ദുബായ് : ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്ര ത്തിലെ ശ്രദ്ധേയ മായ ചില ഭാഗ ങ്ങള് പത്ത് ഡോക്യു മെന്ററി കളിലൂടെ ദൃശ്യ വല്ക്കരിച്ചു കൊണ്ട് ദേശ സ്നേഹ ത്തിന്റെ മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്ന പദ്ധതി യുടെ ഭാഗമായി ദുബായ് കെ. എം. സി. സി. നിര്‍മ്മിച്ച ‘മലബാര്‍ കലാപം’ എന്ന ഡോക്യു മെന്ററിക്ക് ശേഷം ജാലിയന്‍ വാലാ ബാഗും ഉപ്പു സത്യാ ഗ്രഹവും ചിത്രീ കരണ ത്തിന് തുടക്ക മായി. ദേശീയ സംസ്ഥാന അവാര്‍ഡു കള്‍ നേടിയ പ്രമുഖ സംവിധായകന് സന്തോഷ് പി. ഡി. യാണ് ഈ ഡോക്യു മെന്ററി യും ഒരുക്കു ന്നത്.
ജാലിയന്‍ വാലാബാഗ്, ഉപ്പു സത്യാഗ്രഹം എന്നിവ കൂടാതെ ബംഗാള്‍ വിഭജനം, ചൌരി ചൌരാ സംഭവം, ഐമന് കമ്മീഷന്, ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം, ഇന്ത്യ സ്വതന്ത്ര യാകുന്നു, 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം, തുടങ്ങിയ വിഷയ ങ്ങള് പ്രതിപാദിക്കുന്ന ഡോക്യുമെന്ററി കള്‍ ഉടന്‍ ചിത്രീകരണം തുടങ്ങും.
ധീര ദേശാഭിമാനികള്‍ രക്തവും ജീവനും നല്കി കെട്ടിപ്പടുത്ത സ്വതന്ത്ര ഭാരത ത്തിന്റെ ചരിത്രം വസ്തു നിഷ്ഠ മായി രേഖ പ്പെടുത്തി ചരിത്ര വിദ്യാര്‍ത്ഥി കള്‍ക്കും വളര്‍ന്നു വരുന്ന തലമുറ കള്‍ക്കും ബോദ്ധ്യ പ്പെടു ത്താനും ഈ സംരംഭ ത്തിലൂടെ സാധി ക്കും എന്ന് പിന്നണി പ്രവര്ത്ത കര് അറിയിച്ചു.
യു. എ. ഇ. യിലെ പ്രമുഖ വ്യവസായ സ്ഥാപന ങ്ങളായ പാന്‍ ഗള്‍ഫ് ഗ്രൂപ്പ്, സിയാ ഫുഡ്, തൌസിലത്ത് സ്റ്റീല്‍ എഞ്ചിനീ യറിംഗ്, ടെലി ഫോണി, ബ്രിഡ്ജ് വേ, പെര് ഫെക്റ്റ് ഗ്രൂപ്പ്, അല്‍ കത്താല്‍ ഗ്രൂപ്പ്, ഫോറം ഗ്രൂപ്പ്, ഫ്ളോറ ഗ്രൂപ്പ്, ട്രാവന്‍കൂര്‍ മലയാളി അസോസി യേഷന്‍ തുടങ്ങിയ വരുടെ സാമ്പത്തിക സഹായ ത്തോടെ യാണ് ഇവ നിര്മ്മി ക്കുന്നത്.