അബുദാബി : മലയാളി വ്യവസായ പ്രമുഖനും അബുദാബി ചേംബർ ഓഫ് കോമ്മേഴ്സ് ഡയരക്ടർ ബോഡ് അംഗ വുമായ പത്മശ്രീ എം. എ. യൂസഫലി യുടെ ഉടമസ്ഥത യിലുള്ള ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷണല്‍ 1100 കോടി രൂപ ചെലവിട്ട് ലണ്ടനിലെ ഗ്രേറ്റ് സ്കോട്ട്ലന്‍റ് യാര്‍ഡ് മന്ദിരം സ്വന്തമാക്കി.
‘എഡ്വേര്‍ഡിയന്‍ ബില്‍ഡിംഗ്’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ കെട്ടിട ത്തിലാണ് സ്‌കോട്ട്ലന്‍ഡ് യാര്‍ഡ് പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തി ച്ചിരുന്നത്. പിന്നീട് ഇത് ബ്രിട്ടീഷ് ആര്‍മി റിക്രൂട്ട്മെന്റ് സെന്ററായും അറിയപ്പെട്ടു. ഈ പൗരാണിക കെട്ടിടം പഞ്ച നക്ഷത്ര ഹോട്ടലാക്കി മാറ്റാനാണ് ലുലു ഗ്രൂപ്പിന്‍െറ പദ്ധതി എന്ന് ഒൗദ്യോഗിക പത്ര ക്കുറിപ്പില്‍ അറിയിച്ചു.
ലണ്ടന്‍ നഗര ത്തിന്റെ ഹൃദയ ഭാഗമായ വൈറ്റ്ഹാളില്‍ 92,000 ചതുരശ്ര അടി വിസ്തീര്‍ണ ത്തിലാണ് പഞ്ച നക്ഷത്ര ഹോട്ടല്‍ ഒരുങ്ങുന്നത്. 110 ദശലക്ഷം പൗണ്ടി നാണ് (1100 കോടി രൂപ) ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറായ എം. എ. യൂസഫലി കെട്ടിടം സ്വന്ത മാക്കിയത്.
‘ദ ഗ്രേറ്റ് സ്‌കോട്ട്ലന്‍ഡ് യാര്‍ഡ്’ എന്ന പേരില്‍ ത്തന്നെയാവും ഹോട്ടല്‍ അറിയ പ്പെടുക. ലണ്ടനിലെ നിര്‍മാണ രംഗത്തെ പ്രമുഖരായ ഗല്ലിയാര്‍ഡ് ഹോംസാണ് നവീകരണ പ്രവര്‍ത്തന ങ്ങള്‍ ഏറ്റെടുത്തു നടത്തുന്നത്.
എം. എ. യൂസഫലി യുടെ ലണ്ടനിലെ രണ്ടാമത്തെ വലിയ മൂല ധന നിക്ഷേപം ആണിത്. നേരത്തേ ഈസ്റ്റ് ഇന്ത്യാ കമ്പനി യുടെ ഓഹരി കള്‍ യൂസഫലി സ്വന്ത മാക്കി യിരുന്നു.