ഇശല്‍ മെഹ്ഫില്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു

July 27th, 2015

alif-media-ishal-mehfil-brochure-release-ePathram
അബുദാബി : അലിഫ് മീഡിയ അബുദാബി യുടെ ഒന്നാം വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗമായി സംഘടി പ്പിക്കുന്ന ‘ഇശല്‍ മെഹ്ഫില്‍’ എന്ന സംഗീത നിശ യുടെ ബ്രോഷര്‍ പ്രകാശനം അബുദാബി യില്‍ നടന്നു.

ഫ്രണ്ട്സ് എ. ഡി. എം. എസ്. പ്രവര്‍ത്തന ഉത്ഘാടന വേദി യില്‍ വെച്ച് സക്കീര്‍ അമ്പലത്ത്, സാട്ട ഏരിയ മാനേജര്‍ മനോജ്‌ എന്നിവര്‍ ചേര്‍ന്നാണ് ബ്രോഷര്‍ പ്രകാശനം നിര്‍വ്വഹിച്ചത്. സലീം ചിറക്കല്‍, പുന്നൂസ് ചാക്കോ, ഗുഡ് വില്‍ സാഹിൽ ഹാരിസ്, രജീദ്‌, ഷഫീല്‍ കണ്ണൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സെപ്തംബര്‍ ആദ്യവാരം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് പ്രമുഖ ഗായകന്‍ കണ്ണൂര്‍ ഷരീഫിന്റെ നേതൃത്വ ത്തില്‍ നടക്കുന്ന ‘ഇശല്‍ മെഹ്ഫില്‍’ മൂന്നു മണിക്കൂര്‍ നീളുന്ന ഗസലു കള്‍, മാപ്പിള പ്പാട്ടുകള്‍, ആല്‍ബം ഗാനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചു കൊണ്ട് തീര്‍ത്തും വിത്യസ്തമായ ഒരു സംഗീത നിശ ആയിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് : 055 591 30 50, 052 999 22 01

- pma

വായിക്കുക: , ,

Comments Off on ഇശല്‍ മെഹ്ഫില്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു

കസവ് ശ്രദ്ധേയമായി : ഹംദാ നൌഷാദിനെ ആദരിച്ചു

July 26th, 2015

friends-adms-2015-committee-inauguration-ePathram
അബുദാബി : ഫ്രണ്ട്‌സ് എ. ഡി. എം. എസ്. പുതിയ കമ്മിറ്റി യുടെ പ്രവര്‍ത്തന ഉല്‍ഘാടനവും പെരുന്നാള്‍ ആഘോഷവും വിവിധ പരിപാടി കളോടെ അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ നടന്നു. ജെമിനി ഗ്രൂപ്പ് എം. ഡി. ഗണേഷ് ബാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സലിം ചിറക്കല്‍ അദ്ധ്യക്ഷത വഹിച്ചു. രമേഷ് പണിക്കര്‍, എന്‍. വി. മോഹനന്‍, ബി. യേശു ശീലന്‍, ജോണി തോമസ്, കെ. കെ. മൊയ്തീന്‍ കോയ, ഷിഹാബ്, മനോജ്‌, നന്ദകുമാര്‍ തുടങ്ങി സാമൂഹ്യ സാംസ്കാരിക മാധ്യമ രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിച്ചു.

singer-hamda-noushad-receive-award-from-adms-ePathram

മൈലാഞ്ചി സീസണ്‍ 4 ലെ വിജയി യും അബുദാബി യിലെ കലാകാരി യുമായ ഹംദാ നൗഷാദിനെ ചടങ്ങില്‍ ആദരിച്ചു.

ഈദ് ആഘോഷ ങ്ങളുടെ ഭാഗ മായി സംഘടിപ്പിച്ച ‘കസവ് 2015’ എന്ന സ്റ്റേജ് ഷോ യില്‍ നാട്ടില്‍ നിന്നും എത്തിയ പ്രമുഖ മാപ്പിളപ്പാട്ടു കലാ കാര ന്മാരായ കമറുദ്ദീന്‍ കീച്ചേരി, ആദില്‍ അത്തു, ഇസ്‌മയില്‍ തളങ്കര, നിസാര്‍ വയനാട്, ഹംദ നൗഷാദ്, ശ്രീക്കുട്ടി എന്നിവരുടെ സംഗീത മേളയും ഒപ്പന, ദഫ് മുട്ട്, കോല്‍ക്കളി, വിവിധ നൃത്ത നൃത്യങ്ങള്‍, ഹാസ്യ കലാ പ്രകടനങ്ങള്‍ എന്നിവ അരങ്ങേറി.

സെക്രട്ടറി പുന്നൂസ് ചാക്കോ സ്വാഗതവും ട്രഷറര്‍ കല്യാണ കൃഷ്ണന്‍ നന്ദിയും പറഞ്ഞു. സക്കീര്‍ അമ്പലത്ത്, റജീദ് പട്ടോളി, ഫസലുദ്ദീൻ, ഫിറോസ്‌ ബാബു, സാഹിൽ ഹാരിസ് തുടങ്ങി യവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി

- pma

വായിക്കുക: , , , ,

Comments Off on കസവ് ശ്രദ്ധേയമായി : ഹംദാ നൌഷാദിനെ ആദരിച്ചു

ആന്‍റിയ രക്ത ദാന ക്യാമ്പില്‍ നൂറ്റി ഇരുപതു പേര്‍ രക്തം ദാനം ചെയ്തു

July 26th, 2015

anria-ankamali-nri-blood-donation-camp-2015-ePathram
അബുദാബി : അങ്കമാലി നിവാസികളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മയായ അങ്കമാലി എന്‍. ആര്‍. ഐ. അസോസി യേഷന്‍ (ആന്‍റിയ) അബുദാബി ചാപ്റ്റര്‍ സംഘടിപ്പിച്ച രക്ത ദാന ക്യാമ്പില്‍ നൂറ്റി ഇരുപതു പേര്‍ പങ്കെടുത്തു രക്തം ദാനം ചെയ്തു

അബുദാബി ബ്ലഡ് ബാങ്കില്‍ നടന്ന ചടങ്ങില്‍ ആന്റിയ വൈസ് പ്രസിഡന്റ് ജസ്റ്റിന്‍ തോമസ്‌ അദ്ധ്യക്ഷത വഹിച്ചു. കേരളാ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എന്‍. വി. മോഹന്‍ പരിപാടി ഉത്ഘാടനം ചെയ്തു. ബ്ലഡ്‌ ബാങ്ക് പ്രതിനിധി ഡോക്ടര്‍ ഹസ്സ മംദൂഹ്, ആന്റിയ കോഡിനേറ്റര്‍ ജസ്റ്റിന്‍ പോള്‍, കണ്‍വീനര്‍ മനു വര്‍ഗീസ്‌ എന്നിവര്‍ പ്രസംഗിച്ചു.

Donate Blood … Donate Love and Life എന്ന മുദ്രാവാക്യ വുമായി സംഘടിപ്പിച്ച രക്ത ദാന ക്യാമ്പില്‍ യു. എ. ഇ. യിലെ വിവിധ എമിരേറ്റു കളില്‍ നിന്നു മുള്ള സ്ത്രീ കള്‍ അടക്കമുള്ള ആന്റിയ അംഗ ങ്ങളും സാധാരണ ക്കാരായ തൊഴിലാളി കളും മറ്റു സംഘടനാ പ്രതി നിധി കളുമായി നൂറ്റി ഇരുപതു പേര്‍ രക്തം ദാനം ചെയ്യുവാനായി എത്തിയിരുന്നു.

ഒരു പ്രാദേശിക കൂട്ടായ്മ ഇത്രയും പേരെ ഈ പരിപാടിയിലേക്ക് എത്തിച്ചതില്‍ ബ്ലഡ്‌ ബാങ്ക് പ്രതിനിധികള്‍ ഭാരവാഹികളെ പ്രത്യേകം അഭിനന്ദിച്ചു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തുടര്‍ച്ചയായ മൂന്നാം വര്‍ഷ മാണ്‌ അങ്ക മാലി എന്‍. ആര്‍. ഐ. അസോസി യേഷന്‍ അബുദാബി ചാപ്റ്റര്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.

- pma

വായിക്കുക: , , , ,

Comments Off on ആന്‍റിയ രക്ത ദാന ക്യാമ്പില്‍ നൂറ്റി ഇരുപതു പേര്‍ രക്തം ദാനം ചെയ്തു

വിയറ്റ്‌നാമില്‍ ചിത്രീകരിച്ച ‘ദി അദർ സൈഡ്’അബുദാബി യില്‍ പ്രദര്‍ശിപ്പിച്ചു

July 25th, 2015

inauguration-short-film-the-other-side-ePathram
അബുദാബി : വിയറ്റ്നാമിന്റെ പ്രകൃതി ഭംഗി യിലൂടെ മനുഷ്യ മനസ്സിന്റെ കാണാ കാഴ്ച കളിലേക്ക് കടന്നു ചെല്ലുന്ന ‘ദി അദർ സൈഡ്’ എന്ന മലയാള ഹ്രസ്വ ചിത്ര ത്തിന്റെ പ്രഥമ പ്രദർശനം അബുദാബി സ്റ്റെപ്സ് & സ്ട്രിംഗ്സ് ഹാളിൽ നടന്നു. ചിത്രം കഥ എഴുതി സംവിധാനം ചെയ്തത് നാസിം മുഹമ്മദ്‌.

the-other-side-short-film-of-nazim-mohamed-ePathram

വിയറ്റ്‌നാമീസ് താര ങ്ങളായ ഫാംവു ഹു ഗോക്, ട്രാൻ ആൻ നാം ഫോംഗ് മലയാളി കളായ പ്രീത ജേക്കബ്‌, അപർണ വിനോദ്, അനുഗ്രഹ ശ്രീഹരി, അഞ്ജന വൈശാഖ്, നാസിം മുഹമ്മദ്‌ എന്നിവര്‍ പ്രധാന കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ ആദ്യ പ്രദര്‍ശന ത്തോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ നിർമ്മാതാവ് ഡൾഫിൻ ജോർജ്, കെ. കെ. മൊയ്തീൻ കോയ, ഇടവാ സൈഫ്, ജോണി തോമസ്‌, പി. എം. അബ്ദുൽ റഹിമാൻ, ടി. പി. അനൂപ്‌ തുടങ്ങി കലാ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി പേരും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും സംബന്ധിച്ചു.

ഇരുപത്തി രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ‘ദി അദർ സൈഡ്’ പ്രദര്‍ശിപ്പി ക്കുക യും ചിത്രത്തെ കുറിച്ചു പ്രേക്ഷകരും സംവിധായ കനുമായി സംവാദവും നടന്നു.

vietnam-short-film-the-other-side-by-nazim-mohamed-ePathram

മനുഷ്യ ജീവിത ത്തിന്റെ മറുവശങ്ങള്‍ പ്രമേയമാകുന്ന ചിത്രത്തിനു വിയറ്റ്നാമിന്‍റെ മായിക സൗന്ദര്യം മാറ്റ് കൂട്ടുന്നു. ഒരു ഫോട്ടോ ഗ്രാഫ റുടെ ജീവിത ത്തിലൂടെ മുന്നേറുന്ന ചിത്ര ത്തില്‍ പ്രകൃതിയും ഒരു പ്രധാന കഥാപാത്ര മാണ്.

വിയറ്റ്‌നാം സ്വദേശി യായ കാംകോംഗ്, വെങ്കിടേഷ്, ജിതേഷ് ദാമോദര്‍ എന്നിവര്‍ ഛായാഗ്രഹണവും സഞ്ജയ് ജയപ്രകാശ് എഡിറ്റിംഗും നിര്‍വ്വഹിച്ചു. സംഗീതം വൈത്തീശ്വരന്‍. സൗണ്ട് ഡിസൈനിംഗ് ഷെഫിന്‍, ഗ്രാഫിക്‌സ് റിജു രാധാകൃഷ്ണന്‍.

വിയറ്റ്നാമിലെ പ്രസിദ്ധമായ ഫ്ലോട്ടിംഗ് മാര്‍ക്കറ്റില്‍ വെച്ചാണ് ഇതിലെ പ്രധാന ദൃശ്യങ്ങള്‍ ചിത്രീ കരിച്ചത്. കൂടാതെ കേരളത്തിലും അബുദാബി യിലും ചിത്രീകരണം ഉണ്ടായിരുന്നു.

ഇംഗ്ലീഷിലും മലയാള ത്തിലുമായിട്ടാണ് ചിത്രം റിലീസ് ചെയുന്നത്. യു എ ഇ എക്സ്ചേഞ്ച് പ്രധാന പ്രായോജ കരായിട്ടുള്ള ദി അദർ സൈഡി ന്റെ സംപ്രേക്ഷണം പ്രമുഖ ചാനലിലും തുടര്‍ന്ന് യൂട്യൂബ് – ഫെയ്സ് ബുക്ക് അടക്കമുള സോഷ്യല്‍ മീഡിയ കളിലൂടെയും ഉണ്ടാവും എന്ന് സംവിധാ യകന്‍ നാസിം മുഹമ്മദ്‌ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സമാജത്തില്‍ കളിയരങ്ങിന് തുടക്കമായി

July 25th, 2015

kaliyarangu-samajam-summer-camp-2015-ePathram
അബുദാബി: മലയാളി സമാജം സംഘടിപ്പിക്കുന്ന വേനലവധി ക്യാമ്പിനു തുടക്ക മായി. അബുദാബിയുടെ വിവിധ ഭാഗ ങ്ങളില്‍ നിന്നായി 175 ഓളം കുട്ടികള്‍ പങ്കെടുക്കുന്ന ‘കളിയരങ്ങ്’ എന്ന വേനലവധി ക്യാമ്പിന്‍റെ ഉത്ഘാടനം ക്യാമ്പ് ഡയരക്ടര്‍ ചിക്കൂസ് ശിവന്‍ നിര്‍വ്വഹിച്ചു.

രണ്ടാഴ്ചക്കാലം മുസ്സഫ യിലെ സമാജം അങ്കണത്തില്‍ നടക്കുന്ന ക്യാമ്പില്‍ നാടന്‍ കലകളും സംഗീതവും നാടിന്റെ സംസ്കാരവും ഗള്‍ഫിലെ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കു ന്നതി നോടൊപ്പം ജന്മ നാടിനെ കൂടുതല്‍ അടുത്തറിയാനും മാതൃ രാജ്യത്തോടുള്ള സ്നേഹ വും കൂറും ഊട്ടിയുറപ്പിക്കാനും ഈ സമ്മര്‍ ക്യാമ്പിലൂടെ ശ്രമിക്കും എന്ന് ക്യാമ്പ് ഡയരക്ടര്‍ അറി യിച്ചു.

ക്യാമ്പില്‍ നിന്നും കുട്ടികളെ പരിശീലിപ്പിക്കുന്ന ചിത്രകല, അഭിനയം, സംഗീതം, കര കൌശല വസ്തു നിര്‍മ്മാണം തുടങ്ങിയവ കളിയര ങ്ങിന്‍റെ സമാപന ദിവസം പ്രദര്‍ശി പ്പിക്കും.

സമാജം പ്രസിഡന്റ് ബി. യേശുശീലന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സതീഷ്‌ കുമാര്‍, വൈസ് പ്രസിഡന്റ് പി. ടി. റഫീഖ്, ട്രഷറര്‍ ഫസലുദ്ധീന്‍, ക്യാമ്പ് കോഡിനേറ്റര്‍ അന്‍സാര്‍, കൃഷ്ണകാന്ത്, ലിജി ജോബിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സമാജം കലാ വിഭാഗ ത്തിന്റെ നേതൃത്വ ത്തില്‍ അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാ പരിപാടികളും അരങ്ങേറി.

- pma

വായിക്കുക: , ,

Comments Off on സമാജത്തില്‍ കളിയരങ്ങിന് തുടക്കമായി


« Previous Page« Previous « ഭക്തിഗാന ആല്‍ബം ‘ആത്മനാഥന്റെ പ്രാണ പ്രിയക്കായ്’ റിലീസ് ചെയ്തു
Next »Next Page » വിയറ്റ്‌നാമില്‍ ചിത്രീകരിച്ച ‘ദി അദർ സൈഡ്’അബുദാബി യില്‍ പ്രദര്‍ശിപ്പിച്ചു »



  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine