അബുദാബി : മലയാളി സമാജം വനിതാ വിഭാഗം സംഘടിപ്പിച്ച പരിസ്‌ഥിതി ദിനാ ചരണവും ബോധ വല്‍ക്കരണ സെമിനാറും പരിപാടി യുടെ വൈവിധ്യം കൊണ്ട് ഏറെ ശ്രദ്ധേയ മായി. പരിസ്ഥിതി യുടെ ആഘാതങ്ങളേ ക്കുറിച്ച് വരും തലമുറക്കു കൂടുതല്‍ മനസ്സി ലാക്കുന്ന തിനു വേണ്ടി യാണ് കുട്ടി കള്‍ക്കായി ചിത്ര രചന മല്‍സരം, ചിത്ര പ്രദര്‍ശനം, ചിത്രീകരണം എന്നിങ്ങനെ ആകര്‍ഷക ങ്ങളായ പരിപാടി കളോടെ സമാജം വനിതാ വിഭാഗ ത്തിന്റെ നേതൃത്വ ത്തില്‍ മുസ്സഫ യിലെ സമാജം അങ്കണത്തില്‍ വെച്ച് പരിസ്‌ഥിതി ദിനാചരണ പരിപാടി കള്‍ ഒരുക്കിയത്.
ഇതിന്റെ ഭാഗമായി നടത്തിയ ബോധവല്‍ക്കരണ സെമിനാ റില്‍ യു. എ. ഇ. എക്സ്ചേഞ്ച് പ്രധിനിധി യും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്ത കനു മായ വിനോദ് നമ്പ്യാര്‍ മുഖ്യ അതിഥി യായി പങ്കെടുത്തു പരിപാടി ഉല്‍ഘാടനം നിര്‍വ്വഹിച്ചു.
സമാജം പ്രസിഡന്റ് യേശുശീലന്‍ അദ്ധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം കണ്‍ വീനര്‍ ലിജി ജോബീസ്, കോഡിനേഷൻ കമ്മിറ്റി ചെയർമാൻ ടി. എ. നാസർ, മുൻ പ്രസിഡന്റ് ഷിബു വർഗീസ്, എം. വി. മഹബൂബ് അലി, പരിസ്ഥിതി പ്രവര്‍ത്ത കരായ ഫൈസൽ ബാവ, രാജീവ് മുളക്കുഴ, സുധീഷ് ഗുരുവായൂര്‍, വനിതാ വിഭാഗം കോഡിനേറ്റർ യമുനാ ജയലാൽ എന്നിവർ സംബന്ധിച്ചു.
150 പച്ചക്കറി ത്തൈകളുടെ വിതരണം ചീഫ് കോഡിനേറ്റർ എ. എം. അൻസാർ, കലാ വിഭാഗം സെക്രട്ടറി അബ്‌ദുൽ കാദർ തിരുവത്ര എന്നിവർ നിർവഹിച്ചു.
പരിസ്‌ഥിതി സംരക്ഷണം എന്ന വിഷയത്തെ ആസ്‌പദ മാക്കി നടത്തിയ പ്രദർശന ത്തിൽ മികച്ച പ്രോജക്ടിന് അഫ്രീൻ നിസാം, സ്‌കൂൾ വിദ്യാർത്ഥി കൾക്കായി നടത്തിയ ചിത്ര രചനാ മത്സര ത്തിൽ ആറു വയസിനു താഴെ പ്രായ മുള്ളവരുടെ വിഭാഗ ത്തിൽ ടെസ്സ, 6-9 വിഭാഗ ത്തിൽ സാന്ദ്ര നിഷാൻ റോയ്, 9-12 വിഭാഗ ത്തിൽ അരവിന്ദ് ജയപ്രകാശ്, 12-15 വിഭാഗ ത്തിൽ റിതു രാജേഷ് എന്നിവർ ഒന്നാം സ്‌ഥാനം നേടി.
സാഹിത്യ വിഭാഗം സെക്രട്ടറി സിർജാൻ അബ്‌ദുൽ വഹീദ്, അജാസ്, ഉമ്മർ നാലകത്ത്, സുരേഖ ദിലീപ്, അപർണ സന്തോഷ് എന്നിവരുടെ നേതൃത്വ ത്തിൽ ‘ഒരു തൈ നടാം അമ്മയ്ക്കു വേണ്ടി’ എന്ന സന്ദേശ വുമായി അരങ്ങേറിയ ചിത്രീകരണം ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.