അബുദാബി : ഇന്ത്യന്‍ എംബസ്സി യുടെ ആഭിമുഖ്യ ത്തിൽ അബുദാബി യില്‍ സംഘടി പ്പിച്ച അന്താരാഷ്ട്ര യോഗ ദിനാചരണ സമ്മേളനം ഇന്ത്യൻ സ്ഥാനപതി ടി. പി. സീതാറാം ഉത്ഘാടനം ചെയ്തു.
പ്രധാനമന്ത്രി യുടെ യോഗ ദിന സന്ദേശത്തോടെ തുടക്കമായ അന്താരാഷ്ട്ര യോഗ ദിനാചരണ സമ്മേളന ത്തില്‍ പതിനാല് സ്കൂളു കളില്‍ നിന്നുള്ള വിദ്യാര്‍ത്ഥി കളും ആര്‍ട്ട് ഓഫ് ലിവിംഗ് അടക്കമുള്ള വിവിധ യോഗാ പരിശീലക സംഘ ങ്ങളില്‍ നിന്നുള്ള വരുമായി രണ്ടായിര ത്തോളം പേര് പങ്കെടുത്തു.
അബുദാബി ഇന്ത്യൻ സ്കൂളില്‍ വെച്ചു നടന്ന ഉത്ഘാടന ചടങ്ങില്‍ യു. എ. ഇ. സാംസ്കാരിക യുവജന സാമൂഹിക വികസന വകുപ്പു മന്ത്രി ശൈഖ് നഹ്യാന് ബിൻ മുബാറഖ് അൽ നഹ്യാൻ മുഖ്യാതിഥി ആയിരുന്നു.
പത്മശ്രീ എം. എ. യൂസഫലി, ഡോക്ടര്‍ ബി. ആര്. ഷെട്ടി, ഡോക്ടര്‍ ഷംസീര്‍ വയലില്‍, വൈ. സുധീര്‍ കുമാര്‍ ഷെട്ടി, കെ. മുരളീധരന്, സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, യോഗാ ആദ്ധ്യാപകര്‍, വിവിധ സംഘടനാ പ്രതിനിധി കള്‍ അടക്കം അബുദാബി യിലെ വ്യാവസായിക – സാമൂഹ്യ – സാംസ്കാ രിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.