സ്മരണ കള്‍ പ്രവാസി മലയാളി കള്‍ക്കു നല്‍കി ക്കൊണ്ടാണ് അബുദാബി മലയാളി സമാജം കേരളോല്‍സവം ഒരുക്കി യിരിക്കുന്നത്.

സമാജം വനിതാ വിഭാഗ ത്തിന്റെ നേതൃത്വ ത്തില്‍ കേരളോ ല്‍സവ വേദി യില്‍ നടക്കുന്ന തല്‍സമയ പാചക മാണ് പ്രധാന ആകര്‍ഷക ഘടക ങ്ങളി ലൊന്ന്.

വിവിധ തരം പലഹാര ങ്ങള്‍, കഞ്ഞി, വിത്യസ്ഥ തരം പായസ ങ്ങള്‍, തട്ടു കടകള്‍, തുടങ്ങി നാടന്‍ ഭക്ഷണ വിഭവ ങ്ങളു ടേയും നിരവധി സ്റ്റാളു കളും കര കൗശല വസ്തുക്കള്‍,വസ്ത്ര ങ്ങള്‍, ആഭരണ ങ്ങള്‍ എന്നിവ യുടേയും സ്റ്റാളു കളും ഇവിടെ ഒരുക്കി യിട്ടുണ്ട്.

വ്യാഴം, വെള്ളി ദിവസ ങ്ങളില്‍ വൈകുന്നേരം 5 മണി മുതല്‍ രാത്രി 11 മണി വരെ നടക്കുന്ന കേരളോത്സവ ത്തിലേ ക്കു അഞ്ചു ദിര്‍ഹം കൂപ്പ ണി ലൂടെ യാണ് പ്രവേശനം നല്‍കുക.

ഈ കൂപ്പണ്‍ നറുക്കിട്ടെടുത്ത് ഒന്നാം സമ്മാന മായി മിത് സുബിഷി മിറാജ് കാറും മറ്റു വില പിടിപ്പുള്ള അന്‍പതു സമ്മാന ങ്ങളും നല്‍കും.

കേരളീയ തനതു കലാ രൂപങ്ങളുടെ അവത രണങ്ങളും യു. എ. ഇ. യിലെ പ്രമുഖ ഗായകര്‍ അണി നിരക്കുന്ന ഗാന മേള, ഒപ്പന, മാര്‍ഗ്ഗം കളി, മിമിക്‌സ്, തുടങ്ങിയ കലാ പരിപാടി കളും വിവിധ ഗെയിമു കളും മല്‍സര ങ്ങളും രണ്ടു ദിവസ ങ്ങളി ലുമായി അരങ്ങേറും.

- pma

വായിക്കുക: , ,

Comments Off on സമാജം അങ്കണ ത്തില്‍ കേരളോത്സവം തുടക്കമായി


« Previous Page« Previous « പ്രവാസി സംരംഭം : ‘തസ്ബീഹ്’ സംഗീത ആല്‍ബം പ്രകാശനം വെള്ളിയാഴ്ച
Next »Next Page » എയര്‍ ഇന്ത്യ എക്സ്പ്രസ്സ് മംഗലാ പുരത്തേ ക്കുള്ള നിരക്ക് കുറച്ചു »



  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine