അബുദാബി : ഇന്ത്യ യിലേക്ക് നിക്ഷേപക രുടെ ശ്രദ്ധ ക്ഷണിക്കുക എന്ന ഉദ്ദേശത്തോടെ ഇന്ത്യ – അറബ് ഇക്കണോമിക് ഫോറം നവംബർ 16,17 തിയ്യതി കളില്‍ യു. എ. ഇ. യിൽ നടക്കും. പ്രധാന മന്ത്രി നരേന്ദ്ര മോഡി യുടെ യു. എ. ഇ. സന്ദർശന ത്തിന്റെ തുടർച്ച എന്നോണം ആയിരിക്കും അറബ് – ഇന്ത്യ ഇക്കണോമിക് ഫോറം നടക്കുക. കേന്ദ്ര ധന മന്ത്രി അരുൺ ജയ്‌റ്റ്‌ലി ഇന്ത്യ – അറബ് ഇക്കണോമിക് ഫോറം ഉൽഘാടനം ചെയ്യും.
ഇന്ത്യൻ ടൂറിസം മന്ത്രാലയം, ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, യു. എ. ഇ. ധന കാര്യ – വാണിജ്യ വകുപ്പ്, സൗദി വ്യവസായ വകുപ്പ്, ഖത്തർ ധന – വാണിജ്യ വകുപ്പ് തുടങ്ങി യവ യുടെ പ്രതി നിധി കളുമായും അരുൺ ജയ്‌റ്റ്‌ലി കൂടിക്കാഴ്‌ച നടത്തും എന്ന് അബുദാബി ഇന്ത്യന്‍ എംബസ്സി വൃത്ത ങ്ങള്‍ അറിയിച്ചു. ഇന്ത്യ യിലേക്ക് നിക്ഷേപ കരുടെ കൂടുതൽ ശ്രദ്ധ ക്ഷണി ക്കുക എന്ന താണ് ഇന്ത്യ – അറബ് ഇക്കണോ മിക് ഫോറ ത്തിന്റെ ലക്‌ഷ്യം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: nri, ഇന്ത്യന്‍ കോണ്‍സുലേറ്റ്, പ്രവാസി, യു.എ.ഇ., സാമ്പത്തികം