അബുദാബി : യു. എ. ഇ. യില്‍ ഇന്ധന വില പുനഃക്രമീകരിച്ചു. ഓഗസ്റ്റ് ഒന്നു മുതല്‍ പുതിയ വില നിലവില്‍ വരും. സര്‍ക്കാര്‍ കനത്ത സബ്‌സിഡി നൽകുന്ന തിനാൽ ലോക ത്തിൽ ഇന്ധന വില ഏറ്റവും കുറഞ്ഞ രാജ്യ ങ്ങളി ലൊന്നാണ് യു. എ. ഇ. എന്നാല്‍ ഈ സബ്സിഡി യു. എ. ഇ. സര്‍ക്കാര്‍ നിര്‍ത്ത ലാക്കി യതോടെ ഇന്ധന വില പുനഃക്രമീകരിച്ചു.
ഓഗസ്റ്റ് ഒന്നു മുതൽ പെട്രോള്‍ ലിറ്ററിന് 2 ദിര്‍ഹം 14 ഫില്‍സ് നല്‍കണം. നേരത്തെ 1. ദിര്‍ഹം 72 ഫില്‍സ് ആയി രുന്നു സ്ഥിരം വില. ഇപ്പോള്‍ സബ്സിഡി ഒഴിവാക്കു ന്നതോടെ പെട്രോള്‍ വിലയില്‍ 24 ശതമാനം വര്‍ദ്ധന വാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, ഡീസലിന് നേരത്തെ 2 ദിര്‍ഹം 90 ഫില്‍സ് വില ഉണ്ടായിരുന്നതില്‍ ലിറ്ററിന് 85 ഫിൽസ് കുറഞ്ഞു 2.05 ദിർഹ മായി മാറി.
ഇന്ധന വില നിർണയ സമിതിയുടെ യോഗമാണ് പുതുക്കിയ വില നിലവാരം പ്രഖ്യാപി ച്ചത്. 2010 മുതൽ യു. എ. ഇ. യിൽ പെട്രോളിനും ഡീസലിനും നിശ്ചിത വില യായി രുന്നു. ജൂലായിലെ അന്താരാഷ്ട്ര വിലയുടെ ശരാശരിയും കടത്തു കൂലിയും മറ്റു ചെലവുകളും പരിഗണിച്ചാണ് ആഗസ്തിലെ വില നിശ്ചയിച്ചത്.
എല്ലാ ദിവസവും അന്താരാഷ്ട്ര ഇന്ധന വില നിരീക്ഷണത്തിന് വിധേയ മാക്കും. ഇനി മുതൽ എല്ലാ മാസവും 28ന് യോഗം ചേർന്ന് അടുത്ത മാസത്തെ വില നിർണ യിക്കും. രാജ്യാന്തര തലത്തിലെ ശരാശരി ഇന്ധന വിലയുമായി ബന്ധപ്പെടു ത്തിയാകും ഇനി മുതല്‍ വില നിശ്ചയിക്കുക.
അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) ഡീസലിനും പെട്രോളിനും താരതമ്യേന കുറഞ്ഞ നിരക്കാണ് ഈടാ ക്കുന്നത്. എന്നാല്‍, ഇനി മുതല്‍ യു. എ. ഇ. യിലെ എല്ലാ എമിരേറ്റു കളിലെയും പെട്രോള്‍ സ്റ്റെഷനുകളില്‍ ഒരേ വില ആയിരിക്കും ഈടാക്കുക.
ഫോട്ടോക്ക് കടപ്പാട് : അറേബ്യന്‍ ബിസിനസ്സ് ഡോട്ട് കോം