Wednesday, September 30th, 2015

ന്യൂറോ സ്‌പൈന്‍ ചികില്‍സാ സംവിധാനം യൂണിവേഴ്‌സല്‍ ആശുപത്രിയില്‍

spine-surgery-in-universal-hospital-ePathram
അബുദാബി : പ്രമുഖ ന്യൂറോ സര്‍ജന്‍ ഡോക്ടര്‍ ഹാറൂന്‍ ചൗധരി അബുദാബി യൂണിവേഴ്സല്‍ ആശുപത്രിയില്‍ ചാര്‍ജ്ജെടുത്തു. ജി. സി. സി. യിലെ തന്നെ ആദ്യത്തെ ന്യൂറോ – സ്‌പൈനല്‍ ചികില്‍സാ സൌകര്യ ങ്ങളാണ് ഇതോടെ യൂണിവേഴ്സ ലില്‍  സാദ്ധ്യ മായി രിക്കുന്നത്.

സ്‌പൈനല്‍ സര്‍ജറിക്ക് ആവശ്യമായ അതി നൂതന മായ സാങ്കേതിക സൌകര്യ ങ്ങളും മികച്ച പരിശീലനം നേടിയ വിദഗ്‌ധരും ഉള്ള യൂണി വേഴ്സല്‍ ആശുപത്രി യില്‍ ഏറ്റവും സങ്കീര്‍ണ മായ ശസ്‌ത്രക്രിയകള്‍ വരെ നടത്താന്‍ കഴിയും എന്ന് അബുദാബി യില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ ഡോക്ടര്‍ ഹാറൂന്‍ ചൗധരി അറിയിച്ചു.

dr-haroon-choudhari-neuro-spinal-ePathram

ഡോക്ടര്‍ ഹാറൂന്‍ ചൗധരി

ഇനി ഇത്തരം ചികിത്സകള്‍ ക്കായി വിദേശ രാജ്യ ങ്ങളിലേക്ക് പോകേണ്ട തില്ലാ എന്നും ജി. സി. സി. യിലെ തന്നെ ആദ്യത്തെ ന്യൂറോ – സ്‌പൈനല്‍ ചികില്‍സാ സൌകര്യ ങ്ങളാണ് ഇവിടെ ഉള്ള തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌പൈനല്‍ ട്യൂമര്‍, വീക്കം തുടങ്ങിയവ ചികിത്സിച്ചു ഭേദ മാക്കാനുള്ള നവീന സംവിധാനവും സെര്‍വിക്കല്‍ സ്‌പൈനല്‍ സര്‍ജറി യും ലഭ്യ മാണെന്നും സ്പൈനല്‍ സര്‍ജറി യിലും ന്യൂറോ സര്‍ജറി യിലും ദീര്‍ഘകാല അനുഭവ സമ്പത്തുള്ള ഹാറൂന്‍ ചൗധരി യുടെ സേവനം ഇനി മുതല്‍ യൂണിവേഴ്സല്‍ ആശുപത്രിക്ക് ഒരു മുതല്‍ ക്കൂട്ടാവും എന്നും ആശുപത്രി യുടെ സ്‌ഥാപകനും മാനേജിംഗ് ഡയറക്‌ടറുമായ ഡോക്ടര്‍ ഷെബീര്‍ നെല്ലിക്കോട് അറിയിച്ചു. 15 വര്‍ഷ ത്തിലധി കമായി അമേരിക്കയില്‍ സേവനം അനുഷ്ടിച്ചു വരുന്ന ഡോക്ടര്‍ ചൌധരി, അമേരിക്കന്‍ ബോര്‍ഡ് സര്‍ട്ടിഫൈഡ് ന്യൂറോ സര്‍ജനാണ്.

വളരെ സങ്കീര്‍ണ്ണ മായ പുനര്‍ ശസ്ത്ര ക്രിയ യില്‍ പ്രത്യേക വൈദഗ്ദ്യം നേടിയ ഡോക്ടര്‍ ഹാറൂന്‍ ചൗധരി, വിവിധ ലോക രാജ്യ ങ്ങളിലെ സ്പൈനല്‍ സര്‍ജന്മാര്‍ക്കു പരിശീലനം നല്‍കു കയും ഈ രംഗ ത്ത് നിരവധി ശ്രദ്ധേയ ങ്ങളായ പ്രബന്ധ ങ്ങളും അവതരിപ്പി ച്ചിട്ടുണ്ട്.  ഈ വര്‍ഷ ത്തെ കാസില്‍ കാനലി പുരസ്കാരം അദ്ദേഹത്തെ തേടി എത്തി യിരുന്നു.

ഡോക്ടറുടെ സേവനം ലഭ്യ മാക്കുന്ന തിനായി യൂണിവേഴ്സലിന്റെ വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ 02  5999 555  എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം.

