അബുദാബി : ലോക പരിസ്ഥിതി ദിന ത്തില്‍ കേരള സോഷ്യൽ സെന്ററിൽ കുട്ടി കള്‍ ക്കായി വിവിധ പരിപാടി കള്‍ സംഘടി പ്പിക്കുന്നു. ജൂണ്‍ 5 ശനിയാഴ്ച വൈകുന്നേരം ഏഴര മണിക്ക് കെ. എസ്. സി. ബാല വേദിയും ശക്തി ബാല സംഘവും സംയുക്തമായി ഒരുക്കുന്ന ‘ബാലോല്‍സവം’ എന്ന പരിപാടി യില്‍ പരിസ്ഥിതി ദിന ത്തോട് അനുബന്ധിച്ച് ശാസ്ത്ര പ്രദര്‍ശ നവും ചിത്ര രചനാ മത്സര ങ്ങളും നടക്കും. പ്രമുഖ ഗായകന്‍ വി. ടി. മുരളി ചടങ്ങില്‍ മുഖ്യാതിഥി ആയിരിക്കും.
ചൊവ്വാ പര്യ വേഷണ ത്തിന് ഉപയോ ഗിച്ച റോബോട്ട് അടക്കമുള്ള ഉപകരണ ങ്ങളും പ്ലാനിറ്റോറിയവും ഉള്‍പ്പെടുത്തി ദുബായ് അസ്ട്രോണമി ഗ്രൂപ്പിന്റെ നേതൃത്വ ത്തിൽ കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ ‘അസ്ട്രോണമി ഇവനിംഗ്’ എന്ന പേരില്‍ വിപുലമായ പരിപാടികള്‍ വ്യാഴാഴ്ച ഒരുക്കിയിരുന്നു.