ദുബായ് : ലോകത്തെ സ്വാധീനിച്ച 500 മുസ്ലിം വ്യക്തിത്വ ങ്ങളില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ല്യാരും മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി യും ഈ വര്‍ഷവും ഇടം നേടി.
ഇസ്ലാമിക ലോകത്തെ സ്വാധീനിച്ച വ്യക്തിത്വ ങ്ങളുടെ പട്ടിക ഉള്‍പ്പെടുത്തി ജോര്‍ദാനിലെ അമ്മാന്‍ ദി റോയല്‍ ഇസ്ലാമിക് സ്ട്രാറ്റജിസ് സ്റ്റഡീസ് സെനറര്‍ പുറത്തിറ ക്കിയ ‘ദ് മുസ്ലിം 500’ എന്ന 2016 ലെ പതിപ്പിലാണ് ഈ വിവരം.
തുടര്‍ച്ച യായി അഞ്ചാം വര്‍ഷ മാണ് കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ പട്ടിക യില്‍ ഇടം നേടുന്നത്. ഖലീല്‍ അല്‍ ബുഖാരി ഇത് നാലാം തവണയും.
മുസ്ലിം സമൂഹ ത്തിന് നല്‍കിയ സേവന ങ്ങളെ മാനദണ്ഡ മാക്കിയാണ് തെരഞ്ഞെടുപ്പ്. അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുല്‍ കലാം, മുഫ്തി അഖ്തര്‍ റസാഖാന്‍ ഖാദിരി, ഖമറു സ്സമാന്‍ ആസ്മി, ആമിര്‍ ഖാന്‍, ഡോ. സാക്കിര്‍ നായിക്, ശാക്കിറലി നൂരി, എ. ആര്‍. റഹ്മാന്‍, അസദുദ്ദീന്‍ ഒവൈസി എം. പി., ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദുവി തുടങ്ങി യവരും ഇന്ത്യ ക്കാരുടെ ലിസ്റ്റില്‍ ഇടം പിടിച്ചു.