യുവ ജന സഖ്യം കലാമേള : ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ് അബുദാബിക്ക്

December 6th, 2015

അബുദാബി : യു. എ. ഇ. സെന്‍റര്‍ മാര്‍ത്തോമ്മാ യുവ ജന സഖ്യം സംഘ ടിപ്പിച്ച സെന്‍റര്‍ തല കലാ മേള യില്‍ അബുദാബി മാര്‍ത്തോമ്മാ യുവ ജന സഖ്യ ത്തിനു വിജയ കിരീടം.

ഷാര്‍ജാ മാര്‍ത്തോമ്മാ ദേവാലയ ത്തില്‍ നടന്ന പരിപാടി യില്‍ യു. എ. ഇ. യിലെ ആറു ഇടവക കളില്‍ നിന്നുള്ള മുന്നൂറി ലേറെ കലാ പ്രതിഭ കളാണ് മാറ്റുരച്ചത്. 26 ഇന ങ്ങളി ലായി നടന്ന മത്സര ങ്ങളില്‍ നിന്നും 79 പോയിന്‍റു കള്‍ നേടി യാണ്‌ അബുദാബി മാര്‍ത്തോമ്മാ യുവ ജന സഖ്യം ഓവറോള്‍ ചാമ്പ്യന്‍ പട്ടം കരസ്ഥ മാക്കിയത്. 70 പോയിന്റു കളോടെ ഷാര്‍ജ, രണ്ടാം സ്ഥാനവും 61 പോയിന്റുകളോടെ ഫുജെറ, മൂന്നാം സ്ഥാനവും നേടി.

സംഗീത സംഗീതേതര വിഭാഗ ങ്ങളിലും സംഘ ഗാന വിഭാഗ ത്തിലും എവര്‍ റോളിംഗ് ട്രോഫി കള്‍ അബു ദാബി കരസ്ഥ മാക്കി. ബൈബിള്‍ ക്വിസ് മത്സര ത്തില്‍ ഷാര്‍ജ ക്കാണ് ഒന്നാം സ്ഥാനം.

സെന്‍റര്‍ പ്രസിഡന്റ് റവ . ജോണ്‍ ഫിലിപ്പ് ഉത്ഘാടന കര്‍മ്മം നിര്‍വഹിച്ചു. റവ. റ്റി. എസ്. തോമസ്‌, റവ. എം. റ്റി. വര്‍ഗീസ്‌, റവ. ഐസക് മാത്യു, സെന്‍റര്‍ സെക്രട്ടറി സാജു എബ്രഹാം എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: , ,

Comments Off on യുവ ജന സഖ്യം കലാമേള : ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ് അബുദാബിക്ക്

യൂണിവേഴ്സൽ ആശുപത്രി രണ്ടാം വാർഷികം

December 5th, 2015

dr-sheikh-sultan-bin-khalifa-inaugurate-universal-hospital-2nd-anniversary-ePathram
അബുദാബി : യൂണിവേഴ്‌സൽ ആശുപത്രി യുടെ രണ്ടാം വാർഷിക ആഘോ ഷവും യു. എ. ഇ. ദേശീയ ദിന ആഘോ ഷ വും നിറപ്പ കിട്ടാര്‍ന്ന പരി പാടി കളോ ടെ സംഘടി പ്പിച്ചു.

ഇതോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ ആശു പത്രി യുടെ പുതിയ വെൽനസ് ടവർ ഉദ്‌ഘാടന വും രാഷ്ര്‌ട പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ഛായാ ചിത്ര പ്രകാശനവും യു. എ. ഇ. പ്രസി ഡന്റി ന്റെ ഉപദേശ കൻ ഡോക്ടര്‍ ശൈഖ് സുൽത്താൻ ബിൻ ഖലീഫ അൽ നഹ്യാൻ നിർവ്വഹിച്ചു.

വിവിധ രാജ്യ ങ്ങളിലെ അംബാസി ഡർ മാരും എംബസി ഉദ്യോഗസ്‌ഥരും പൌര പ്രമുഖരും ഉൾ പ്പെടെ ഒട്ടേറെ പ്പേർ പരിപാടി യിൽ സംബ ന്ധിച്ചു.

ദേശീയ ദിന ആഘോഷ ങ്ങളുടെ ഭാഗ മായി അറേബ്യന്‍ പരമ്പരാ ഗത നൃത്ത ങ്ങള്‍, തനൂറാ ഡാന്‍സ്, ബട്ടർ ഫ്ലൈ ഡാൻസ്, എൽ. ഇ. ഡി. റോബോട്ടിക് ഡാൻസ്, ബാഗ്‌ പൈപ്പര്‍ സംഗീത വിരുന്നും അരങ്ങേറി.

ആശുപത്രി സ്‌ഥാപകനും മാനേജിംഗ് ഡയറക്‌ട റു മായ ഡോക്ടർ ഷെബീർ നെല്ലിക്കോട് പരിപാടി കൾക്ക് നേതൃത്വം നൽകി.

*  ആധുനിക സൌകര്യ ങ്ങളുമായി യൂണി വേഴ്സല്‍ ആശുപത്രി

*  ന്യൂറോ സ്‌പൈന്‍ ചികില്‍സാ സംവിധാനം യൂണിവേഴ്‌സല്‍ ആശുപത്രിയില്‍

- pma

വായിക്കുക: , , ,

Comments Off on യൂണിവേഴ്സൽ ആശുപത്രി രണ്ടാം വാർഷികം

നസീർ രാമന്തളി: കെ. എം. സി. സി. കലാ പ്രതിഭ

December 5th, 2015

nazeer-ramanthali-kala-prathibha-of-kmcc-ePathram
ദുബായ് : യു. എ. ഇ. ദേശീയ ദിനത്തോട് അനുബന്ധിച്ച് ദുബായ് കെ. എം. സി. സി. നടത്തിയ സംസ്ഥാന കലോ ത്സവ ത്തിൽ കലാ വിഭാഗ ത്തിൽ വ്യക്തി ഗത മത്സര ങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റു കൾ നേടി കലാ പ്രതിഭ പുരസ്കാര ത്തിന് നസീർ രാമന്തളി അർഹ നായി.

ദുബായ് എൻ. ഐ. മോഡൽ സ്കൂൾ അങ്കണ ത്തിൽ വച്ച് നടന്ന സമ്മേളന ത്തിൽ വച്ച് കേരള വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലി ക്കുട്ടിയും സാദിഖ് അലി ശിഹാബ് തങ്ങളും ചേർന്ന് നസീറിനു കലാ പ്രതിഭ പുരസ്കാരം സമ്മാനിച്ചു.

കാര്‍ട്ടൂണിസ്റ്റും ചിത്രകാര നു മായ നസീർ രാമന്തളി തുടർച്ച യായി നാലാം വർഷ മാണ് കെ. എം. സി. സി. കലോത്സവ ത്തിൽ കലാ പ്രതിഭ പുരസ്കാരം നേടുന്നത്.

- pma

വായിക്കുക: , ,

Comments Off on നസീർ രാമന്തളി: കെ. എം. സി. സി. കലാ പ്രതിഭ

ഇടത് പക്ഷം എന്നും പ്രവാസികൾക്കൊപ്പം: പിണറായി

December 5th, 2015

pinarayi-dubai-epathram

ദുബായ്: കേരളത്തിലെ സാമ്പത്തിക രംഗത്ത് വൻ പുരോഗതി കൊണ്ടു വരാൻ പ്രവാസികൾ വഹിച്ച പങ്ക് നിസ്തുലമാണെന്ന് സി. പി. ഐ. എം. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പ്രസ്താവിച്ചു. ദുബൈ ഗൾഫ് മോഡൽ സ്ക്കൂളിൽ വൻ ജനാവലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളിയാഴ്ച്ച രാത്രി ദുബായിൽ നടന്ന ഇന്തോ – അറബ് സാംസ്ക്കാരിക ഉൽസവത്തിൽ മുഖ്യ അതിഥി ആയിരുന്നു പിണറായി വിജയൻ.

pinarayi-dubai-crowd

കഴിഞ്ഞ ഏതാനും ദിവസങ്ങളായി യു. എ. ഇ. യിൽ സന്ദർശനം നടത്തുന്ന പിണറായി വിവിധ ജന വിഭാഗങ്ങളുമായി ആശയ വിനിമയം നടത്തിയിരുന്നു.

ഡപ്യൂട്ടി കോൺസൽ കെ. മുരളീധരൻ ഉദ്ഘാടനം ചെയ്ത ഇന്തോ അറബ് കൾച്ചറൽ ഫെസ്റ്റിവലിൽ അഡ്വ. നജീദ് അദ്ധ്യക്ഷത വഹിച്ചു. നിസാർ തളങ്കര, എൻ. ആർ. മായൻ, കൊച്ചുകൃഷ്ണൻ ആശംസയും, കെ. എൽ ഗോപി സ്വാഗതവും, എൻ. കെ.കുഞ്ഞഹമ്മദ് നന്ദിയും പ്രകാശിപ്പിച്ചു.

ഭൂപരിഷ്ക്കരണ നിയമത്തിന് ശേഷം കേരളത്തിൽ ഇത്രയേറെ മാറ്റങ്ങൾ നിലവിൽ വന്നതിന് പുറകിൽ അദ്ധ്വാനിക്കുന്ന ജന വിഭാഗമായ പ്രവാസി മലയാളികൾ ആണെന്ന് പിണറായി ഓർമ്മിപ്പിച്ചു. കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കാനും, ജീവിത നിലവാരം ഉയരുന്നതിനും ഇത് സഹായകമായി. പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ എന്നും ഇടത് പക്ഷം കൂടെയുണ്ടാവും.

കേരളത്തിലെ മത സൗഹാർദ്ദം തകർക്കാൻ ബോധപൂർവ്വമായ ശ്രമങ്ങളാണ് ഇന്ന് നടക്കുന്നത്. ഇത് നിസ്സംഗതയോടെ നോക്കി കാണാൻ ഇടത് പക്ഷത്തിന് ആവില്ല. കേരളത്തിലെ സാമൂഹിക മാറ്റങ്ങൾക്ക് നിദാനമായ നവോത്ഥാന ശക്തികളുടെ തുടർച്ചയാണ് ഇടതു പക്ഷം. വർഗ്ഗീയതയ്ക്കെതിരെ ഇന്നും മലയാളിയുടെ മത നിരപേക്ഷ മനസ്സ് ശക്തമായി പ്രതികരിക്കുന്നത് ഏറെ ആശ്വാസകരവും ആവേശകരവുമാണ്. ഈ മൂല്യങ്ങൾ തുടർന്നും സംരക്ഷിക്കാൻ ഇടതു പക്ഷം പ്രതിജ്ഞാബദ്ധമാണ് എന്ന് പിണറായി പറഞ്ഞു.

ഫോട്ടോ കടപ്പാട്: ഷനുജ് കല്ലാവീട്

- സ്വ.ലേ.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കോഴിക്കോട് ജില്ലാ പ്രവാസി ഐക്യ ദാര്‍ഢ്യ സംഗമം

December 4th, 2015

ദുബായ് : യു. എ. ഇ. യുടെ ദേശീയ ദിന ആഘോഷ ങ്ങളുടെ ഭാഗ മായി കോഴിക്കോട് ജില്ലാ പ്രവാസി (യു. എ. ഇ.) ഐക്യ ദാര്‍ഢ്യ സംഗമം സംഘ ടി പ്പിച്ചു.

ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സുല്‍ രാജു ബാല കൃഷ്ണന്‍ സംഗമം ഉദ്ഘാടനം ചെയ്തു.

നാസര്‍ ബേപ്പൂര്‍ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. നജീദ്, അമന്‍ജിത് സിംഗ് എന്നിവര്‍ വിശിഷ്ട അതിഥി കള്‍ ആയി രുന്നു.

മോഹന്‍ എസ്. വെങ്കിട്ട്, എ. കെ. ഫൈസല്‍, എം. പി. രാമ ചന്ദ്രന്‍, അന്‍സാരി പയ്യാമ്പലം, ബാബു പീതാംബരന്‍ എന്നി വര്‍ പ്രസംഗിച്ചു. മുഹമ്മദ് ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു.

അഡ്വ. മുഹമ്മദ് സാജിദ് സ്വാഗത വും ജമീല്‍ ലത്തീഫ് നന്ദിയും പറഞ്ഞു

- pma

വായിക്കുക: ,

Comments Off on കോഴിക്കോട് ജില്ലാ പ്രവാസി ഐക്യ ദാര്‍ഢ്യ സംഗമം


« Previous Page« Previous « സമാദാനി യുടെ പ്രഭാഷണം ഉമ്മുൽ ഖുവൈനിൽ
Next »Next Page » ഇടത് പക്ഷം എന്നും പ്രവാസികൾക്കൊപ്പം: പിണറായി »



  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine