അബുദാബി : വടകര എന്‍. ആര്. ഐ. ഫോറം അബുദാബി ചാപ്റ്റര്‍ സംഘടി പ്പിക്കുന്ന ‘വടകര മഹോല്‍സവം’ രണ്ടു ദിവസ ങ്ങളിലായി വിവിധ പരിപാടി കളോടെ നടക്കും എന്ന് ഭാരവാഹി കള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.
വടക്കന്‍ മലബാറിന്റെ തനതു കലകളും ഭക്ഷ്യോല്‍പ്പന്ന ങ്ങളും പ്രവാസി സമൂഹ ത്തിനു പരിചയ പ്പെടുത്തുന്ന തിനായി വടകര എന്‍. ആര്. ഐ. ഫോറം അബുദാബി ചാപ്റ്റര്‍ സംഘടിപ്പിച്ചു വരുന്ന വടകര മഹോത്സവം ഇപ്രാവശ്യം രണ്ടു ഘട്ട ങ്ങളി ലായാണ് നടത്തുക.
മുസ്സഫ യിലെ സമാജം അങ്കണ ത്തില്‍ പ്രത്യേകം സജ്ജ മാക്കുന്ന വേദി യിൽ മേയ് ഒന്നാം തിയ്യതി വെള്ളിയാഴ്ച വൈകുന്നേരം ആറു മണിക്ക് കൊടിയേറുന്ന തോടെ തുടക്ക മാവുന്ന മഹോത്സവ ത്തില്‍ പൈതൃക രീതി യില്‍ ഒരുക്കുന്ന ഗ്രാമീണ മേളയും മലബാറിന്റെ തനതു ഭക്ഷ്യ വിഭവ ങ്ങളും പലഹാര ങ്ങളും വനിതാ വിഭാഗം പ്രവര്ത്ത കര് ഇരുപതോളം സ്റ്റാളു കളില്‍ തത്സമയം പാചകം ചെയ്യും.
ഒപ്പന, കോല്‍ക്കളി, തെയ്യം തുടങ്ങീ കലാ രൂപ ങ്ങളും കടത്ത നാടന്‍ ആയോധന കലകളും വേദി യില്‍ അവതരി പ്പിക്കും.
വടകര എന്‍. ആര്. ഐ. ഫോറ ത്തിന്റെ 12 ആം വാര്‍ഷിക ആഘോഷ ത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടി കളില്‍ രണ്ടാം ദിവസ മായ മെയ് 14 ന് വൈകുന്നേരം ഏഴു മണി മുതല്‍ അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററില്‍ പ്രമുഖ ഗായിക വൈക്കം വിജയല ക്ഷ്മിയുടെ സംഗീത വിരുന്നും ചലച്ചിത്ര നടിയും നര്‍ത്തകി യുമായ ആശാ ശരത് അവതരി പ്പിക്കുന്ന വൈവിധ്യ മാര്‍ന്ന നൃത്ത ങ്ങളും ഗായകന് സായി ബാലന് നേതൃത്വം നല്കുന്ന ഗാനമേള യും അരങ്ങേറും.
മുഖ്യ പ്രായോജ കരായ യൂണിവേഴ്സല്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷെബീര്‍ നെല്ലിക്കോട്, ഫോറം പ്രസിഡന്റ് പി. രവീന്ദ്രന്, ജനറല്‍ സെക്രട്ടറി പി. എം. മൊയ്തു, കണ്‍വീനര്‍ ഇബ്രാഹിം ബഷീര്‍, സോമരാജന്, ബാബു വടകര, കെ. സത്യ നാഥന്, കെ. വാസു, മനോജ് പറമ്പത്ത്, പി. റജീദ്, കുഞ്ഞമ്മദ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.
കേരളീയ ഗ്രാമ ങ്ങളില്‍ ഉപയോഗിച്ചു കൊണ്ടിരുന്ന ഗാര്‍ഹിക – കാര്‍ഷിക ഉപകരണ ങ്ങള് പുതു തലമുറക്കും കൂടി പരിചയ പ്പെടുത്തു വാനായിട്ടാണ് സമാജ ത്തില്‍ ഗ്രാമീണ മേള ഒരുക്കുന്നത് എന്നും സംഘാടകര്‍ അറിയിച്ചു.