അബുദാബി : പ്രവാസി മലയാളി യായ അനിൽ കുമ്പനാട് ഗാനരചന നിർവ്വഹിച്ച ‘ആത്മ നാഥന്റെ പ്രാണ പ്രിയക്കായ് ‘ എന്ന ക്രിസ്തീയ ഭക്തി ഗാന ങ്ങളുടെ പ്രകാശനം അബുദാബി മാറാനാഥ ചർച്ചിൽ വച്ച് നടന്നു.
ചടങ്ങിൽ പാസ്റ്റർ കെ. എ. എബ്രഹാം, അനിൽ എബ്രഹാം തുടങ്ങി യവര്‍ സംബന്ധിച്ചു. ഈ ഭക്തി ഗാനങ്ങളുടെ സി. ഡി. വില്പന യിലൂടെ ലഭിക്കുന്ന മുഴുവൻ തുകയും ക്യാൻസർ രോഗികളുടെ ചികിത്സക്കായും ജീവകാരുണ്യ പ്രവര്ത്ത നങ്ങള്‍ക്കായി ഉപയോഗി ക്കും എന്ന് അനിൽ കുമ്പനാട് പറഞ്ഞു. മലയാള ത്തിലെ പ്രമുഖ ഗായകർ ആലപിച്ച ഇതിലെ ഗാനങ്ങൾക്ക് സംഗീതം നല്കി യിരിക്കുന്നത് മാർട്ടിൻ മുണ്ടക്കയം.