അബുദാബി : ഓണ്‍ ലൈന്‍ വഴി കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയ മാക്കുന്ന തിന് എതിരെ “We Protect” (ഞങ്ങള്‍ സംരക്ഷി ക്കുന്നു) എന്ന പേരില്‍ കുട്ടി കളുടെ സുരക്ഷ ക്ക് വേണ്ടി ആഗോള ഉച്ച കോടി അബുദാബി യില്‍ നടന്നു.
അബുദാബി കിരീട അവകാശിയും യു എ ഇ സായുധ സേനാ ഉപ മേധാവി യുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാ കര്‍തൃത്വ ത്തി ല്‍ . ആഭ്യന്തര മന്ത്രാലയം സംഘടി പ്പിച്ച സമ്മേളന ത്തില്‍ യു. എ. ഇ. ഉപ പ്രധാന മന്ത്രി യും ആഭ്യന്തര മന്ത്രി യുമായ ലെഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന് മുഖ്യ പ്രഭാഷണം നടത്തി.
കുട്ടികളുടെ സുരക്ഷിതത്വ ത്തിനു വേണ്ടി ഒറ്റ ക്കെട്ടാ യി നില്‍ക്കണം എന്ന് ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന് ആഹ്വാനം ചെയ്തു. ഭാവി യുടെ വാഗ്ദാനങ്ങള്‍ ആണ് കുഞ്ഞുങ്ങള്‍. അവരുടെ നിഷ്കള ങ്കതയെ അട്ടിമറിക്കുക യാണ് ഗൂഢ സംഘ ങ്ങള് ചെയ്യുന്നത് എന്നും അദ്ദേഹം ഓര്‍മ്മ പ്പെടുത്തി.
ഇത് രണ്ടാമത്തെ വര്‍ഷ മാണ് കുട്ടികളുടെ സംരക്ഷണ ത്തിനാ യുള്ള ഉച്ച കോടി നടത്തു ന്നത്. ഓണ്‍ ലൈന്‍ വഴി കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയ മാക്കുന്ന തിന് എതിരെ യായിരുന്നു പ്രധാന ചര്‍ച്ച.
ഉദ്ഘാടന സമ്മേളന ത്തില്‍ യു. എ. ഇ. യുവജന ക്ഷേമ – സാമൂഹ്യ സാംസ്കാരിക വകുപ്പു മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന്, കോസ്റ്ററിക്ക സെക്കന്റ് വൈസ് പ്രസിഡന്റ് അന്ന കരേന, കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാ, ഇന്ത്യോനേഷ്യന്‍ സ്ത്രീ ശാക്തീകരണ മന്ത്രി ഡോ. ജോഹാന സൂസന്ന, ജോര്‍ദാന്‍ ആഭ്യന്തര മന്ത്രി സലാമാ ഹമദ് തുടങ്ങിയവര്‍ പങ്കെടുത്തു.