ലുലു ബെസ്റ്റ് ഓഫ് ബ്രിട്ടന്‍ : ലുലു വില്‍ ബ്രിട്ടീഷ് മേള തുടങ്ങി

May 8th, 2015

best-of-britain-lulu-british-fest-2015-ePathram
അബുദാബി : ലുലു ബെസ്റ്റ് ഓഫ് ബ്രിട്ടന്‍ എന്ന പേരില്‍ പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ബ്രിട്ടീഷ് മേള ക്ക് അബുദാബി ഖാലിദിയ മാളി ൽ തുടക്ക മായി.

ബ്രിട്ടീഷ്‌ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ലക്ഷ്യമിട്ടാണ് യു. എ. ഇ. യിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഈ മേള സംഘടി പ്പിച്ചിരി ക്കുന്നത്.

best-of-britain-2015-in-lulu-ePathram

മേളയുടെ ഉദ്ഘാടനം യു. എ. ഇ. യിലെ ബ്രിട്ടീഷ്‌ അംബാസിഡർ ഫിലിപ്പ് ഫർഹാം എംബസ്സി ഉദ്യോഗസ്ഥരും ചേര്‍ന്ന് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ലുലു ഗ്രൂപ്പ് മേധാവികളായ വി. ഐ. സലിം, സൈഫി രൂപാ വാല, വി. നന്ദകുമാര്‍, അജിത്‌ കുമാർ തുടങ്ങി യവരും നിരവധി വിശിഷ്ടാതിഥി കളും സംബന്ധിച്ചു.

യു. എ. ഇ. യും ബ്രിട്ടനും തമ്മിലുള്ള വാണിജ്യ ബന്ധം കൂടുതല്‍ ശക്തി പ്പെടുത്താനും ബ്രിട്ടനിൽ നിന്നുള്ള തനത് ഭക്ഷ്യ വിഭവങ്ങള്‍ യു. എ. ഇ. യിലെ എല്ലാ ജന വിഭാഗ ങ്ങള്‍ക്കും ലഭ്യ മാക്കാനും ഇതു വഴി സാധിക്കു മെന്ന് അംബാസഡര്‍ പറഞ്ഞു.

പത്ത് ദിവസം നീണ്ട് നിൽക്കുന്ന മേള യില്‍ ഇരുനൂറില്‍ പരം ബ്രിട്ടീഷ്‌ ഉല്‍പ്പന്നങ്ങളാണ് വിപണനം ചെയ്യുക. തുടർച്ച യായി എട്ടാം തവണ യാണ് ലുലു വില്‍ ഇത്തരത്തി ലുള്ള ഫെസ്റ്റിവൽ സംഘടി പ്പിക്കുന്നത്.

- pma

വായിക്കുക: , ,

Comments Off on ലുലു ബെസ്റ്റ് ഓഫ് ബ്രിട്ടന്‍ : ലുലു വില്‍ ബ്രിട്ടീഷ് മേള തുടങ്ങി

പുസ്തകോല്‍സവ ത്തിനു തുടക്കമായി

May 8th, 2015

abudhabi-international-book-fair-logo-ePathram
അബുദാബി : ഇരുപത്തി അഞ്ചാമത് രാജ്യാന്തര പുസ്തകോല്‍സവ ത്തിനു അബുദാബി നാഷണല്‍ എക്സിബിഷന്‍ സെന്ററിൽ തുടക്കമായി. അബുദാബി കിരീടാവ കാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറു മായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാ കര്‍തൃത്വ ത്തിലാണ് പുസ്തകോല്‍സവം സംഘടിപ്പി ച്ചിരി ക്കുന്നത്.

യു. എ. ഇ. വിദേശ കാര്യ മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദ് വ്യാഴാഴ്ച രാവിലെ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. ലോക ത്തിലെ ഏറ്റവും മികച്ച എഴുത്തു കാരുടെ പുസ്തക ങ്ങളും പ്രസിദ്ധീ കരണ ങ്ങളും ഈ മേള യിൽ പ്രദര്‍ശിപ്പിക്കും. ഇന്ത്യ, അമേരിക്ക, ജര്‍മനി, സ്പെയിന്‍, ഗ്രീസ്, യു. എ. ഇ. ജോര്‍ദ്ദാന്‍ തുടങ്ങിയ അമ്പത് രാജ്യ ങ്ങളില്‍ നിന്നായി 1025 പ്രസാധകര്‍ ഇവിടെ ഒത്തുചേരും.

ഈ മാസം 14 വരെ നീണ്ടു നില്‍ക്കുന്ന മേള യിലേക്കുള്ള പ്രവേശനം സൗജന്യ മാണ്. പ്രവൃത്തി ദിവസ ങ്ങളില്‍ രാവിലെ ഒമ്പത് മണി മുതല്‍ രാത്രി പത്ത് മണി വരെയും വെള്ളി യാഴ്ച വൈകുന്നേരം നാല് മണി മുതല്‍ രാത്രി പത്ത് മണി വരെ യുമാണ് സന്ദര്‍ശന സമയം.

സന്ദര്‍ശകര്‍ക്കും വിദ്യാര്‍ത്ഥി കള്‍ക്കു മായി നിരവധി സമ്മാന ങ്ങളും വിവിധ പ്രസാധകര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യ യില്‍നിന്ന് നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ നേതൃത്വ ത്തില്‍ 21 പ്രസാധക സംഘങ്ങളാണ് പങ്കെടുക്കുന്നത്. പ്രശസ്ത സാഹിത്യ കാരന്‍ സേതുവും പ്രമുഖ പ്രസിദ്ധീകരണ ശാലകളും ഈ വര്‍ഷത്തെ പുസ്തകോത്സവ ത്തിന് മലയാള ത്തിന്‍റെ സാന്നിദ്ധ്യവും അറിയി ക്കുന്നു.

രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍െറ ബഹുമാനാര്‍ത്ഥം പ്രത്യേക പരിപാടി കളും സംഘടിപ്പി ക്കുന്നുണ്ട്.

- pma

വായിക്കുക: , , , , ,

Comments Off on പുസ്തകോല്‍സവ ത്തിനു തുടക്കമായി

ഗൾഫ് സത്യധാര മൂന്നാം വാർഷികാഘോഷം

May 6th, 2015

അബുദാബി : ഗള്‍ഫ് സത്യധാര മാസിക യുടെ മൂന്നാം വാര്‍ഷിക ആഘോഷം വിപുല മായ പരിപാടി കളോടെ മേയ് 8 വെള്ളിയാഴ്ച അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും.

യു. എ. ഇ. തല ത്തില്‍ സംഘടി പ്പിക്കുന്ന കലാ മത്സര ങ്ങളോടെ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ആരംഭി ക്കുന്ന വാര്‍ഷിക ആഘോഷ ങ്ങളില്‍ വൈകുന്നേരം ഏഴു മണിക്ക് മാധ്യമ സെമിനാറും രാത്രി എട്ടര മണിക്ക് പൊതു സമ്മേളനവും നടക്കും.

മാധ്യമ വിചാരണ – ശരിയും തെറ്റും എന്ന വിഷയ ത്തില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ സംബന്ധിക്കും. ഡോ. അബ്ദുൽ റഹ്മാൻ ഒളവട്ടൂർ മോഡറേറ്റര്‍ ആയിരിക്കും. അബ്ദു സമദ് പൂക്കോട്ടൂര്‍ വിഷയം അവതരി പ്പിക്കും.

പൊതു സമ്മേളനത്തില്‍ പണ്ഡിതന്‍ അത്തിപ്പറ്റ മുഹിയിദ്ധീന്‍ കുട്ടി മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. മത സാമൂഹ്യ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

- pma

വായിക്കുക: , ,

Comments Off on ഗൾഫ് സത്യധാര മൂന്നാം വാർഷികാഘോഷം

മാനവികതയുടെ കാവലാളാവുക : കെ. എം. സി. സി. കാമ്പയിന്‍

May 6th, 2015

kmcc-logo-epathram അബുദാബി : ആര്‍ദ്രതയും അലിവും അന്യം നില്‍ക്കുന്ന കാലിക സമൂഹ ത്തില്‍ ഏറെ പ്രസക്തമായ ‘മാനവി കതയുടെ കാവലാളാവുക’ എന്ന സന്ദേശം നല്‍കി കൊണ്ട് അബുദാബി മലപ്പുറം ജില്ലാ കെ. എം. സി. സി. സംഘടിപ്പിക്കുന്ന കാമ്പയിന്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ മേയ് 7 വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് തുടക്കം കുറിക്കും.

മുസ്ലീം ലീഗ് നേതാവും എം. എല്‍. എ. യുമായ കെ. എം. ഷാജി വിഷയം അവതരിപ്പിച്ചു കൊണ്ട് മുഖ്യ പ്രഭാഷണം നടത്തും.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കാമ്പയിന്‍റെ ഭാഗ മായി സമൂഹ ത്തില്‍ കൂടുതല്‍ കാര്യ ക്ഷമ മായ ഇടപെട ലുകള്‍ അബുദാബി മലപ്പുറം ജില്ലാ കെ. എം. സി. സി. നടത്തും എന്നും പരിപാടി യെ കുറിച്ചു വിശദീകരി ക്കാന്‍ നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ സംഘാടകര്‍ അറിയിച്ചു.

മലപ്പുറം ജില്ലാ രൂപീകരണ ത്തിന്റെയും വികസന മുന്നേറ്റ ത്തിന്റെയും ചരിത്രം വിശദീ കരിക്കുന്ന ‘മലപ്പുറം ജില്ല പിറവി യും പ്രയാണവും’ എന്ന പുസ്തക ത്തിന്റെ പ്രകാശ നവും ചടങ്ങില്‍ നടക്കും. ഗ്രന്ഥ കാരന്‍ ടി. പി. എം. ബഷീര്‍ മുഖ്യ അതിഥി ആയിരിക്കും.

പ്രസിഡന്റ് അബു ഹാജി, ജനറല്‍ സെക്രട്ടറി മുഹമ്മദ്‌ ഹിദായത്തുള്ള, ട്രഷറര്‍ ഹംസ ഹാജി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: ,

Comments Off on മാനവികതയുടെ കാവലാളാവുക : കെ. എം. സി. സി. കാമ്പയിന്‍

അറബ് ട്രാഫിക് വാരം : അബുദാബി പോലീസും പങ്കാളികളാകും

May 6th, 2015

logo-ministry-of-interior-uae-ePathram അബുദാബി : അറബ് ട്രാഫിക് വാരാഘോഷ ത്തില്‍ അബുദാബി പോലീസ് പങ്കാളികള്‍ ആവുന്നു. Start with Yourself… Be Committed എന്ന പ്രമേയ വുമായി തുടക്കം കുറിച്ച പരിപാടി മേയ് 9 വരെ നീണ്ടു നില്‍ക്കും.

ഗതാഗത നിയമങ്ങള്‍ പാലിച്ച് ഓരോരുത്തരും അവരവരുടെ സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷ യും ഉറപ്പു വരുത്തുക എന്ന സന്ദേശം പ്രചരി പ്പിക്കലാണ് അറബ് ട്രാഫിക് വാരാ ഘോഷ ത്തില്‍ ലക്ഷ്യ മിടുന്നത് എന്ന് അബുദാബി പോലീസ്.

ട്രാഫിക് നിയമങ്ങള്‍ അംഗീകരി ക്കുന്നതിന്റെ ആവശ്യകത പൊതു ജന സമ്പര്‍ക്ക ങ്ങളിലൂടെ സമൂഹ ത്തിന്റെ മുഴുവന്‍ തട്ടി ലുമുള്ള ജന ങ്ങളി ലേക്കും എത്തി ക്കാന്‍ സാധിക്കും എന്നും സമൂഹ ത്തിലെ ഓരോരു ത്തര്‍ക്കും ഇതില്‍ വലിയ ഉത്തരവാദിത്വം ഉണ്ടെന്നും അബുദാബി ട്രാഫിക് പബ്ലിക് റിലേഷന്‍ തലവന്‍ കേണല്‍ ജമാല്‍ സാലിം അല്‍ ആമിരി അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on അറബ് ട്രാഫിക് വാരം : അബുദാബി പോലീസും പങ്കാളികളാകും


« Previous Page« Previous « ഭാരവാഹികളെ തെരഞ്ഞെടുത്തു
Next »Next Page » മാനവികതയുടെ കാവലാളാവുക : കെ. എം. സി. സി. കാമ്പയിന്‍ »



  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine