ഖത്തറില്‍ മലയാളികള്‍ യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു

May 11th, 2015

ദോഹ: ഫേസ്ബുക്ക് പോസ്റ്റില്‍ മുസ്ലിംങ്ങള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തി എന്ന് ആരോപിച്ച് ഖത്തറില്‍ മലയാളികള്‍ ചേര്‍ന്ന് മലയാളി യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഒരു സംഘം മലയാളികള്‍ ചേര്‍ന്ന് അതി ക്രൂരമായിട്ട് മര്‍ദ്ദിക്കുന്നതായാണ് ദൃശ്യങ്ങളില്‍ കാണുന്നത്. മര്‍ദ്ദനമേറ്റ് അവശനായി നിലത്തു വീണ യുവാവിനെ വീണ്ടും വീണ്ടും മര്‍ദ്ദിക്കുന്നുണ്ട്.

ഖത്തറില്‍ ഗ്യാസ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന മറ്റൊരു മലയാളി യുവവിനെ സമാനമായ സംഭവത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് മലയാളികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പിരിച്ചു വിട്ടിരുന്നു. ഫേസ്ബുക്ക് പോസ്റ്റുകളും കമന്റുകളും അതിരുകടക്കുന്നതും തങ്ങള്‍ക്ക് അപ്രിയമായ പോസ്റ്റുകളും കമന്റുകളും ഇടുന്നവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയോ അവരുടെ ജോലി നഷ്ടപ്പെടുത്തുകയോ ചെയ്യുന്നതുമായ പ്രവണത ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

യുവജനോത്സവം കൊടിയിറങ്ങി

May 11th, 2015

അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ മൂന്നു ദിവസ ങ്ങളി ലായി നടക്കുന്ന യു. എ. ഇ. തല ഓപ്പണ്‍ യൂത്ത് ഫെസ്റ്റിവലിനു സമാപന മായി.

യു. എ. ഇ. യിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥി കൾക്കായി സംഘടി പ്പിച്ച യുവ ജനോൽസവ ത്തിൽ അഞ്ചു വേദി കളി ലായി നടന്ന മൽസര ങ്ങളിൽ മൂന്നൂറിലേറെ കുട്ടി കളാണ് മാറ്റുരച്ചത്.

നാട്ടില്‍ നിന്നും എത്തിയ പ്രമുഖ കലാ കാരന്മാര്‍ വിധികര്‍ത്താക്കള്‍ ആയിരുന്നു. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയ സൂര്യ മഹാദേവൻ പിള്ള ഐ. എസ്. സി. പ്രതിഭ യായും ശ്രിയ സാബു ഐ. എസ്. സി. തിലക് ആയും തെരഞ്ഞെടുക്കപ്പെട്ടു.

വയസ്സിന്റെ അടിസ്ഥാന ത്തില്‍ കുട്ടികളെ അഞ്ച് ഗ്രൂപ്പു കളായി തരം തിരിച്ചാണ് മത്സരങ്ങള്‍ നടന്നത്. സമാപന ചടങ്ങിൽ പ്രമുഖ കഥാ കൃത്ത്‌ സേതു മുഖ്യാതിഥി ആയിരുന്നു.

ഐ. എസ്. സി. പ്രസിഡന്റ് രമേശ് പണിക്കർ, ജനറൽ സെക്രട്ടറി എം. എ. അബ്ദുൽ സലാം, യുവജനോൽസവം കോ-ഓർഡിനേറ്റർ കെ. അനിൽ കുമാർ എന്നിവർ സമാപന ചടങ്ങിൽ സംബന്ധിച്ചു. കമ്മിറ്റി ഭാര വാഹി കൾ വിജയി കൾക്കു ട്രോഫി കളും സർട്ടി ഫിക്കറ്റു കളും വിതരണം ചെയ്തു.

- pma

വായിക്കുക: , , , , ,

Comments Off on യുവജനോത്സവം കൊടിയിറങ്ങി

ബാച്ച് ചാവക്കാട് പുനസ്സംഘടിപ്പിച്ചു

May 11th, 2015

batch-chavakkad-logo-ePathram
അബുദാബി : ചാവക്കാട് നിവാസി കളുടെ പ്രവാസി കൂട്ടായ്മ യായ ‘ബാച്ച് ചാവക്കാട്’ പുനസ്സംഘടി പ്പിച്ചു.

പ്രസിഡന്റ് ഷബീര്‍ മാളിയേക്കല്‍, ജനറല്‍ സെക്രട്ടറി എ. എം. അബ്ദുല്‍ നാസര്‍, ട്രഷറര്‍ എ. കെ. ബാബു രാജ് എന്നിവരുടെ നേതൃത്വ ത്തില്‍ ഇരുപത്തി അഞ്ചംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.

shabeer-maliyekkal-batch-chavakkad-committee-2015-ePathram

ബാച്ച് പ്രസിഡന്റ് ഷബീര്‍ മാളിയേക്കല്‍, ട്രഷറര്‍ ബാബുരാജ്, സെക്രട്ടറി അബ്ദുല്‍ നാസര്‍

കെ. എച്ച്. താഹിര്‍, പി. കെ. ദയാനന്ദന്‍ (വൈസ് പ്രസിഡണ്ടുമാര്‍), ജലീല്‍ കാര്യാടത്ത്, ടി. വി. ഷാഹുല്‍ ഹമീദ് (ജോയിന്റ് സെക്രട്ടറിമാര്‍), രാജേഷ് (ജോയിന്റ് ട്രഷറര്‍), കെ. എം അഷ്‌റഫ്‌ (ഓഡിറ്റര്‍) നൌഷാദ് ചാവക്കാട് (കലാ വിഭാഗം), ടി. എം. മൊയ്തീന്‍ ഷാ (ജീവ കാരുണ്യ വിഭാഗം), നദീര്‍ (പിക്നിക്), താഹിര്‍ ( ഈവന്റ്), എന്നിവ രാണ് മറ്റു പ്രധാന ഭാര വാഹികള്‍.

എ. കെ. അബ്ദുല്‍ ഖാദര്‍ പാലയൂര്‍ ചെയര്‍മാന്‍ ആയുള്ള ഉപദേശക സമിതി യില്‍ ബാച്ച് മുന്‍ ജനറല്‍ സെക്രട്ടറി മാരും മറ്റു മുന്‍കാല പ്രവര്‍ത്തകരും അംഗങ്ങള്‍ ആയി രിക്കും.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടന്ന ഏഴാം വാര്‍ഷിക ജനറല്‍ ബോഡിയില്‍ ബഷീര്‍ കുറുപ്പത്ത് സ്വാഗതം ആശംസിക്കുകയും വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു.

അഗതികളും അനാഥ രുമായ അമ്മ മാര്‍ക്ക് കഴിഞ്ഞ വര്‍ഷം ഓണ പ്പുടവ വിതരണം, ചികിത്സാ സഹായം ആവശ്യമുള്ള നിര്‍ദ്ധ നര്‍ക്ക് ആവശ്യ മായ മരുന്നുകള്‍ നല്‍കിയും ചാവക്കാട് കേന്ദ്ര മാക്കി പ്രവര്‍ത്തി ക്കുന്ന ഡയാലിസ് സെന്ററിനു ഫണ്ട് നല്‍കിയും കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷം ബാച്ച് സജീവമായിരുന്നു.

എസ്. എ. അബ്ദുല്‍ റഹിമാന്‍, സി. സാദിക്ക്അലി, സുനില്‍ നമ്പീരകത്ത് തുടങ്ങിയ വര്‍ ചര്‍ച്ച യില്‍ പങ്കെടുത്തു സംസാരിച്ചു. ഷാഹുല്‍ പാലയൂര്‍ നന്ദി പറഞ്ഞു.

കക്ഷി രാഷ്ട്രീയവും ജാതി മത ചിന്ത കള്‍ക്കും അതീത മായി, പ്രവാസ ലോക ത്തെ ചാവക്കാട്ടു കാരുടെ ഉന്നമനം ലക്ഷ്യ മാക്കി രൂപീകരിച്ച ബാച്ച് ചാവക്കാട് കൂട്ടായ്മ യുടെ ജീവ കാരുണ്യ വിഭാഗം, ഈ വര്‍ഷം കൂടുതല്‍ മേഖല കളി ലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും എന്നും വിപുല മായ രീതിയില്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ നടത്തും എന്നും അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് : 050 67 100 66, 050 81 83 145

- pma

വായിക്കുക: , , , , ,

Comments Off on ബാച്ച് ചാവക്കാട് പുനസ്സംഘടിപ്പിച്ചു

സമാജം പ്രവര്‍ത്തനോല്‍ഘാടനം എം. എ. യൂസുഫലി നിര്‍വ്വഹിച്ചു

May 10th, 2015

samajam-new-committee-2015-inauguration-by-ma-yousafali-ePathram
അബുദാബി : മലയാളീ സമാജത്തില്‍ അധികാരമേറ്റ പുതിയ കമ്മിറ്റി യുടെ പ്രവര്‍ത്തനോല്‍ഘാടനം വിപുലമായ പരിപാടി കളോടെ സമാജം അങ്കണത്തില്‍ നടന്നു. 2015 – 2016 വര്‍ഷ ത്തേക്കുള്ള മാനേജിംഗ് കമ്മിറ്റി യുടെ പ്രവര്‍ത്തന ങ്ങളുടെ ഔദ്യോഗിക തുടക്കം അബുദാബി ചേംബര്‍ ഓഫ് കോമ്മേഴ്സ് ഡയരക്ടര്‍ ബോഡ് മെമ്പറും പ്രമുഖ വ്യവസായി യുമായ പദ്മശ്രീ എം. എ. യൂസുഫലി ഭദ്രദീപം തെളിയിച്ചു നിര്‍വ്വഹിച്ചു.

samajam-honoring-ma-yousafali-ePathram

സമാജം പ്രസിഡന്റ്‌ ബി. യേശു ശീലന്‍ അദ്ധ്യക്ഷത വഹിച്ച യോഗ ത്തില്‍ ഇന്ത്യന്‍ എംബസി പ്രതിനിധി ഡി. എസ്. മീണ, സംഘടന പ്രതിനിധികളായി പി. ബാവ ഹാജി, രമേശ്‌ പണിക്കര്‍, എന്‍. വി. മോഹനന്‍, വിനോദ് നമ്പ്യാര്‍, തുടങ്ങി യവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പദ്മശ്രീ എം. എ. യൂസുഫലി യെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

സമാജം ജനറല്‍ സെക്രട്ടറി സതീഷ്‌ കുമാര്‍ സ്വാഗതവും ട്രഷറര്‍ ഫസലുദ്ദീന്‍ നന്ദിയും പറഞ്ഞു. പുതുതായി തെരഞ്ഞെ ടുത്ത സമാജം ഭാരവാഹി കളെയും വനിതാ വിഭാഗം പ്രവര്‍ത്തകരെയും ബാല വേദി അംഗ ങ്ങളെ യും പരിചയ പ്പെടുത്തി. സമാജം കലാവിഭാഗം നേതൃത്വം നല്‍കിയ വിവിധ കലാ പരിപാടി കള്‍ അരങ്ങേറി.

- pma

വായിക്കുക: , ,

Comments Off on സമാജം പ്രവര്‍ത്തനോല്‍ഘാടനം എം. എ. യൂസുഫലി നിര്‍വ്വഹിച്ചു

ഐ. എസ്. സി. യുവ ജനോൽസവ ത്തിന് തിരി തെളിഞ്ഞു

May 8th, 2015

sheikha-al-maskari-inaugurate-isc-youth-festival-2015-ePathram
അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ മൂന്നു ദിവസ ങ്ങളി ലായി നടക്കുന്ന യു. എ. ഇ. തല ഓപ്പണ്‍ യൂത്ത് ഫെസ്റ്റിവലിനു തുടക്ക മായി. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ശൈഖ അൽ മസ്കരി പരിപാടി കള്‍ ഉദ്ഘാടനം ചെയ്തു. ഐ. എസ്. സി. പ്രസിഡന്റ് രമേശ്പണിക്കർ അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി എം. എ. സലാം, എയര്‍ ഇന്ത്യാ മാനേജര്‍ നവീന്‍ കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങ്ങില്‍ യുവ ജനോത്സവ ത്തിന്റെ വിധി കര്‍ത്താ ക്കളായി എത്തിയ പ്രമുഖ കലാകാരന്മാരെ ആദരിച്ചു.

ഉത്ഘാടന ചടങ്ങിനെ തുടര്‍ന്ന് ഒഡിസി, നാടോടി നൃത്തം, സിനിമാ ഗാന മത്സരം എന്നിവ അരങ്ങേറി. ഐ. എസ്. സി. യുടെ അഞ്ച് വേദി കളില്‍ 18 ഇന ങ്ങളിലായി നടക്കുന്ന മത്സര ങ്ങളില്‍ എല്ലാ എമിറേറ്റു കളില്‍ നിന്നുമായി മുന്നോറോളം കുട്ടി കള്‍ പങ്കെടുക്കും.

വയസ്സിന്റെ അടിസ്ഥാന ത്തില്‍ കുട്ടികളെ അഞ്ച് ഗ്രൂപ്പു കളായി തരം തിരിച്ചാണ് മത്സരങ്ങള്‍ നടത്തുന്നത്.

മൽസര വിജയി കളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന വരെ ഐ. എസ്. സി. പ്രതിഭ 2015, ഐ. എസ്. സി. തിലകം 2015 എന്നിങ്ങനെ കിരീടങ്ങള്‍ നല്‍കി അനുമോദിക്കും.

ശനിയാഴ്ച രാത്രി നടക്കുന്ന സമാപന സമ്മേളനത്തിൽ എല്ലാ മൽസര വിജയി കൾക്കും ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിക്കും.

- pma

വായിക്കുക: , , , , ,

Comments Off on ഐ. എസ്. സി. യുവ ജനോൽസവ ത്തിന് തിരി തെളിഞ്ഞു


« Previous Page« Previous « ലുലു ബെസ്റ്റ് ഓഫ് ബ്രിട്ടന്‍ : ലുലു വില്‍ ബ്രിട്ടീഷ് മേള തുടങ്ങി
Next »Next Page » സമാജം പ്രവര്‍ത്തനോല്‍ഘാടനം എം. എ. യൂസുഫലി നിര്‍വ്വഹിച്ചു »



  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine