ഉമ്പായി യുടെ ഗസല്‍ നിലാവ് ‘വീണ്ടും പാടാം സഖീ’ അബുദാബിയിൽ

October 14th, 2015

gazal-singer-umbayi-ePathram
അബുദാബി : ശക്തി തിയറ്റേഴ്സ് ‘ഗസല്‍ നിലാവ്’ സംഘടിപ്പിക്കുന്നു. തനതായ ഗസല്‍ ആലാപന ശൈലി കൊണ്ട് മലയാളി യുടെ ഇഷ്ട ഗായകനായി മാറിയ ഉമ്പായി അവതരി പ്പിക്കുന്ന ഗസല്‍ നിലാവ് ‘വീണ്ടും പാടാം സഖീ’ ഒക്ടോബര്‍ 16 വെള്ളിയാഴ്ച രാത്രി 8:30 ന് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍. പ്രവേശനം സൌജന്യം.

വിശദ വിവരങ്ങൾക്ക് : 050 79 76 375.

- pma

വായിക്കുക: ,

Comments Off on ഉമ്പായി യുടെ ഗസല്‍ നിലാവ് ‘വീണ്ടും പാടാം സഖീ’ അബുദാബിയിൽ

സ്മാര്‍ട്ട് വീല്‍ പൊതു നിരത്തില്‍ ഉപയോഗിക്കരുത് : അബുദാബി പൊലീസ്

October 14th, 2015

police-warning-to-self-balancing-two-wheel-riders-ePathram
അബുദാബി : തിരക്കേറിയ റോഡു കളിലും പൊതു സ്ഥല ങ്ങളിലും സ്മാര്‍ട്ട് വീല്‍ ഉപയോഗി ക്കരുത് എന്ന് അബു ദാബി പൊലീസ്. പാര്‍ക്കു കളിലെ പ്രത്യേകം നിശ്ച യിച്ച ഭാഗ ങ്ങളില്‍ മാത്രമേ സ്മാര്‍ട്ട് വീല്‍ ഉപ യോഗി ക്കാന്‍ അനുമതി യുള്ളൂ. പല മാളു കളും സ്മാര്‍ട്ട് വീലു കള്‍ നിരോധി ച്ചിട്ടുണ്ട്.

ചെറുപ്പക്കാര്‍ ക്ക് ഇടയി യില്‍ ഏറെ ഹര മായി മാറിയ സ്മാര്‍ട്ട് വീല്‍ കരുത ലോടെ ഉപയോഗി ക്കണം എന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. സ്മാര്‍ട്ട് വീലില്‍ റോഡി ലൂടെ യാത്ര ചെയ്ത സ്വദേശി യായ ആറു വയസ്സു കാരന്‍ കാറിടിച്ച് മരിച്ച പശ്ചാത്തല ത്തിലാണ് ഈ മുന്നറിയിപ്പ്.

കൃത്യ മായി പരിശീലനം ലഭിച്ചവര്‍ മാത്രമേ ബാറ്ററി യില്‍ പ്രവര്‍ത്തി ക്കുന്ന സ്മാര്‍ട്ട് വീലില്‍ യാത്ര ചെയ്യാന്‍ പാടുള്ളൂ. വീണാല്‍ പരിക്ക് ഏല്‍ക്കാത്ത വിധം സുരക്ഷാ ഉപകരണ ങ്ങള്‍ ധരിക്കു കയും വേണം. രക്ഷിതാക്കള്‍ ഇക്കാര്യ ത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഉപയോഗി ക്കുന്ന ആളുടെ ശരീര ഭാരത്തിന് അനുസ രിച്ചാണ് സ്മാര്‍ട്ട് വീല്‍ പ്രവര്‍ത്തി ക്കുന്നത്. മുന്നോട്ടു പോ കണം എങ്കില്‍ അല്‍പം മുമ്പി ലേക്ക് ആയണം. നേരെ നിന്നാല്‍ നിശ്ചല മാകും. പരിശീലനം ഇല്ലാത്തവര്‍ ഇതിന് മുകളില്‍ കയറി യാല്‍ തലയടിച്ച് വീഴും. പല പ്പോഴും ഗുരുതര മായ പരിക്കു കള്‍ക്കും മരണ ത്തിനും വരെ ഇത് കാരണ മാകും. ഇതു സംബന്ധിച്ച ബോധ വത്കരണ കാമ്പയിന് പൊലീസ് തുടക്കം കുറിച്ചു.

Photo : Abudhabi Police Security Media

- pma

വായിക്കുക: , , ,

Comments Off on സ്മാര്‍ട്ട് വീല്‍ പൊതു നിരത്തില്‍ ഉപയോഗിക്കരുത് : അബുദാബി പൊലീസ്

ഹെവി വാഹനങ്ങൾ കാരണം അപകടം : 17 മരണം

October 13th, 2015

accident-epathram
അബുദാബി : ഹെവി വാഹന ങ്ങള്‍ മൂലം യു. എ. ഇ. യില്‍ ഈ വര്‍ഷം ഉണ്ടായ അപകടങ്ങളില്‍ 17 പേര്‍ മരിച്ച തായി ഗതാഗത വകുപ്പ്. എട്ടു മാസ ത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത അപകട ങ്ങളില്‍ 129 പേര്‍ക്ക് പരിക്കു പറ്റി.

നഗര വീഥി കളില്‍ പ്രവേശിക്കാന്‍ ഹെവി വാഹനങ്ങള്‍ക്ക് സമയം നിശ്ചയിച്ചിട്ടുണ്ട്. മഞ്ഞു മൂലം ദൂരക്കാഴ്ച കുറയുന്ന സമയത്തും തിര ക്കുള്ള നേരത്തും ഹെവി വാഹനങ്ങള്‍ നഗര പരിധി യില്‍ പ്രവേശി ക്കുന്നതും ചരക്കു വാഹനങ്ങള്‍ പാതയോരങ്ങളില്‍ പാര്‍ക്ക്‌ ചെയ്യു ന്ന‌‌തും അപകടം ക്ഷണിച്ചു വരുത്തുന്നു എന്നും ഓടി ക്കെണ്ടി രിക്കുന്ന ലൈനില്‍ നിന്ന് യാതൊരു മുന്നറി യിപ്പു മില്ലാതെ പെട്ടെന്ന് ട്രാക്ക് മാറുന്ന താണു അപകട ങ്ങള്‍ക്കു കാരണ മാകുന്നതെന്നും ഗതാഗത വകുപ്പ് അറിയിച്ചു.

ചരക്കു വാഹന ങ്ങളുടെ അപകടങ്ങള്‍ കുറയ്ക്കാന്‍ ടയറുകള്‍ കുറ്റ മറ്റ താക്കാനും വാഹന ഉടമകളും ഡ്രൈവര്‍മാരും ശ്രദ്ധിക്കണം. ഓരോ വാഹനങ്ങള്‍ക്കും നിഷ്കര്‍ഷിച്ചിട്ടുള്ള പരിധി വിട്ടുള്ള ഭാരം കയറ്റാ തിരിക്കാനും ശ്രദ്ധിക്കണം എന്നും അധികൃതര്‍ ഓര്‍മ്മ പ്പെടുത്തി.

- pma

വായിക്കുക: , , ,

Comments Off on ഹെവി വാഹനങ്ങൾ കാരണം അപകടം : 17 മരണം

എ. വി. ഇളങ്കോയുടെ പുസ്തക പ്രകാശനം ഇന്ത്യൻ എംബസ്സിയിൽ

October 12th, 2015

അബുദാബി : ഇന്ത്യൻ ചിത്ര കലാരംഗത്ത് വൃക്തിമുദ്ര പതിപ്പിച്ച പ്രമുഖ ചിത്ര കാരനായ എ. വി. ഇളങ്കോ യുടെ ‘കമിംഗ് ഹോം ടു എര്‍ത്ത് : സ്‌പേസ്, ലൈന്‍, ഫോം’ എന്ന പുസ്തക ത്തിന്റെ യു. എ. ഇ. യിലെ പ്രകാശനം ഒക്ടോബർ 13 ചൊവ്വാഴ്ച വൈകു ന്നേരം നാല് മണിക്ക് അബുദാബി ഇന്ത്യന്‍ എംബസ്സി ഓഡിറ്റോറിയ ത്തിൽ നടക്കും.

ഗണിത ശാസ്ത്ര ജ്ഞനായ എ. വി. ഇളങ്കോ, ചിത്ര കാരനായി അരങ്ങേറ്റം കുറിച്ചത് 1973 ൽ ആയിരുന്നു. ചെന്നൈ യിലെ ഇളങ്കോ ആര്‍ട്ട്‌സ് സ്‌പേസിന്റെ സ്ഥാപകന്‍ കൂടി യായ ഇദ്ദേഹം 2004 മുതല്‍ ചിത്ര കലയെ പരിപോഷി പ്പിക്കുവാൻ ഈ രംഗത്ത്‌ സജീവ മാണ്. ഇളങ്കോയുടെ ശിഷ്യ ന്മാര്‍ക്കു വേണ്ടി നടത്തിയ 43 പ്രഭാഷണ ങ്ങളാണ് പുസ്തക ത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

- pma

വായിക്കുക: , ,

Comments Off on എ. വി. ഇളങ്കോയുടെ പുസ്തക പ്രകാശനം ഇന്ത്യൻ എംബസ്സിയിൽ

പുല്ലൂറ്റ് അസോസ്സിയേഷന്‍ ഓണം ആഘോഷിച്ചു

October 12th, 2015

pullut-association-nri-meet-2012-ePathram
ഷാര്‍ജ : കൊടുങ്ങലൂരിലെ പുല്ലൂറ്റ്‌ നിവാസി കളുടെ പ്രവാസി കൂട്ടായ്മ  യു. എ. ഇ. പുല്ലൂറ്റ് അസോസ്സിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസ്സി യേഷന്‍ ഹാളില്‍ നടന്ന പരിപാടി കള്‍ ജനറല്‍ സെക്രട്ടറി ബിജു സോമന്‍ ഉദ്ഘാടനം ചെയ്തു.

uae-pulloot-association-felicitate-vk-muraleedharan-ePathram

ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് അര്‍ഹനായ വി. കെ. മുരളീധരനെ ആദരിച്ചു

പി. എന്‍. വിനയ ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജീവ കാരുണ്യ പ്രവര്‍ ത്തന ത്തിന് പുല്ലൂറ്റ് അസോസ്സി യേഷന്‍ നല്‍കുന്ന ലൈഫ് ടൈം അച്ചീവ് മെന്റ് അവാര്‍ഡിന് അര്‍ഹ നായ വി. കെ. മുരളീധരനെ ആദരിച്ചു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം നേടിയ വിദ്യാര്‍ ത്ഥികള്‍ക്കുള്ള പാരി തോഷി ക ങ്ങളും വിതരണം ചെയ്തു

അഷറഫ് കൊടുങ്ങല്ലൂര്‍ ആശംസ നേര്‍ന്നു. ഡോള്‍ കെ. വി. സ്വാഗതവും സുനില്‍ കുമാര്‍ പീടിക പറമ്പില്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on പുല്ലൂറ്റ് അസോസ്സിയേഷന്‍ ഓണം ആഘോഷിച്ചു


« Previous Page« Previous « കെ. എസ്. സി. നാടകോത്സവം ഡിസംബറില്‍
Next »Next Page » എ. വി. ഇളങ്കോയുടെ പുസ്തക പ്രകാശനം ഇന്ത്യൻ എംബസ്സിയിൽ »



  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine