അബുദാബി : സി. ബി. എസ്. ഇ. പ്ലസ് ടു പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ മികച്ച വിജയം നേടി ഏഷ്യന്‍ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് സ്കൂൾ മുന്നിൽ.
അബുദാബി റുവൈസ്, ബദാ സായിദ് എന്നിവിട ങ്ങളിലെ ഏഷ്യന്‍ സ്‌കൂളു കള്‍ പ്ലസ് ടു പരീക്ഷയില്‍ 100 ശതമാനം വിജയം നേടി. മലയാളി മാനേജ് മെന്റിൽ പ്രവർത്തി ക്കുന്ന രണ്ട് സ്‌കൂളി ലുമായി 60 വിദ്യാര്‍ത്ഥി കളാണ് പരീക്ഷ യ്ക്കിരുന്നത്. 97 ശതമാനം മാര്‍ക്ക് നേടി വരുണ്‍ അഗര്‍വാള്‍ സ്‌കൂളില്‍ ടോപ് സ്‌കോറർ ആയി.
താരിന്തി പ്രമാലക (96 ശതമാനം), അഫ്രീന്‍ മുഹമ്മദ് ന ഈം (95.6), ഗ്രേഷ്മ ബാബു (95.6), സുമ റെഡ്ഡി (93.2), ശിവകിരണ്‍ (90.4), മര്‍വ ഷറഫുദ്ധീന്‍ (93.4), ഷംജാദ് (92.2), മേഹക് തന്‍വീര്‍ (90.8) എന്നിവര്‍ സ്‌കൂളിലെ മികച്ച വിദ്യാര്‍ത്ഥി കളായി.