ഷാര്‍ജ : പാം പുസ്തകപ്പുര യുടെ പുരസ്‌കാര ങ്ങളുടെ വിതരണവും ഏഴാം വാര്‍ഷിക ആഘോഷ വും ‘സർഗ്ഗ സംഗമം’ എന്ന പേരിൽ ഷാര്‍ജ യില്‍ നടന്നു. ചലച്ചിത്ര നിര്‍മാതാവും അഭിനേതാവു മായ അഗസ്റ്റിൻ ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സാഹിത്യവും കലയും മനുഷ്യ നന്മയ്ക്കുള്ള താണെന്നും എഴുത്തുകാര്‍ അധികരി ക്കുമ്പോള്‍ സമൂഹം കൂടുതല്‍ ഒൗന്നത്യത്തില്‍ എത്തുക യാണെന്നും പരിപാടി ഉത്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
കവി അസ്മോ പുത്തന്‍ ചിറയ്ക്കുള്ള അക്ഷര മുദ്ര പുരസ്കാരം കവയത്രി ഷീലാ പോള്‍ സമ്മാനിച്ചു. കവിയും ഗാന രചയിതാവു മായ സബീന ഷാജഹാന്‍, യൂസഫലി കേച്ചേരി അനുസ്മരണം നടത്തി.
അക്ഷര തൂലിക കഥാപുരസ്കാരം അജിത്കുമാര്‍ അനന്തപുരി, ദേവി നായര്‍, ദീപ മണി എന്നിവര്‍ക്കും കവിതാ പുരസ്കാരം രാജേഷ് ചിത്തിര, ശ്രീകുമാര്‍ മുത്താന എന്നി വര്‍ക്കും വിദ്യാര്‍ത്ഥി മുദ്ര പുരസ്കാരം അഞ്ജലി തെരേസ തോമസ്, ചൈതന്യ സി., രഹ്ന റസാഖ്, ഫാത്തിമ നിസ്ര, പ്രണമ്യ പ്രവീണ്‍ എന്നിവര്‍ക്കും സമ്മാനിച്ചു.
വിജു സി. പരവൂരിന്റെ ‘കുടിയിറക്ക പ്പെട്ടവന്റെ നിലവിളി കള്‍’, സുകുമാരന്‍ വെങ്ങാടിന്റെ ‘മോഹ സൗധം പണിയുന്നവര്‍’, ജോസാന്റണി കുരീപ്പുഴയുടെ ‘മായയ്ക്കറിയാം ജിന്നു കളാണ് മരുപ്പച്ചകള്‍ തീര്‍ത്തത്’ എന്നീ പുസ്തക ങ്ങളുടെ പ്രകാശനം വൈ. എ. റഹീം നിര്‍വഹിച്ചു.
പോള്‍ ടി. ജോസഫ്, പ്രിയ ദിലീപ് കുമാര്‍, മേരി ഡേവിസ്, ഹാറൂണ്‍ കക്കാട്, അഭിലാഷ് എന്നിവര്‍ പങ്കെടുത്തു. സലിം അയ്യനേത്ത് അധ്യക്ഷത വഹിച്ചു. വെള്ളിയോടന്‍ സ്വാഗതം പറഞ്ഞു.
ആവിഷ്‌കാര സ്വാതന്ത്ര്യം : പ്രതിസന്ധി കളും പരിമിതി കളും എന്ന വിഷയ ത്തില്‍ നടന്ന ചര്‍ച്ച ഷാജി ഹനീഫ് ഉദ്ഘാടനം ചെയ്തു. രഘു മാസ്റ്റര്‍ മോഡറേറ്റര്‍ ആയിരുന്നു. ശേഖര വാര്യര്‍, എം. ടി. പ്രദീപ് കുമാര്‍, മൊയ്തു വാണിമേല്‍, നിസ്താര്‍, അബുലൈസ്, ഇ. കെ. ദിനേശന്‍, റഫീഖ് മേമുണ്ട, പി. ശിവ പ്രസാദ്, രഞ്ജിത് നൈനാന്‍, ആര്‍. കെ. പണിക്കര്‍, പോള്‍ സെബാസ്റ്റ്യന്‍, ഗഫൂര്‍ പട്ടാമ്പി എന്നിവര്‍ സംസാരിച്ചു.