ശക്‌തി സാംസ്‌കാരിക സമ്മേളനവും കലാ സന്ധ്യയും

May 28th, 2015

sakthi-theaters-logo-epathram അബുദാബി : ശക്‌തി തിയറ്റേഴ്‌സ് അബുദാബി യുടെ ആഭിമുഖ്യ ത്തിൽ മുസ്സഫ യിലെ മലയാളി സമാജ ത്തിൽ സാംസ്‌കാരിക സമ്മേളനവും കലാ സന്ധ്യയും സംഘടി പ്പിക്കുന്നു. മെയ് 28 വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് ആരംഭി ക്കുന്ന പരിപാടി, പ്രമുഖ തിരക്കഥാ കൃത്തും സംവിധായ കനും നടനു മായ രൺജി പണിക്കർ ഉദ്‌ഘാടനം ചെയ്യും. സാമൂഹ്യ സാംസ്കാരിക രംഗ ത്തെ പ്രമുഖർ സംബന്ധിക്കും. തുടർന്നു നടക്കുന്ന കലാ സന്ധ്യ യിൽ ശക്‌തി കലാ കാരന്മാർ വിവിധ കലാ പരിപാടി കളും അവതരി പ്പിക്കും.

വിവരങ്ങള്‍ക്ക് : 050 79 76 375

- pma

വായിക്കുക: , ,

Comments Off on ശക്‌തി സാംസ്‌കാരിക സമ്മേളനവും കലാ സന്ധ്യയും

സാംസ്‌കാരിക സന്ധ്യ : ഡോ. കെ. എസ്. രാധാകൃഷ്ണന്‍ മുഖ്യാതിഥി

May 28th, 2015

അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിക്കുന്ന സാംസ്കാരിക സന്ധ്യ യില്‍ പി. എസ്. സി. ചെയര്‍മാന്‍ ഡോ. കെ. എസ്. രാധാകൃഷ്ണന്‍ മുഖ്യാതിഥി യായി സംബന്ധി ക്കും. മെയ് 29 വെള്ളിയാഴ്ച രാത്രി 7:30 നു സെന്റര്‍ അങ്കണ ത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളന ശേഷം ടെലിവിഷന്‍ റിയാലിറ്റി ഷോ കളിലൂടെ ശ്രദ്ധേയരായ ഹംദ നൗഷാദ്, സിയാ ഉല്‍ ഹഖ്, റിഷാം എന്നിവര്‍ അണി നിരക്കുന്ന സംഗീത മേള ഉണ്ടായിരിക്കും.

- pma

വായിക്കുക: , ,

Comments Off on സാംസ്‌കാരിക സന്ധ്യ : ഡോ. കെ. എസ്. രാധാകൃഷ്ണന്‍ മുഖ്യാതിഥി

വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം

May 28th, 2015

അബുദാബി : നോസ്റ്റാള്‍ജിയ എന്ന കൂട്ടായ്മ യു. എ. ഇ. യിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്കായി ഒരുക്കുന്ന ചിത്ര രചന, പെയിന്റിംഗ് – കളറിംഗ് മത്സര ങ്ങള്‍ ജൂണ്‍ 12 വെള്ളി യാഴ്ച്ച രാവിലെ 9 :30 മുതല്‍ അബുദാബി മലയാളി സമാജത്തില്‍ വെച്ച് നടത്തും.

18 വയസ് വരെ യുള്ള വിദ്യാര്‍ത്ഥി കളെ നാല് ഗ്രൂപ്പു കളാക്കി തിരിച്ച് ചിത്ര രചന, പെയിന്റിംഗ്, കളറിംഗ്, കൈയ്യെഴുത്ത്, കാലിഗ്രാഫി എന്നീ വിഭാഗ ങ്ങളിലായാണ് മത്സരം.

അപേക്ഷാ ഫോറം nostalgiauae dot com എന്ന സൈറ്റില്‍ ലഭ്യമാണ്. reflections at nostalgiauae dot com എന്ന ഇ – മെയില്‍ വിലാസ ത്തിലോ മലയാളി സമാജം ഓഫീസിലോ ജൂണ്‍ പത്തിന് മുമ്പ് പൂരിപ്പിച്ച ഫോം എത്തി ക്കണം.

വിവരങ്ങള്‍ക്ക് : 050 46 95 607

- pma

വായിക്കുക: , ,

Comments Off on വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം

സൗജന്യ മെഡിക്കല്‍ ക്യാമ്പ്

May 28th, 2015

അബുദാബി : തിരുവനന്തപുരം നിവാസി കളുടെ പ്രവാസി കൂട്ടായ്മ അനോര സംഘടി പ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് മെയ് 29 വെള്ളിയാഴ്ച്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെ അബുദാബി യൂണിവേഴ്സല്‍ ആശുപത്രിയില്‍ വെച്ച് നടക്കും.

വിവരങ്ങള്‍ക്ക് : 050 571 27 75 .

- pma

വായിക്കുക: , ,

Comments Off on സൗജന്യ മെഡിക്കല്‍ ക്യാമ്പ്

മഅ്ദിന്‍ വൈസനിയം: മിഡില്‍ ഈസ്റ്റ്തല ഉദ്ഘാടനം അബുദാബിയിൽ

May 27th, 2015

sayyid-khaleel-bukhari-usman-sakhafi-ePathram
അബുദാബി : പ്രമുഖ വിദ്യാഭ്യാസ സ്ഥാപന മായ മഅ്ദിന്‍ അക്കാദമി യുടെ ഇരുപതാം വാര്‍ഷിക ആഘോഷ മായ വൈസനിയ ത്തിന്റെ മിഡില്‍ ഈസ്റ്റ് തല ഉദ്ഘാടനം മേയ് 27 ബുധനാഴ്ച അബുദാബി യില്‍ നടക്കും.

അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടക്കുന്ന പരിപാടി യില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി മുഖ്യ പ്രഭാഷണം നടത്തും. മത സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖർ സംബന്ധിക്കും. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള വൈസനിയം പ്രതിനിധികളും പങ്കെടുക്കും.

വിദ്യാഭ്യാസം, സംസ്‌കാരം, മതം, സാമ്പത്തികം, ചരിത്രം, കുടുംബം, കുടിയേറ്റം, ആരോഗ്യം, പരിസ്ഥിതി, ഭാഷ തുടങ്ങിയ 20 വിഭാഗ ങ്ങളി ലാണ് വൈസനീയം പരിപാടികള്‍ സംഘടി പ്പിക്കുക.

പ്രവാസി കളുടെ വിദ്യാഭ്യാസ – ക്ഷേമ കാര്യങ്ങളും വൈസനീയ ത്തില്‍ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വിവിധ കാരണ ങ്ങളാല്‍ വിദ്യാഭ്യാസം പൂര്‍ത്തി യാക്കാന്‍ കഴിയാത്ത വര്‍ക്കും റെഗുലര്‍ പഠന ത്തിന് സൗകര്യം ഇല്ലാത്തവര്‍ക്കും സഹായക മാകുന്ന വെര്‍ച്വല്‍ യൂണി വേഴ്‌സിറ്റി ഇതില്‍ പ്രധാന പ്പെട്ടതാണ്.

ഇസ്‌ലാമിക് ബേങ്കിംഗ് ആന്റ് ഫൈനാന്‍സ് മേഖല യിലെ ഉന്നത പഠന ത്തിന് മഅ്ദിന്‍ അക്കാദമിക്കു കീഴില്‍ സൗകര്യമൊരുക്കും. ഈ മേഖല യില്‍ ഏറ്റവും പ്രമുഖ പഠന കേന്ദ്ര മായ മലേഷ്യ യിലെ ഇന്റര്‍ നാഷനല്‍ ഇസ്‌ലാമിക് യൂണിവേഴ്സ്റ്റിക്കു കീഴിലെ ബിരുദ കോഴ്‌സു കള്‍ ഈ അക്കാദമിക് വര്‍ഷം മുതല്‍ മലപ്പുറം മഅ്ദിന്‍ അക്കാദമി യില്‍ ആരംഭി ക്കും. ഇതോടൊപ്പം, ഗള്‍ഫ് രാജ്യ ങ്ങളില്‍ ഇസ്‌ലാമിക് ബേങ്കിംഗ് ജോലി ചെയ്യുന്നവര്‍ക്ക് ഗവേഷണ ത്തോടെ യുള്ള പി. ജി. പഠന ത്തിന് സൗകര്യമുണ്ടാകും.

വിവിധ ദേശീയ – അന്തര്‍ ദേശീയ യൂണിവേഴ്‌സിറ്റി കളുടെ പഠന അവ സര ങ്ങള്‍ ലഭ്യ മാവുന്ന തര ത്തില്‍ ഒരു എജ്യു ഹബ്ബായി മഅ്ദിന്‍ അക്കാദമി യെ മാറ്റും എന്നും സംഘാട കർ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു. മലപ്പുറം ആസ്ഥാന മായി പ്രവര്‍ത്തിക്കുന്ന മഅ്ദിന്‍ അക്കാദ മിക്കു കീഴില്‍ ഇന്ന് 28 സ്ഥാപന ങ്ങളി ലായി 18,500 കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നുണ്ട്.

2017 ഡിസംബര്‍ വരെ നീണ്ടു നില്‍ക്കുന്ന വൈസനിയ ത്തില്‍ 20 രാജ്യ ങ്ങളില്‍ വ്യത്യസ്ത പദ്ധതികള്‍ സംഘടി പ്പിക്കുന്നതിനോട് അനു ബന്ധ മായാണ് പരിപാടി നടക്കുന്ന തെന്ന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, വൈസനിയം അബുദാബി ചെയര്‍മാന്‍ ഉസ്മാന്‍ സഖാഫി തിരുവത്ര എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on മഅ്ദിന്‍ വൈസനിയം: മിഡില്‍ ഈസ്റ്റ്തല ഉദ്ഘാടനം അബുദാബിയിൽ


« Previous Page« Previous « വിജയ കിരീടം ചൂടി ഏഷ്യന്‍ സ്കൂൾ
Next »Next Page » സൗജന്യ മെഡിക്കല്‍ ക്യാമ്പ് »



  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine