അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ മൂന്നു ദിവസ ങ്ങളി ലായി നടക്കുന്ന യു. എ. ഇ. തല ഓപ്പണ്‍ യൂത്ത് ഫെസ്റ്റിവലിനു തുടക്ക മായി. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ശൈഖ അൽ മസ്കരി പരിപാടി കള്‍ ഉദ്ഘാടനം ചെയ്തു. ഐ. എസ്. സി. പ്രസിഡന്റ് രമേശ്പണിക്കർ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി എം. എ. സലാം, എയര്‍ ഇന്ത്യാ മാനേജര്‍ നവീന്‍ കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങ്ങില്‍ യുവ ജനോത്സവ ത്തിന്റെ വിധി കര്‍ത്താ ക്കളായി എത്തിയ പ്രമുഖ കലാകാരന്മാരെ ആദരിച്ചു.
ഉത്ഘാടന ചടങ്ങിനെ തുടര്‍ന്ന് ഒഡിസി, നാടോടി നൃത്തം, സിനിമാ ഗാന മത്സരം എന്നിവ അരങ്ങേറി. ഐ. എസ്. സി. യുടെ അഞ്ച് വേദി കളില്‍ 18 ഇന ങ്ങളിലായി നടക്കുന്ന മത്സര ങ്ങളില്‍ എല്ലാ എമിറേറ്റു കളില്‍ നിന്നുമായി മുന്നോറോളം കുട്ടി കള്‍ പങ്കെടുക്കും.
വയസ്സിന്റെ അടിസ്ഥാന ത്തില്‍ കുട്ടികളെ അഞ്ച് ഗ്രൂപ്പു കളായി തരം തിരിച്ചാണ് മത്സരങ്ങള്‍ നടത്തുന്നത്.
മൽസര വിജയി കളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന വരെ ഐ. എസ്. സി. പ്രതിഭ 2015, ഐ. എസ്. സി. തിലകം 2015 എന്നിങ്ങനെ കിരീടങ്ങള്‍ നല്‍കി അനുമോദിക്കും.
ശനിയാഴ്ച രാത്രി നടക്കുന്ന സമാപന സമ്മേളനത്തിൽ എല്ലാ മൽസര വിജയി കൾക്കും ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിക്കും.