അബുദാബി : ആര്‍ക്കും വേണ്ടാതാകുന്ന ഭക്ഷണം അനാഥാലയ ത്തില്‍ കൊണ്ടു തള്ളുന്ന ആധുനിക പൊങ്ങച്ചമല്ല ജീവ കാരുണ്യം എന്ന് ഫാ. ഡേവിസ് ചിറമ്മേല്‍ അബുദാബി യില്‍ പറഞ്ഞു. മാര്‍ത്തോമാ യുവജന സംഖ്യം സംഘടി പ്പിച്ച ചതുര്‍ദിന കണ്‍െവന്‍ഷനില്‍ സമാപന സന്ദേശം നല്‍കുക യായിരുന്നു പ്രമുഖ ജീവ കാരുണ്യ പ്രവര്‍ത്തകനും കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാനും കൂടിയായ ഫാ. ഡേവിസ് ചിറമ്മേല്‍.
പരിശുദ്ധാത്മാവ് നിറഞ്ഞ മനസ്സു കളില്‍ നിന്നും ഉയരുന്ന സഹന ത്തിന്റെ മനോഭാവം ആയിരി ക്കണം ജീവ കാരുണ്യ ത്തിന് വിശ്വാസി കളെ ഒരുക്കേണ്ടത്. യഥാര്‍ത്ഥ സന്തോഷം കണ്ടെ ത്തേണ്ടത് നഷ്ട പ്പെടുന്നതിലാണ്.
നമ്മുടെ ത്യാഗവും സമര്‍പ്പണവും ആയിരിക്കണം അടുത്ത തലമുറയ്ക്ക് വിശ്വാസ ത്തിലേക്ക് വരാന്‍ കാരണം ആകേണ്ടത് എന്നും അദ്ദേഹം ഉല്‍ബോധിപ്പിച്ചു.
അബുദാബി മാര്‍ത്തോമാ ഇടവക വികാരിയും യുവജന സഖ്യം പ്രസിഡണ്ടുമായ റവ. പ്രകാശ് എബ്രഹാം, ഇടവക സഹ വികാരി റവ. ഐസക് മാത്യു, സെക്രട്ടറി സുജിത് മാത്യു, കണ്‍വീനര്‍ ബിജോയ് സാം എന്നിവര്‍ പ്രസംഗിച്ചു.