അസീസിയ പെരുന്നാൾ സംഗമം ഷാർജയിൽ

July 13th, 2015

eid-mubarak-ePathram
അബുദാബി : നോർത്ത്‌ ചിത്താരി അസീസിയ പ്രവാസി വെൽഫയർ അസോസിയേഷൻ പെരുന്നാൾ സംഗമം, ഈദ് ഒന്നാം ദിവസം രാത്രി 8 മണിക്ക് ഷാര്‍ജ റോളയിൽ മുബാറക് സെന്റർ ഏഷ്യൻ പാലസിൽ സംഘടിപ്പിക്കും. സംഗമത്തിന്റെ ഭാഗമായി അംഗങ്ങളുടെ വിവിധ കലാ പരിപാടികള്‍ അരങ്ങേറും.

യു. എ. ഇ. യിലുള്ള പ്രവാസി കളായ ചിത്താരി നിവാസി കൾ പരിപാടി കളില്‍ സംബന്ധിക്കണം എന്നും ഹസീന ആർട്സ് സ്പോർട്സ്‌ ക്ലബ് മിഡിലീസ്റ്റ് കമ്മിററി രൂപീ കരിക്കുന്ന തിനുള്ള യോഗവും ഇതിനോട് അനുബന്ധിച്ചു നടക്കും എന്നും സംഘാടകര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് : സി. ബി. കരീം – 050 632 49 21

- pma

വായിക്കുക: , ,

Comments Off on അസീസിയ പെരുന്നാൾ സംഗമം ഷാർജയിൽ

പെരുന്നാൾ അവധി പ്രഖ്യാപിച്ചു

July 13th, 2015

ramadan-epathram ദുബായ് : സർക്കാർ – സ്വകാര്യ മേഖല യിലെ ചെറിയ പെരുന്നാളിന്റെ അവധി ദിനങ്ങൾ യു. എ. ഇ. തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചു. റമദാൻ 29 (ജൂലായ് 16) മുതല്‍ ഈദ് ഒന്ന്, രണ്ട്, മൂന്ന് ദിവസ ങ്ങളിലാണ് സര്‍ക്കാര്‍ മേഖല യില്‍ അവധി. സ്വകാര്യ മേഖലയില്‍ ശവ്വാല്‍ ഒന്ന്, രണ്ട് ദിവസങ്ങ ളിലായിരിക്കും അവധി

റമദാൻ 30 പൂർത്തിയാക്കി ശനിയാഴ്ച പെരുന്നാൾ വന്നാൽ ഗവണ്‍മെന്റ് മേഖല യ്ക്ക് അഞ്ചു ദിവസത്തെ അവധി ലഭിക്കുമെന്ന് മാനവ വിഭവ ശേഷി ഫെഡറല്‍ അതോറിറ്റി യുടെ പ്രഖ്യാപനം. എന്നാൽ ജൂലായ് 17 വെള്ളിയാഴ്ച ഈദ് വരിക യാണെങ്കില്‍ ഗവണ്‍മെന്റ് മേഖല യ്ക്ക് നാലു ദിവസത്തെ അവധി യാണ് ലഭിക്കുക.

- pma

വായിക്കുക: , , , ,

Comments Off on പെരുന്നാൾ അവധി പ്രഖ്യാപിച്ചു

പലഹാര പ്പെരുമയാൽ ഒരു ഇഫ്താർ

July 13th, 2015

അബുദാബി : മാട്ടൂൽ കെ. എം. സി. സി. കമ്മിറ്റി, ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ഒരുക്കിയ ഇഫ്താർ പലഹാര പ്പെരുമയാൽ ശ്രദ്ധേയ മായി. വടക്കന്‍ മലബാറിന്റെ തനതു പലഹാരങ്ങളും ഭക്ഷ്യ വിഭവ ങ്ങളും വിളമ്പി യാണ് അബുദാബി മാട്ടൂൽ കെ. എം. സി. സി. കമ്മിറ്റി ഇഫ്താര്‍ ഒരുക്കിയത്. സംഘടന യുടെ പ്രവര്‍ത്തക രുടെ വീടു കളിൽ ഒരുക്കിയ താണ് ഈ പലഹാര ങ്ങള്‍ എന്നതാണ് മാട്ടൂല്‍ ഇഫ്താറിനെ വേറിട്ട താക്കുന്നത്.

വീട്ടമ്മമാർ ഒരുക്കിയ ഉന്നക്കായ, പഴം നിറച്ചത്, കുഞ്ഞി പ്പത്തിരി, ചട്ടിപ്പത്തിരി, കക്കാ റൊട്ടി, ഇറച്ചിയട, പത്തല്‍, നൂല്‍പ്പുട്ട് തുടങ്ങി നിരവധി വിഭവങ്ങളും വിവിധ തരം പഴങ്ങളും ഫ്രെഷ് ജ്യൂസുകളും തയ്യാറാക്കി യിരുന്നു.

മത സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും സമൂഹ ത്തിലെ വിവിധ തുറകളിൽ പ്പെട്ട വരുമായി രണ്ടായിര ത്തോളം പേര്‍ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു.

അബുദാബി മാട്ടൂൽ കെ. എം. സി. സി. നേതാക്കൾ പരിപാടി കൾക്ക് നേതൃത്വം നല്കി.

- pma

വായിക്കുക: ,

Comments Off on പലഹാര പ്പെരുമയാൽ ഒരു ഇഫ്താർ

മാര്‍ത്തോമാ യുവജന സഖ്യം ഇഫ്താര്‍ വിരുന്നൊരുക്കി

July 13th, 2015

അബുദാബി : മാർത്തോമാ യുവ ജന സഖ്യം അൽ ഹുസ്സം ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് ഒരുക്കിയ ഇഫ്താർ വേറിട്ടതായി. ആയിരത്തോളം തൊഴിലാളികൾ ക്കായി അബുദാബി മാർത്തോമ്മാ യുവ ജന സഖ്യം പ്രവർത്തകർ അൽ ഹുസ്സം ലേബർ ക്യംപില്‍ ഇഫ്താര്‍ വിരുന്നു നടത്തിയത് മാതൃകാ പരമായി.

തൊഴിൽ മന്ത്രാലയ ത്തിന്റെ സഹകര ണത്തോടെ യാണ് ലേബര്‍ ക്യാമ്പില്‍ ഇഫ്താര്‍ സംഗമം ഒരുക്കിയത്. ഇന്ത്യാക്കാരെ കൂടാതെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യ ക്കാരും അറബ് വംശജരും ഇഫ്താർ സംഗമ ത്തിൽ പങ്കെടുത്തു.

സാമ്പത്തിക ബുദ്ധിമുട്ടുള്ള തൊഴിലാളി കൾക്ക് ഇന്ത്യൻ സ്ഥാനപതി കാര്യാലയ ത്തിന്റെ സഹകരണ ത്തോടെ വിമാന ടിക്കറ്റ് നൽകുന്ന പദ്ധതിക്ക് മാർത്തോമ്മാ യുവജന സഖ്യം തുടക്കം കുറിക്കുമെന്ന് സഖ്യം ഭാര വാഹികൾ അറിയിച്ചു.

ഇടവക വികാരി റവറന്റ്. പ്രകാശ്‌ എബ്രഹാം, സഹ വികാരി റവറന്റ്. ഐസ്സക് മാത്യു, സഖ്യം വൈസ് പ്രസിഡന്റ്‌ വിത്സണ്‍ ടി. വർഗീസ്സ് തുടങ്ങിയവര്‍ ഇഫ്താർ സംഗമ ത്തിന് നേതൃത്വം നൽകി.

- pma

വായിക്കുക: , ,

Comments Off on മാര്‍ത്തോമാ യുവജന സഖ്യം ഇഫ്താര്‍ വിരുന്നൊരുക്കി

ഈദുല്‍ ഫിത്വർ ജൂലായ്‌ 17 ന് : ചാന്ദ്ര നിരീക്ഷണ സമിതി

July 13th, 2015

ramadan-epathram ദുബായ് : ജൂലായ്‌ 16 വ്യാഴാഴ്ച ശവ്വാൽ മാസപ്പിറവി ദൃശ്യം ആകുമെന്നും അത് പ്രകാരം ഈദുല്‍ ഫിത്വർ ജൂലായ്‌ 17 വെള്ളി യാഴ്ച ആയിരിക്കും എന്ന് ഇസ്ലാമിക ചാന്ദ്ര നിരീക്ഷണ സമിതി (ഐ. സി. ഒ. പി.) പ്രഖ്യാപിച്ചു. അറബ് മേഖല യിലെ ബഹു ഭൂരി ഭാഗം രാജ്യ ങ്ങളിലും ജൂലായ്‌ 16 വ്യാഴാഴ്ച ശവ്വാല്‍ മാസപ്പിറ ദൃശ്യ മാകും എന്നും 17 ന് ഈദുല്‍ ഫിത്തര്‍ ആഘോഷിക്കാൻ കഴിയും എന്നു മാണ് സമിതിയുടെ നിരീക്ഷണം.

വ്യാഴാഴ്ച ശവ്വാൽ മാസപ്പിറവി കാണുക യാണെങ്കില്‍ റമദാൻ വ്രതം 29 എണ്ണമേ ലഭിക്കൂ. മാസപ്പിറവി കാണാത്ത പക്ഷം റമദാൻ 30 പൂര്‍ത്തി യാക്കി ശനിയാഴ്ച പെരുന്നാൾ ആയിരിക്കും

- pma

വായിക്കുക: ,

Comments Off on ഈദുല്‍ ഫിത്വർ ജൂലായ്‌ 17 ന് : ചാന്ദ്ര നിരീക്ഷണ സമിതി


« Previous Page« Previous « അബുദാബി ഖുര്‍ആന്‍ പാരായണ മത്സരം സമാപിച്ചു
Next »Next Page » മാര്‍ത്തോമാ യുവജന സഖ്യം ഇഫ്താര്‍ വിരുന്നൊരുക്കി »



  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine