ദുബായ് : യു. എ. ഇ. ദേശീയ ദിന ആഘോഷ ത്തിന്റെ ഭാഗ മായി ദുബായ് കെ. എം. സി. സി. യില്‍ നവംബര്‍ 26 വ്യാഴാഴ്ച രാത്രി 7.30ന് ക്വിസ് മല്‍സരം നടക്കും. പങ്കെടുക്കു ന്നവര്‍ ജില്ലാ മാനേജര്‍മാര്‍ മുഖേന പേര് രജിസ്റ്റര്‍ ചെയ്യുണം എന്ന് ഭാരവാഹി കള്‍ അറിയിച്ചു.
ദുബായ് : യു. എ. ഇ. ദേശീയ ദിന ആഘോഷ ത്തിന്റെ ഭാഗ മായി ദുബായ് കെ. എം. സി. സി. യില്‍ നവംബര്‍ 26 വ്യാഴാഴ്ച രാത്രി 7.30ന് ക്വിസ് മല്‍സരം നടക്കും. പങ്കെടുക്കു ന്നവര്‍ ജില്ലാ മാനേജര്‍മാര്‍ മുഖേന പേര് രജിസ്റ്റര്‍ ചെയ്യുണം എന്ന് ഭാരവാഹി കള്‍ അറിയിച്ചു.
- pma
വായിക്കുക: കെ.എം.സി.സി.
അബുദാബി : യു. എ. ഇ. ദേശീയ ദിനാഘോഷ ത്തോട് അനുബന്ധിച്ച് അബുദാബി കണ്ണൂർ ജില്ലാ കെ. എം. സി. സി. ‘സർഗ്ഗ ധാര’ സംഘടി പ്പിക്കുന്ന ‘സ്നേഹ സംഗമം 2015’ ഡിസംബർ 2 ബുധനാഴ്ച രാവിലെ 8 മണി മുതൽ ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ വെച്ച് നടക്കും.
മണ്ഡല അടിസ്ഥാന ത്തിൽ നടക്കുന്ന കലാ – കായിക – പാചക മത്സര ങ്ങളിൽ ജില്ല യിലെ എട്ട് മണ്ഡല ങ്ങളിലെ കുട്ടികളും സ്ത്രീകളും അടക്ക മുള്ള വര് വിവിധ വിഭാഗ ങ്ങളിലായി മത്സരിക്കും. സ്നേഹ സംഗമ ത്തിന്റെ മുന്നോടി യായി ജില്ല യിലെ മുഴുവൻ മണ്ഡല ങ്ങളിലെയും പ്രവർത്തകരെ അണി നിരത്തി വർണ്ണ ശബളമായ പരിപാടി കളോടെ മാർച്ച് പാസ്റ്റ് നടക്കും.
പരിപാടി യുടെ വിജയ ത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികളായി ഉസ്മാൻ കരപ്പാത്ത്, വി. പി. കെ. അബ്ദുല്ല, മൊയ്തു ഹാജി കടന്നപ്പള്ളി. (രക്ഷാധികാരികൾ), നസീർ ബി. മാട്ടൂൽ. (ചെയർമാൻ) ഹസ്സൻ കുഞ്ഞി വട്ടക്കോൽ. (വർക്കിംഗ് ചെയർമാൻ), ഹംസ നടുവിൽ (കൺവീനർ), യു. എം. ശറഫുദ്ധീൻ (ട്രഷറർ) എന്നിവരെയും വിവിധ സബ്ബ് കമ്മിറ്റി ഭാര വാഹികളായി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, ഹാരിസ് നാലകത്ത്, വി. കെ. ഷാഫി, വി. പി. കാസിം , യു. കെ. മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കൊളച്ചേരി, ഒ. പി. അബ്ദുറഹിമാൻ മൗലവി, മുസ്തഫ പറമ്പത്ത് എന്നിവരെയും തെരഞ്ഞെടുത്തു.
- pma
വായിക്കുക: അബുദാബി, കെ.എം.സി.സി.

അബുദാബി : ദേശീയ ദിനാഘോഷം പ്രമാണിച്ച് ഒരുക്കുന്ന അലങ്കാരങ്ങള്‍ സംബന്ധിച്ച് അബുദാബി പോലീസ് മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. നവംബര്‍ 22 ഞായര്‍ മുതല്‍ ഡിസംബര്‍ 6 വരെ യാണ് ദേശീയ ദിനാഘോഷം.
ഈ കാലയള വില്‍ മാത്രമേ വാഹന ങ്ങള് അലങ്കരിക്കാന്‍ അനുവദിക്കുക യുള്ളൂ. വാഹന ങ്ങളുടെ നിറം മാറ്റ ങ്ങള് നിയമ വിധേയം ആയിരി ക്കണം. അശ്ലീല ചുവ യുള്ള വാക്കു കള്‍ വാഹന ത്തില്‍ പതി ക്കരുത്. വഴി യിലൂടെ നടന്നു പോകുന്നവരെ ഉപദ്രവി ക്കരുത്. ശരീര ത്തിലേക്ക് ദ്രാവക ങ്ങളോ വാതക ങ്ങളോ പ്രയോഗിക്കരുത്, വാഹന ങ്ങളുടെ എന്‍ജിനു കളില്‍ മാറ്റങ്ങള്‍ വരുത്തുന്നതും ശിക്ഷാര്ഹ മാണ്
അബുദാബി, അല്‍ ഐന്‍, പടിഞ്ഞാറന്‍ പ്രവിശ്യകള്‍ എന്നീ ഭാഗ ങ്ങളില്‍ റോഡുകള്‍, ഭൂഗര്‍ഭ തുരങ്ക ങ്ങള് എന്നിവിട ങ്ങളില്‍ നിരീക്ഷണം ശക്തമാക്കും എന്നും അബുദാബി പോലീസ് ട്രാഫിക് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖലീഫ മുഹമ്മദ് അല്‍ ഖലീലി വ്യക്തമാക്കി. ട്രാഫിക് ലംഘന ങ്ങള് ശ്രദ്ധ യില്‍ പെട്ടാല്‍ കര്‍ശന നടപടി സ്വീകരി ക്കും.
സമൂഹത്തിലെ എല്ലാ വിഭാഗം ജന ങ്ങള്‍ക്കും ദേശീയ ദിനം ആഘോഷിക്കാനും അവ സര മൊരുക്കും. ദേശീയ ദിനാഘോഷം ആസ്വദിക്കാനും അരാജകത്വവും അസ്വ സ്ഥത കളും ഇല്ലാ താക്കാ നും എല്ലാവരും സഹകരിക്കണം എന്നും നിര്‍ദ്ദേശ ങ്ങള് കര്‍ശ്ശന മായും പാലിക്കണം എന്നും അദ്ദേഹം പൊതു ജന ങ്ങളോട് അഭ്യര്‍ത്ഥിച്ചു.
- pma

അബുദാബി : ശൈഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവലിന് അബുദാബി അല്‍ വത്ബ യില്‍ തുടക്കമായി. വര്‍ണ്ണാ ഭമായ ഉല്‍ഘാടന ചടങ്ങില്‍ യു. എ. ഇ. ഉപ പ്രധാന മന്ത്രി യും ആഭ്യന്തര മന്ത്രി യുമായ ലെഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്, പ്രസിഡ ന്‍ഷ്യല്‍ അഫ്ഫ്യേഴ്സ് മിനിസ്റ്റര്‍ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്, സാംസ്കാരിക യുവ ജന ക്ഷേമ സാമൂഹിക വികസന കാര്യ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറഖ് അല്‍ നഹ്യാന് തുടങ്ങിയവരും രാജകുടുംബാംഗ ങ്ങളും പൗര പ്രമുഖരും അടക്കം നിരവധി പേര് സംബ ന്ധിച്ചു.
കഴിഞ്ഞ വര്‍ഷം ഹെറിറ്റേജ് ഫെസ്റ്റിവലിന് വേദിയായ അല്‍ വത്ബയില് തന്നെ യാണ് ഇപ്രാവശ്യവും വില്ലേജ് ഒരുക്കിയിട്ടുള്ളത്. ഇത് സ്ഥിരം വേദി യാക്കി സാംസ്കാരികവകുപ്പ് പ്രഖ്യാപി ച്ചിട്ടുണ്ട്. ഇരുപത്തി മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന ഫെസ്റ്റിവല്‍, തനതു പാരമ്പര്യ അറബ് സംസ്കാരവും ജീവിത രീതി കളും പ്രദര്‍ശി പ്പിക്കും.
ഹെറിറ്റേജ് ഫെസ്റ്റിവല്‍ വില്ലേജില്‍ പ്രത്യേകം തയ്യാറാക്കിയ ഒയാസി സില് ‘ഫലജ്’ എന്നറിയ പ്പെടുന്ന പുരാതന ജല സേചന സംവിധാനവും ഗ്രാമ ങ്ങളും ഈന്ത പ്പന, ഈന്ത പ്പഴം എന്നിവ കൂടാതെ പരമ്പരാ ഗത മരുന്നു കളും അറബ് ജീവിത വുമായി ബന്ധപ്പെട്ട എല്ലാം അവ തരിപ്പി ക്കുന്നുണ്ട്.
കടലിനെ ആശ്രയിച്ചും മുത്തു വാരിയും, മല്‍സ്യ ബന്ധനം നടത്തി യും ജീവിച്ചു വന്ന ഒരു സമൂഹ ത്തിന്റെ ആദ്യ കാല ജീവിത കാല ഘട്ട ങ്ങളി ലേക് ഒരു നോട്ടം എന്നോണം കടലു മായി ബന്ധപ്പെട്ട കാഴ്ചകള്‍ ഇവിടെ ഒരുക്കി യിട്ടുണ്ട്. കടലില്‍ വഴി കാട്ടാന്‍ ഉപയോഗി ച്ചിരുന്ന സങ്കേത ങ്ങളും കടലിനെ ആധാര മാക്കി തരം തിരിച്ച മേഖല യിലെ പ്രത്യേക കാഴ്ച കള്‍ ആയിരിക്കും ഈ ഫെസ്റ്റിവലിലെ ഒരു പ്രധാന ആകര്‍ഷണം.
പതിനായിരം ഒട്ടകങ്ങള്‍ അണി നിരക്കുന്ന പരിപാടി യായിരിക്കും ഫെസ്റ്റി വലിലെ മറ്റൊരു പ്രധാന ആകര്‍ഷ ണം. കുതിര യുടെയും ഒട്ടക ത്തി ന്റെയും പ്രദര്‍ശനവും നായാട്ടു രീതി കളും വേട്ട പ്പരുന്തു കളു ടെയും വേട്ടപ്പട്ടി കളു ടേയും പ്രദര്‍ശന വും പരമ്പ രാഗത മധുര പലഹാര ങ്ങളുടെ നിര്‍മ്മാണ രീതി കളും ചരിത്ര ത്തിന്റെ ഭാഗ മായി മാറിയ നിരവധി സംഭവ പരമ്പര കളുടെ പ്രദര്‍ശനവും ഈ ദിവസ ങ്ങളില്‍ ഇവിടെ നടക്കും.
സംഗീത പരിപാടി കളും സൈന്യ ത്തിന്റെ ബാന്‍ഡ് മേളവും പരമ്പ രാഗത നൃത്തവും ഡിസംബര്‍ 12 വരെ എല്ലാ ദിവസവും അരങ്ങേറും.
- pma

അബുദാബി : വ്യത്യസ്ത വിശ്വാസ പ്രമാണ ങ്ങള്‍ക്ക് എ തിരെ യുള്ള കടന്നു കയറ്റവും തീവ്രവാദവും ഒന്നിച്ചു നിന്ന് ശക്ത മായി നേരിടും എന്ന് യു. എ. ഇ. സാംസ്കാരിക യുവ ജന ക്ഷേമ സാമൂഹിക വികസന കാര്യ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറഖ് അല്‍ നഹ്യാന് പറഞ്ഞു.
സഹിഷ്ണുതക്ക് രാജ്യം മാതൃക യാണ്. ഒരു തര ത്തിലുള്ള തീവ്രവാദ പ്രവര് ത്തന ങ്ങള്‍ക്കും ഇടം നല്‍കാതെ സമാധാന ത്തി ന്റെയും സഹ വര് ത്തിത്വ ത്തിന്റെയും സന്ദേശ മാണ് യു. എ. ഇ. യുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന് പകര്‍ന്നു തന്നത് എന്നും അദ്ദേഹം പറഞ്ഞു.
അല്‍ ബതീന്‍ കൊട്ടാര ത്തില്‍ മത രാഷ്ട്രീയ രംഗ ങ്ങളിലെ പ്രമുഖരു മായി നടത്തിയ കൂടിക്കാഴ്ച യിലാണ് ബെയ്റൂട്ട്, കയ്റോ, പാരിസ് എന്നിവിട ങ്ങളില്‍ നടന്ന തീവ്രവാദി ആക്രമണ ത്തി ന്റെ പശ്ചാത്തല ത്തില്‍ ശൈഖ് നഹ്യാന് ബിന്‍ മുബാറഖ് ഇക്കാര്യം പറഞ്ഞത്.
- pma