അബുദാബി : തിരക്കേറിയ റോഡു കളിലും പൊതു സ്ഥല ങ്ങളിലും സ്മാര്‍ട്ട് വീല്‍ ഉപയോഗി ക്കരുത് എന്ന് അബു ദാബി പൊലീസ്. പാര്‍ക്കു കളിലെ പ്രത്യേകം നിശ്ച യിച്ച ഭാഗ ങ്ങളില്‍ മാത്രമേ സ്മാര്‍ട്ട് വീല്‍ ഉപ യോഗി ക്കാന്‍ അനുമതി യുള്ളൂ. പല മാളു കളും സ്മാര്‍ട്ട് വീലു കള്‍ നിരോധി ച്ചിട്ടുണ്ട്.
ചെറുപ്പക്കാര്‍ ക്ക് ഇടയി യില്‍ ഏറെ ഹര മായി മാറിയ സ്മാര്‍ട്ട് വീല്‍ കരുത ലോടെ ഉപയോഗി ക്കണം എന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. സ്മാര്‍ട്ട് വീലില്‍ റോഡി ലൂടെ യാത്ര ചെയ്ത സ്വദേശി യായ ആറു വയസ്സു കാരന്‍ കാറിടിച്ച് മരിച്ച പശ്ചാത്തല ത്തിലാണ് ഈ മുന്നറിയിപ്പ്.
കൃത്യ മായി പരിശീലനം ലഭിച്ചവര്‍ മാത്രമേ ബാറ്ററി യില്‍ പ്രവര്‍ത്തി ക്കുന്ന സ്മാര്‍ട്ട് വീലില്‍ യാത്ര ചെയ്യാന്‍ പാടുള്ളൂ. വീണാല്‍ പരിക്ക് ഏല്‍ക്കാത്ത വിധം സുരക്ഷാ ഉപകരണ ങ്ങള്‍ ധരിക്കു കയും വേണം. രക്ഷിതാക്കള്‍ ഇക്കാര്യ ത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഉപയോഗി ക്കുന്ന ആളുടെ ശരീര ഭാരത്തിന് അനുസ രിച്ചാണ് സ്മാര്‍ട്ട് വീല്‍ പ്രവര്‍ത്തി ക്കുന്നത്. മുന്നോട്ടു പോ കണം എങ്കില്‍ അല്‍പം മുമ്പി ലേക്ക് ആയണം. നേരെ നിന്നാല്‍ നിശ്ചല മാകും. പരിശീലനം ഇല്ലാത്തവര്‍ ഇതിന് മുകളില്‍ കയറി യാല്‍ തലയടിച്ച് വീഴും. പല പ്പോഴും ഗുരുതര മായ പരിക്കു കള്‍ക്കും മരണ ത്തിനും വരെ ഇത് കാരണ മാകും. ഇതു സംബന്ധിച്ച ബോധ വത്കരണ കാമ്പയിന് പൊലീസ് തുടക്കം കുറിച്ചു.
Photo : Abudhabi Police Security Media
- pma