അബുദാബി : ”ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്ന യൗവനം” എന്ന പ്രമേയ ത്തില്‍ യുവ വികസന വര്‍ഷം എന്ന പേരില്‍ നടക്കുന്ന രിസാല സ്റ്റഡി സര്‍ക്കിള്‍ ഇരുപതാം വാര്‍ഷിക ആഘോഷ ത്തിന്റെ ഭാഗമായി ‘പ്രവാസി കളുടെ ജീവിതവും രാഷ്ട്രീയവും’ എന്ന വിഷയ ത്തില്‍ അബുദാബി യില്‍ സെമിനാര്‍ സംഘടിപ്പിച്ചു.
അബുദാബി മദീന സയിദ് ലുലു പാര്‍ട്ടി ഹാളില്‍ നടന്ന പരിപാടി യില്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് രമേശ് പണിക്കര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന്, പതിച്ചു കിട്ടേണ്ട പൗരത്വവും രാഷ്ടീയ സംവരണവും, മനോജ് പുഷ്‌കര്‍, ധന വിനിയോഗത്തിന്റെ കരുതല്‍ എന്നതില്‍ വിനോദ് നമ്പ്യാര്‍, സാമൂഹിക കുടുംബാ വസ്ഥ കളിലെ കാവല്‍ എന്നതില്‍ ഷാബു കിളിതട്ടില്‍, പ്രവാസി സംഘടന കളില്‍ സംഭവിക്കുന്നത് എന്ന വിഷയത്തില്‍ അലി അക്ബര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു സംസാരിച്ചു.
യുവ വികസന വര്‍ഷത്തിന്റെ ഭാഗമായി ആര്‍ എസ് സി ഗള്‍ഫിലുടനീളം 500 കേന്ദ്രങ്ങളില്‍ യൂണിറ്റ് പ്രഭാഷണങ്ങള്‍, സര്‍വേ, സെമിനാറുകള്‍, പ്രൊഫഷണല്‍ മീറ്റ്, വിചാര സഭ തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു.
യു. എ. ഇ. തല സമാപന പരിപാടി യുവ വികസന സഭ എന്ന പേരില്‍ ഏപ്രില്‍ 10 നു ദുബായ് മോഡല്‍ സ്‌കൂളില്‍ നടക്കും.