അബുദാബി : അലിഫ് മീഡിയ യുടെ വാര്‍ഷിക ആഘോഷ ത്തിന്‍െറ ഭാഗ മായി അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടി പ്പിക്കുന്ന ഇശല്‍ മെഹ്ഫില്‍, സെപ്തംബര്‍ 3 വ്യാഴാഴ്ച രാത്രി എട്ടര മണിക്ക് നടക്കും. വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെ ചടങ്ങില്‍ ആദരിക്കും.
ആതുര സേവന രംഗത്തെ മികച്ച വ്യക്തിത്വ ത്തിന് അലിഫ് മീഡിയ നല്കുന്ന ‘ആരോഗ്യ രക്ഷക്’ പുരസ്കാരം, യൂണിവേഴ്സല്‍ ആശുപത്രി എം. ഡി. ഡോ. ഷബീര്‍ നെല്ലിക്കോടിനും ‘മാധ്യമ ശ്രേഷ്ഠ’ പുരസ്കാരം മാതൃഭൂമി ന്യൂസിലെ സമീര്‍ കല്ലറക്കും ‘യുവ കര്‍മ’ പുരസ്കാരം അഷ്റഫ് പട്ടാമ്പിക്കും മാപ്പിള പ്പാട്ടിന് നല്കിയ സമഗ്ര സംഭാവനക്ക് കണ്ണൂര്‍ ശരീഫിന് ‘ഇശല്‍ ബാദുഷ’ പുരസ്കാരവും ചടങ്ങില്‍ സമ്മാനിക്കും.
പ്രമുഖ ഗായകന് കണ്ണൂര്‍ ശരീഫ് അവതരി പ്പിക്കുന്ന രണ്ട് മണിക്കൂര്‍ നീളുന്ന മാപ്പിള പ്പാട്ട് ഗസല്‍ വിരുന്ന് ഇശല്‍ മെഹ്ഫില്‍ എന്ന പരിപാടിയെ കൂടുതല്‍ ആസ്വാദ്യകര മാക്കും എന്ന് സംഘാടകര്‍ അറിയിച്ചു.