അബുദാബി : ലുലു മാംഗോ മാനിയ എന്ന പേരില്‍ പത്തു ദിവസം നീണ്ടു നിൽക്കുന്ന മാമ്പഴോൽസവ ത്തിന് അബുദാബി മദീന സായിദ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തുടക്ക മായി
23 രാജ്യങ്ങളില്‍ നിന്നുള്ള നൂറിലധികം ഇനം മാങ്ങകളും മാമ്പഴം ഉപയോഗിച്ചുള്ള വിവിധ ഉല്‍പന്നങ്ങളും അണി നിരത്തി യാണ് യു. എ. ഇ. യിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ മാംഗോ മാനിയ അരങ്ങേ റുന്നത്.
അബുദാബി മദീന സായിദ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ഇതിന്റെ ഉത്ഘാടനം ഇന്ത്യൻ സ്ഥാനപതി ടി. പി. സീതാറാം നിര്‍വ്വ ഹിച്ചു.
ലുലു ഗ്രൂപ്പ് സി. ഇ. ഒ. സൈഫീ രൂപാവാല, ലുലു മേധാവികളായ വി. ഐ. സലീം, ടി. പി. അബൂബക്കര്‍, വി. നന്ദകുമാര്‍ തുടങ്ങിയ പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
അല്‍ഫോണ്‍സ, കര്‍പ്പൂരം, മാല്‍ഗോവ, സിന്ദൂരം, കരിനീലം, റെഡ് റോസ്, കിളി ച്ചുണ്ടന്‍, ജഹാംഗീര്‍ തുടങ്ങി മാങ്ങ കളാണ് ഈ മാമ്പഴ മഹോത്സവ ത്തിലെ താരങ്ങള്‍. ഇന്ത്യ, യു. എ. ഇ., ഫിലിപ്പൈന്‍സ്, ഈജിപ്റ്റ്, മലേഷ്യ തുടങ്ങി നിരവധി രാജ്യ ങ്ങളിൽ നിന്നുമാണ് മാങ്ങകൾ എത്തിയത്.
മാങ്ങ ഉപയോഗിച്ചുള്ള ജ്യൂസ്, അച്ചാർ, ചമ്മന്തി, കറി, ബിരിയാണി, പായസം, സാലഡ്, മധുര പലഹാരങ്ങൾ എന്നിവയും ഇവിടെ ലഭ്യമാണ്.