സമാദാനി യുടെ പ്രഭാഷണം ഉമ്മുൽ ഖുവൈനിൽ

December 3rd, 2015

samadani-iuml-leader-ePathram
ഉമ്മുൽ ഖുവൈൻ : 44 ആ മത് ദേശീയ ദിന ആഘോഷ ത്തിന്റെ ഭാഗ മായി ഉമ്മുൽ ഖുവൈൻ കെ. എം. സി. സി. ഡിസംബർ 5 ശനിയാഴ്ച വൈകു ന്നേരം ഇന്ത്യൻ അസോ സിയേഷൻ ഹാളിൽ സംഘടി പ്പിക്കുന്ന പൊതു സമ്മേളന ത്തിൽ അബ്ദു സ്സമദ് സമദാനി പ്രഭാഷണം നടത്തും.

സംസ്ഥാന – ജില്ലാ കെ. എം. സി. സി. നേതാക്കൾ സംബന്ധി ക്കും.

ഇതിനു മുന്നോടി യായി നടക്കുന്ന കലാ സാംസ്‌കാരിക പരിപാടി കളിൽ ദഫ് മുട്ട്, കോൽക്കളി, ഒപ്പന, മാജിക് ഷോ, അറബിക് ഡാൻസ് തുടങ്ങിയവ അവതരി പ്പിക്കും. പ്രവേശനം സൗജന്യം .

വിവരങ്ങൾക്ക് : 050 46 69 943

- pma

വായിക്കുക:

Comments Off on സമാദാനി യുടെ പ്രഭാഷണം ഉമ്മുൽ ഖുവൈനിൽ

പത്തിന ദേശീയ പരിപാടി പ്രഖ്യാപിച്ചു

December 3rd, 2015

uae-president-sheikh-khalifa-bin-zayed-ePathram
അബുദാബി : യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, ദേശീയ ദിന ത്തില്‍ പത്തിന വികസന പരിപാടി പ്രഖ്യാപിച്ചു.

സ്വദേശി കളുടെ ജീവിത നിലവാരം ഉയര്‍ത്തു വാനും സാമ്പത്തിക വികേന്ദ്രീ കരണവും ലക്ഷ്യ മിട്ടുള്ള ദേശീയ പരിപാടികള്‍ ആണിവ.

പൗരന്മാ രുടെ സന്തോഷവും ക്ഷേമ വും ഉറപ്പാ ക്കുക, ഫെഡറല്‍ ഗവണ്‍മെന്റിന്റെ വരുമാനം വര്‍ദ്ധി പ്പിക്കുക, സന്തുലിത മായ സാമ്പത്തിക സംവിധാനം, എണ്ണയിതര സമ്പദ് വ്യവസ്ഥ വികസി പ്പിച്ച് എടുക്കല്‍, ദേശീയ തിരിച്ചറിയല്‍ നയ ങ്ങളുടെ ഏകീകരണം, വിദ്യാ ഭ്യാസ രംഗത്തെ വികസനം, സോഷ്യല്‍ റെസ്‌പോണ്‍ സിബി ലിറ്റി (സി. എസ്. ആര്‍.) പ്രവര്‍ത്തന ങ്ങളുടെ വ്യാപനം, ദേശീയ തല ത്തില്‍ മാധ്യമ രംഗം ശക്തി പ്പെടുത്തുക, യുവാ ക്കള്‍ ക്കായി കൂടുതല്‍ പദ്ധതി കള്‍ ആവിഷ്‌ കരി ക്കല്‍, ദേശീയ സുരക്ഷ ക്കായുള്ള നിയമ നിര്‍മ്മാണം എന്നിവ യാണ് പത്തിന ദേശീയ പരിപാടി.

- pma

വായിക്കുക: , ,

Comments Off on പത്തിന ദേശീയ പരിപാടി പ്രഖ്യാപിച്ചു

ഇന്ത്യാ ഹൗസില്‍ ചിത്ര പ്രദര്‍ശനം

December 2nd, 2015

art-work-g-subramanian-ePathram
അബുദാബി : ഇന്ത്യൻ ചിത്ര കാരന്മാരുടെ ശ്രദ്ധേയ മായ ചിത്രങ്ങളുടെ പ്രദർശന ത്തിനു ഇന്ത്യാ ഹൗസില്‍ തുടക്ക മായി. ഇന്ത്യന്‍ സ്ഥാനപതി ടി. പി. സീതാറാം ഭദ്ര ദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.

artist-devi-seetharam-exhibition-at-embassy-ePathram

ചിത്രകാരി : ദേവി സീതാറാം

പ്രമുഖ ഇന്ത്യന്‍ ചിത്ര കാരന്മാരായ ജി. സുബ്ര ഹ്മണ്യന്‍, സുരേഷ് മുതു കുളം, കെ. ആര്‍. സന്താന കൃഷ്ണ ന്‍, ദേവി സീതാറാം എന്നിവരുടെ ചിത്ര ങ്ങളാണ് പ്രദര്‍ശന ത്തില്‍ ഉള്‍ ക്കൊള്ളി ച്ചിരി ക്കുന്നത്

യു. എ. ഇ. യിലെ കലാ ആസ്വാദ കര്‍ക്കും കലാ കാര ന്മാര്‍ക്കും ഇന്ത്യന്‍ ചിത്ര കല യെപ്പറ്റി മനസ്സി ലാക്കാനും കലാ കാര ന്മാരുമായി നേരിട്ട് ആശയ വിനിമയം നടത്തുവാനും ഇവിടെ അവസരം ഒരുക്കി യിട്ടുണ്ട്.

ഡിസംബര്‍ 3 വ്യാഴാഴ്ച വരെ രാവിലെ പത്തര മുതല്‍ വൈകുന്നേരം ഏഴു മണി വരെ പ്രദര്‍ശനം നടക്കും.

- pma

വായിക്കുക: ,

Comments Off on ഇന്ത്യാ ഹൗസില്‍ ചിത്ര പ്രദര്‍ശനം

സൂര്യ നൃത്തോത്സവം അരങ്ങേറി

December 2nd, 2015

soorya-dance-fest-2015-nrutholsav-ePathram
അബുദാബി : സൂര്യ കൃഷ്ണ മൂര്‍ത്തി യുടെ സംവിധാന ത്തില്‍ സൂര്യ ഇന്റര്‍നാഷണല്‍ ഒരുക്കിയ യു. എ. ഇ. എക്സ്ചേഞ്ച് എക്സ്പ്രസ്സ് മണി ‘നൃത്തോ ത്സവം’ അബുദാബി ഇന്ത്യന്‍ സ്‌കൂളില്‍ അരങ്ങേറി.

ഭരത നാട്യം കലാകാരി ശ്രീലത വിനോദ്, കഥക് നര്‍ത്ത കന്‍ രാജേന്ദ്ര ഗംഗാനി, ഒഡീസി നര്‍ത്തക ത്രയം സോണാലി മഹാ പത്ര, രാഹുല്‍ ആചാര്യ, ഗായത്രി രണ്‍ ബീര്‍ എന്നിവരാണ് പങ്കെടുത്തത്.

യു. എ. ഇ. എക്‌സ്‌ചേഞ്ച് പ്രസിഡന്റ് വൈ. സുധീര്‍ കുമാര്‍ ഷെട്ടി കലാ കാരന്മാര്‍ക്ക് പുരസ്കാരങ്ങൾ നല്‍കി ആദരിച്ചു.

- pma

വായിക്കുക: ,

Comments Off on സൂര്യ നൃത്തോത്സവം അരങ്ങേറി

മുക്കം സാജിതയെ ആദരിച്ചു

December 2nd, 2015

rhythm-abu-dhabi-honoring-singer-mukkam-sajidha-ePathram
അബുദാബി : ഗാനാലാപന രംഗത്ത് മൂന്നു പതിറ്റാണ്ട് പൂര്‍ത്തി യാക്കിയ പ്രമുഖ ഗായിക മുക്കം സാജിത യെ റിഥം അബുദാബി ആദരിച്ചു.

മുസ്സഫ ഫുഡ് പാലസ് റെസ്റ്റോറന്റില്‍ റിഥം അബുദാബി യുടെ പതിനഞ്ചാം വാര്‍ഷിക ആഘോഷവും യു. എ. ഇ. യുടെ നാല്പത്തി നാലാം ദേശീയ ദിന ആഘോഷവും നടത്തിയ ചടങ്ങി ലാണ്, മാപ്പിള പ്പാട്ട് ഗാന ശാഖ ക്ക് നല്കിയ സംഭാവന കളെ മാനിച്ച് സാജിദ യെ ആദരിച്ചത്.

റിഥം ചെയർ മാൻ സുബൈർ തളിപ്പറമ്പ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ. കെ. മൊയ്തീൻ കോയ, താഹിർ ഇസ്മയിൽ ചങ്ങരം കുളം, ഫൈസൽ ബേപ്പൂർ, സിദ്ധീഖ് ചേറ്റുവ തുടങ്ങിയവർ സംബ ന്ധിച്ചു. സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ സംബ ന്ധിച്ചു. റസാഖ് ഒരുമനയൂർ, ഷഫീൽ, ബഷീർ കാരൂത്ത്, റഫീഖ് ഹൈദ്രോസ് തുടങ്ങിയവർ ആശംസ കൾ നേർന്നു.

singer-mukkam-sajidha-perform-in-sangeetha-sangamam-2015-ePathram

മൂന്നു വയസ്സിൽ സാജിത തുടങ്ങിയ സംഗീത സപര്യ 32 വർഷം പൂർത്തി യാക്കി. തന്റെ എട്ടാമത്തെ വയസ്സി ലാണ് മുക്കം സാജിത ‘ദിക്ക്ർ പാടി ക്കിളിയേ….’ എന്ന് തുടങ്ങുന്ന പ്രശസ്ത മായ മാപ്പിളപ്പാട്ട് പാടി റെക്കോർഡ് ചെയ്യുന്നത്.

പിന്നീട് പാടി റെക്കോർഡ് ചെയ്തതും ഹിറ്റായി മാറി യതു മായ ”പടപ്പ് പടപ്പോട് പിരിശ ത്തിൽ നിന്നോ ളിൻ… പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളിൻ…” എന്നു തുടങ്ങുന്നതും സമകാലിക സാമൂഹ്യ സാഹചര്യങ്ങിൽ ഏറെ പ്രസക്ത മായതു മായ ഗാനവും സാജിത ആലപിച്ചു.

റിഥം അബുദാബി, പതിനഞ്ചു വർഷം നീണ്ട തങ്ങളുടെ പ്രവർത്തന കാലയള വിൽ ടെലിവിഷൻ പരിപാടി കളി ലൂടെ യും സ്റ്റേജ് ഷോ കളി ലൂടെ യും നിരവധി പ്രതിഭ കളെ പ്രവാസ ലോക ത്തിനു പരിചയ പ്പെടുത്തി യിട്ടുണ്ട് എന്നും അവരിൽ പലരും ഇന്ന് വിവിധ മേഖല കളിൽ ഏറെ പ്രശസ്ത രാണ് എന്നുള്ളതും അഭിമാനി ക്കാൻ കഴി യുന്ന താണ് എന്ന് റിഥം അബുദാബി യുടെ തുടക്ക കാലം മുതൽ ഈ കൂട്ടായ്മ യുടെ പ്രവർ ത്തന ങ്ങളു മായി സഹകരിച്ചു വന്നവർ അഭിപ്രായപ്പെട്ടു.

യു. എ. ഇ . യുടെ ദേശീയ ദിനാ ഘോഷ വേള യിൽ സംഘടിപ്പിച്ച ഈ പരിപാടി യിൽ സുബൈർ തളിപ്പറമ്പ് രചനയും സംവിധാനവും നിർവ്വ ഹിച്ച പ്രശസ്ത മായ ഇമറാത്തി ഗാനം ആലപിച്ചു കൊണ്ടാണ് ഇതോട് അനുബന്ധി ച്ചുള്ള കലാ പരി പാടി കൾക്ക് തുടക്ക മായത്.

റിഥം അബു ദാബി യുടെ അംഗ ങ്ങളുടെ ഗാന മേളയും വിവിധ നൃത്ത നൃത്ത്യ ങ്ങളും ആഘോഷ പരിപാടി കൾക്ക് മാറ്റു കൂട്ടി. ദാനിഫ്, ഹംസ ക്കുട്ടി, ഷാഹുൽ പാലയൂർ, സാലിഹ് ചാവക്കാട് തുടങ്ങി യവർ പരിപാടി കൾക്ക് നേതൃത്വം നല്കി.

- pma

വായിക്കുക: , , ,

Comments Off on മുക്കം സാജിതയെ ആദരിച്ചു


« Previous Page« Previous « രക്ത സാക്ഷികള്‍ക്ക് ആദരം
Next »Next Page » സൂര്യ നൃത്തോത്സവം അരങ്ങേറി »



  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine