ദുബായ് : കേരള ത്തിന്റെ സമഗ്ര വികസന ത്തിന് മലയാളി പ്രവാസി സമൂഹം ചെയ്യുന്ന സേവനം വിലപ്പെട്ട താണ് എന്ന് മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇരുപതാമത് വാര്‍ഷിക ത്തോട് അനുബന്ധിച്ചു ഏപ്രില്‍ 16, 17, 18 തീയതികളില്‍ ദുബായില്‍ നടക്കുന്ന ഗ്ലോബല്‍ കോണ്‍ഫറന്‍സിനു മുന്നോടി യായി സംഘടിപ്പിച്ച സന്നാഹ സമ്മേളന ത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരി ക്കുകയായി രുന്നു അദ്ദേഹം.
യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായുള്ള കൂടി കാഴ്ചയ്ക്കിടയില്‍ മലയാളി സമൂഹ ത്തിന്റെ കഴിവു കളേയും നന്മ കളെയും അദ്ദേഹം പ്രശംസിച്ചത് തന്നെ ഏറെ സന്തോഷിപ്പിച്ചു എന്നും ഇത് കേരള ത്തിന് ഏറെ അഭിമാനി ക്കാവുന്ന ഒരു വസ്തുത യാണെന്നും ഈ അഭിമാനം കാത്തു സൂക്ഷിക്കുന്നത് ഓരോ മലയാളി പ്രവാസി യുടെയും ഉത്തരവാദിത്വം ആണെന്നും മുഖ്യമന്ത്രി കൂട്ടി ചേര്‍ത്തു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണി പ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ മൈക്കിള്‍ സ്റ്റീഫന്‍, വൈസ് പ്രസിഡന്റ് വര്‍ഗീസ് പനയ്ക്കല്‍, വൈസ് ചെയര്‍ പേര്‍സണ്‍ ശാന്താ പോള്‍, കൗണ്‍സില്‍ മെമ്പര്‍ പോള്‍ വടശ്ശേരി, കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് പ്രസിഡന്റ് ജോണ്‍ സാമുവല്‍, ജനറല്‍ സെക്രട്ടറി സി. യു. മത്തായി, കൗണ്‍സില്‍ ദുബായ് പ്രസിഡന്റ് ഡോ. ജോര്‍ജ് കാളിയാടന്‍, ജിമ്മി, സണ്ണി അഗസ്റ്റിന്‍ വി. ജെ. തോമസ്, ചാള്‍സ് പോള്‍, പ്രദീപ് കുമാര്‍, സുരേന്ദ്രന്‍ നായര്‍, എം. ഷാഹുല്‍ ഹമീദ്, പ്രൊമിത്യൂസ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
ഏപ്രില്‍ 16,17,18 തീയതി കളില്‍ ദുബായ് അറ്റ്‌ലാന്‍റ്റിസ്സ് ഹോട്ടലി ലാണ് ഗ്ലോബല്‍ കോണ്‍ഫറന്‍സ് നടക്കുക എന്നും മീഡിയ കമ്മിറ്റിക്ക് വേണ്ടി റോജിന്‍ പൈനുംമൂട്, പോള്‍ ജോര്‍ജ് പൂവത്തേരില്‍ എന്നിവര്‍ അറിയിച്ചു.
വിവരങ്ങൾക്ക് : 050 – 62 599 41