ആധുനിക സൌകര്യ ങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തി,  വിവിധ രോഗ ങ്ങള്‍ ക്കുള്ള വിദഗ്ദ ചികില്‍സ കള്‍ ലഭ്യ മാക്കുന്ന സ്വകാര്യ മേഖല യിലെ ഏറ്റവും വലിയ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയാണ് അബുദാബി യൂണിവേഴ്സല്‍.

തങ്ങളുടെ പ്രവര്‍ത്തന മികവിന് അംഗീകാര മായി  ISO 9001 : 2008, ISO 14001 : 2004, OHSAS 18001 : 2007 തുടങ്ങിയ നിരവധി അന്താ രാഷ്ട്ര പുരസ്കാര ങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്.

- കറസ്പോണ്ടന്റ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

Comments are closed.


«
« • ഇശല്‍ ബാന്‍ഡ് ഗാനോത്സവ് ശ്രദ്ധേയമായി
 • പത്മ രാജൻ പുരസ്കാരം സുരഭി ലക്ഷ്മിക്ക്
 • അഞ്ചു ഭാഷ കളിൽ കോടതി വിധി പകർപ്പുകൾ
 • ആര്‍ട്ട് മേറ്റ്സ് കലാ വിരുന്ന് ശ്രദ്ധേയമായി
 • കല്ലറ പ്രവാസി കൂട്ടായ്മ ‘ഓണം ഫെസ്റ്റ്’ സംഘടിപ്പിച്ചു
 • നാനോ ക്രിക്കറ്റ് : അബുദാബി ബ്രദേഴ്സ് ജേതാക്കൾ
 • എംബസ്സി സേവന ങ്ങള്‍ വെള്ളി യാഴ്ച വീണ്ടും സമാജത്തില്‍
 • പ്രവാസി ചിട്ടി ഹെൽപ്പ് ലൈൻ കെ. എസ്. സി. യില്‍ 
 • യു. എ. ഇ. യിൽ നിരവധി കുറ്റങ്ങൾക്ക് പിഴ ശിക്ഷ
 • സമാജത്തിൽ വിദ്യാരംഭം : പ്രഭാ വര്‍മ്മ എത്തുന്നു
 • അ​തി​ർ​ത്തി​ ക​ട​ന്നു​ള്ള പ​ണ​മി​ട​പാട് : ഫി​നാ​ബ്ല​ര്‍ – സാം​സംഗ് പേ കൈ​ കോ​ർ​ക്കു​ന്നു
 • അനോര ഓണം ആഘോഷിച്ചു
 • സിറ്റി ടെര്‍മിനല്‍ അടക്കുന്നു 
 • നാനോ ക്രിക്കറ്റ് ടൂര്‍ണ്ണ മെന്റ് ബ്രോഷർ പ്രകാശനം ചെയ്തു
 • വാഹനാപകടം :  പെരിങ്ങോട് സ്വദേശിക്ക് നാലു കോടി രൂപ  നഷ്ട പരിഹാരം  
 • യു. എ. ഇ. എക്‌സ്‌ ചേഞ്ചിന് മാനവ വിഭവ ശേഷി വകുപ്പിന്റെ അംഗീകാരം
 • ഇടപ്പാളയം ജനറൽ ബോഡി വെള്ളിയാഴ്ച
 • സഹിഷ്ണുതാ സമ്മേളനവും അനുസ്മരണവും
 • പ്രവാസി യിലേക്ക് സൃഷ്ടി കൾ ക്ഷണിക്കുന്നു
 • സാംസ്കാരിക പ്രവർത്ത കർക്ക് ഇനി ദീർഘ കാല വിസ • കിയാല്‍ മറുപടി പറയണം : വെ...
  എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
  ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
  പ്രവാസി ക്ഷേമനിധി പ്രായ പ...
  സിറിയ : വെടിനിർത്തൽ അടുക്...
  സമാജം യുവജനോത്സവം : ഗോപിക...
  ജലീല്‍ രാമന്തളി യുടെ നേര്...
  ഭൂമിക്കായി ഒരു മണിക്കൂര്‍...
  അബുദാബി പുസ്തക മേളക്ക് തു...
  ജലീല്‍ രാമന്തളി യുടെ നോവല...
  മാധ്യമങ്ങള്‍ സത്യ ത്തിന്റ...
  ഇ. എം. എസ്. ആഗ്രഹിച്ച രീത...
  ഇന്ത്യന്‍ എംബസി യിലെ കമ്യ...
  ഷാര്‍ജയില്‍ തീ : മലയാളിയു...
  ഖത്തര്‍ : ലോകത്തെ ഏറ്റവും...
  യു.എ.ഇ.യില്‍ ആനയുടെ കാല്‍...
  ഏറ്റവും ആദരിക്കുന്ന നേതാവ...
  ഇന്ത്യന്‍ സിനിമകള്‍ ജീവിത...
  ബഷീര്‍ അനുസ്മരണവും സാഹിത്...
  സൌദിയില്‍ അറസ്റ്റിലായ ഗായ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine