അബുദാബി : പതിനാറാം നൂറ്റാണ്ടില്‍ ശൈഖ് സൈനുദ്ദീന്‍ മഖ്തൂം രണ്ടാമന്‍ രചിച്ച ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ എന്ന ഗ്രന്ഥ ത്തിന്റെ മലയാള പരിഭാഷ യുടെ ഗള്‍ഫ് മേഖലാ പ്രകാശനം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്നു.
പ്രമുഖ ചരിത്ര കാരനും ഗ്രന്ഥ ത്തിന്റെ പരിഭാഷാ സംഘ ത്തിന്റെ തലവനും കോഴിക്കോട് സര്‍വ കലാ ശാല മുന്‍ വൈസ് ചാന്‍സല റുമായ ഡോക്ടര്‍ കെ. കെ. എന്‍. കുറുപ്പ്, എം. പി. അബ്ദുല്‍ സമദ് സമദാനി, ഇന്ത്യന്‍ എംബസ്സി യിലെ ഡി. എസ്. മീണ, ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവാ ഹാജി, യൂണിവേഴ്സല്‍ ആശുപത്രി എം. ഡി. ഡോക്ടര്‍ ഷബീര്‍ നെല്ലിക്കോട് എന്നിവര്‍ ചേര്‍ന്നാണ് ഗള്‍ഫ് പ്രകാശനം നിര്‍വ്വഹിച്ചത്.
നാലു ഭാഷകളില്‍ തുഹ്ഫത്തുല്‍ മുജാഹിദീന്‍ ക്രോഡീകരിച്ചു പ്രസിദ്ധീകരിച്ചത്
36 ലോക ഭാഷ കളില്‍ വിവര്‍ത്തനം ചെയ്ത ‘തുഹ്ഫത്തുല്‍ മുജാ ഹിദീന്‍’ എന്ന ഗ്രന്ഥം കേരളത്തിന് പുറത്ത് പതിനാലു യൂണി വേഴ്സിറ്റി കളില്‍ പഠിപ്പി ക്കുന്നുണ്ട്. പ്രകാശനത്തെ തുടര്‍ന്ന് ഈ കൃതി യെ കുറിച്ചു നടന്ന സെമിനാറില്‍ അബ്ദുസ്സമദ് സമദാനി മുഖ്യ പ്രഭാഷണം ചെയ്തു.
രാജ്യ സ്‌നേഹം ഓരോ മനുഷ്യന്റെയുള്ളിലും ജന്മനാ ഉണ്ടാവുന്ന വികാര മാണ് എന്നും അത് ചോദ്യംചെയ്യാന്‍ ആര്‍ക്കും അവകാശം ഇല്ലെന്നും അബ്ദു സ്സമദ് സമദാനി അഭിപ്രായ പ്പെട്ടു.
പോര്‍ച്ചുഗീസ് അധിനിവേശ ത്തിന് എതിരെ പോരാട്ടം നടത്തിയ സാമൂതിരി യുടെ പിന്നില്‍ അണി നിരന്ന മുസ്ലിം പോരാളി കള്‍ക്ക് ആവേശം പകര്‍ന്ന ഈ ഗ്രന്ഥം വലിയൊരു മതേതര സന്ദേശ മാണു നല്‍കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള ത്തിലെ ആദ്യത്തെ ചരിത്ര ഗ്രന്ഥമായി കണക്കാക്ക പ്പെടുന്ന തുഹ്ഫത്തുല്‍ മുജാഹിദീന്‍ പഠിക്കാനും പ്രചരിപ്പിക്കാനും സമൂഹം തയ്യാറാവണം. അധിനിവേശ ക്കാര്‍ക്കും അക്രമ കാരി കള്‍ക്കും ആദരവും സ്മാരകങ്ങളും പണിയാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ ശൈഖ് സൈനുദ്ദീന്‍ മഖ്തൂമിനെയും തുഹ്ഫത്തുല്‍ മുജാഹിദീ നെയും തമസ്‌കരിക്കുന്നത് ലജ്ജാ കരമാണ് എന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ സാംസ്കാരിക വിഭാഗമായ നാഷനല്‍ മിഷന്‍ ഫോര്‍ മാനു സ്ക്രിപ്റ്റ്സ് പ്രസിദ്ധീകരിച്ച ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ എന്ന ഗ്രന്ഥത്തിന്റെ മലയാളം അടക്കം നാല് ഭാഷ കളിലുള്ള ക്രോഡീകരിച്ച പ്രതിയാണ് പ്രകാശനം ചെയ്തത്.
ഈ ഗ്രന്ഥത്തെ ക്കുറിച്ച് പ്രത്യേക ഡോക്യുമെന്‍ററി തയ്യാറാക്കിയ പ്രമുഖ എഴുത്തു കാരന്‍ ജലീല്‍ രാമന്തളി, ഡോ. കെ. കെ. എന്‍. കുറുപ്പ്, ചരിത്രകാരന്‍ അബ്ദു റഹിമാന്‍ കുട്ടി മാസ്റ്റര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
കെ. എം. സി. സി. നേതാക്കളായ യു. അബ്ദുള്ള ഫാറൂഖി, എം. കെ. മൊയ്തീന്‍, പി. കെ. അന്‍വര്‍ നഹ, അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ പ്രസംഗിച്ചു. സാമൂഹ്യ സാംസ്കാരിക ബിസിനസ് രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. പി. ബാവ ഹാജി അദ്ധ്യക്ഷത വഹിച്ചു. വി. പി. കെ. അബ്ദുള്ള സ്വാഗതവും കരപ്പാത്ത് ഉസ്മാന്‍ നന്ദിയും പറഞ്ഞു.