കെ. എം. സി. സി. മാധ്യമ പുരസ്കാരം ‘e പത്രം’ പ്രതിനിധിക്ക്

November 28th, 2019

kmcc-kadappuram-committee-media-award-pma-rahiman-ePathram
അബുദാബി : കെ. എം. സി. സി. കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ മാധ്യമ പുരസ്കാരം ‘e പത്രം’ പ്രതിനിധി പി. എം. അബ്ദുൽ റഹിമാന് സമ്മാനിച്ചു. ഓൺ ലൈൻ മാധ്യമ രംഗ ത്തെ വ്യത്യസ്ഥമായ പ്രവർത്തനങ്ങൾ പരിഗണിച്ച് കൊണ്ടാണ് പുരസ്കാരം സമ്മാനിച്ചത്.

തൃശൂർ ജില്ല യിലെയും ഗുരുവായൂർ മണ്ഡല ത്തിലെയും ലീഗ് പ്രസ്ഥാന ത്തി നും അബു ദാബി കെ. എം. സി. സി. യുടെ വളർച്ച യിലും മുഖ്യ പങ്കു വഹിച്ച കടപ്പുറം പഞ്ചായ ത്തിലെ സമുന്നതനായ നേതാവ് ആയിരുന്ന പി. വി. ഹമീദ് മോൻ എന്നവരുടെ പേരിൽ പ്രഖ്യാപിച്ച പ്രഥമ പുരസ്കാരം, കടപ്പുറം പഞ്ചാ യത്ത് നിവാസി യും അബുദാബി യിലെ മാധ്യമ – കലാ – സാംസ്കാരിക രംഗ ത്തെ നിറ സാന്നിദ്ധ്യവുമായ പി. എം. അബ്ദുൽ റഹിമാന് സമ്മാനി ക്കുവാൻ കഴിഞ്ഞ തിൽ വളരെ അധികം ചാരിതാർഥ്യം ഉണ്ട് എന്ന് അബുദാബി കെ. എം. സി. സി. കടപ്പുറം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

abu-dhab-kmcc-thrishoor-committee-koya-pma-rahiman-ePathram

പ്രമുഖ മാധ്യമ പ്രവർത്ത കനും പ്രവാസി ഭാരതി റേഡിയോ മാനേജിംഗ് ഡയറക്ടറുമായ കെ. ചന്ദ്രസേനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. “നവ മാധ്യമ ങ്ങളും യുവ ചിന്തകളും” എന്ന വിഷയം മിഡിൽ ഈസ്റ്റ് ചന്ദ്രിക അബു ദാബി ബ്യൂറോചീഫ് റസാഖ് ഒരുമനയൂർ അവത രിപ്പിച്ചു.

കെ. എം. സി. സി. കടപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രസി ഡണ്ട് പി. വി. നസീർ അദ്ധ്യ ക്ഷത വഹിച്ചു.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോക്ടർ കെ. അൻസാരി, തൃശൂർ ജില്ലാ കെ. എം. സി. സി. വനിതാ വിഭാഗം പ്രസി ഡണ്ട് സബിതാ സെയ്തു മുഹമ്മദ്, ആർ. വി. ഹംസ കറുകമാട് തുടങ്ങിയവർ സംബന്ധിച്ചു.

കെ. എം. സി. സി. തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് കോയ തിരുവത്ര, യു. എ. ഇ. – കടപ്പുറം പഞ്ചായത്ത്‌ കോഡിനേഷൻ കമ്മിറ്റി ചെയർമാൻ സി. അലി ക്കുഞ്ഞി ഹാജി, ട്രഷറർ പി. വി. ജലാൽ, വൈസ് പ്രസിഡണ്ട് വി. പി. ഉമ്മർ, ഗുരു വായൂർ മണ്ഡലം പ്രസിഡണ്ട് വി. എം. മുനീർ, സെക്രട്ടറി ജലീൽ കാര്യടത്ത്, വൈസ് പ്രസിഡണ്ട് മുസ്തഫ വലിയകത്ത്, ഇസ്ലാമിക്‌ സെന്റർ പ്രതി നിധി കുഞ്ഞു മുഹമ്മദ്‌, പി. കെ. ബദറു, പുന്നയൂർ കെ. എം. സി. സി. പ്രസി ഡണ്ട് കബീർ, കടപ്പുറം പഞ്ചായത്ത്‌ ഭാരവാഹി കളായ അസീസ് സബ്‌ജി, നിഷാക് കടവിൽ, ശിഹാബ് കെ. എസ്., റഷീദ് ചാലിൽ, സെയ്തു മുഹമ്മദ്‌ പി. എ., ഇക്ബാൽ പി. എം., മുനീർ ഈസ്സ, ജാഫർ എ. വി. എന്നിവർ സംസാരിച്ചു.

ജനറൽ സെക്രട്ടറി ഫൈസൽ കടവിൽ സ്വാഗതവും ട്രഷറർ ജാഫർ ബുഖാറയിൽ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ശൈഖ് സുൽത്താൻ ബിൻ സായിദ് അന്തരിച്ചു

November 19th, 2019

sheikh-sultan-bin-zayed-passed-away-ePathram
അബുദാബി : യു. എ. ഇ. യുടെ ഉപ പ്രധാന മന്ത്രി ആയിരുന്ന ശൈഖ് സുൽ ത്താൻ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു. തിങ്കളാഴ്ച വൈകുന്നേരം ആയിരുന്നു അന്ത്യം എന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി യായ വാം റിപ്പോര്‍ട്ട് ചെയ്തു.

ശൈഖ് സുല്‍ത്താന്റെ നിര്യാണത്തില്‍ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അഗാധ മായ ദു:ഖം രേഖപ്പെടുത്തി. മരണത്തെ തുടർന്ന് രാജ്യത്ത് മൂന്നു ദിവസ ത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഒാഫീസു കളിലും പൊതു സ്ഥല ങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തി ക്കെട്ടി.

രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്റെ രണ്ടാ മത്തെ മകനായ ശൈഖ് സുൽത്താൻ ബിൻ സായിദ് നിലവില്‍, പ്രസിഡണ്ടിന്റെ പ്രതിനിധി ആയി സേവനം അനുഷ്ഠി ക്കുകയായിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആർട്ട് മേറ്റ്സ് ‘ഫിയസ്റ്റ’ അരങ്ങേറി

November 11th, 2019

art-mates-khorfokan-program-ePathram
അബുദാബി : പ്രവാസി മലയാളി കലാകാരന്മാരുടെ ഏറ്റവും വലിയ കൂട്ടായ്മ ‘ആർട്ട് മേറ്റ്സ് – യു. എ. ഇ.’ ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബ്ബു മായി സഹ കരിച്ചു നടത്തിയ ‘ആർട്ട് മേറ്റ്സ് ഫിയസ്റ്റ’ പരിപാടി കളു വൈവിധ്യ ത്താല്‍ ശ്രദ്ധേയമായി.

സാംസ്കാരിക സമ്മേളനത്തിൽ പ്രവാസി സമ്മാന്‍ പുരസ്കാര ജേതാവ് അഷ്റഫ് താമരശ്ശേരി, പ്രമുഖ വ്യവസായി സജി ചെറിയാൻ, നടിയും സാമൂഹ്യ പ്രവർത്തക യുമായ സോണിയ മൽഹാർ, ബെല്ലോ ബഷീർ, ചാക്കോ, ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് പ്രതിനിധികളായ പോൾ, അരുൺ, ബിജു ഗോപാല കൃഷ്‌ണൻ, സ്റ്റാൻലി ജോൺ എന്നിവർ സംബന്ധിച്ചു.

ആർട്ട് മേറ്റ്സ് – യു. എ. ഇ. യുടെ ബ്രാൻഡ് അംബാ സിഡർ അൻസാർ കൊയിലാണ്ടി, ചീഫ് അഡ്മിന്‍ ഷാജി പുഷ്‌പാംഗദൻ, അഡ്മിന്മാരായ അജു റഹിം, മുരളി ഗുരുവായൂർ, അഭിലാഷ് എന്നിവരും ‘ആർട്ട് മേറ്റ്സ് ഫിയസ്റ്റ’ യുടെ സാംസ്കാരിക സമ്മേളന ത്തിന് നേതൃത്വം നൽകി.

വിവിധ മേഖലകളിൽ മികവ് തെളിയിയിച്ച കലാകാര ന്മാരെയും സാമൂഹ്യ പ്രവർത്ത കരെയും ചടങ്ങിൽ ആദരിച്ചു.

team-art-mates-fiesta-2019-ePathram

ആർട്ട് മേറ്റ്സിലേയും ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിലേയും കലാ കാരന്മാര്‍ സംയു ക്തമായി ഒരുക്കിയ വൈവിധ്യമാര്‍ന്ന സംഗീത നിശയും നൃത്ത നൃത്യങ്ങളും കോമഡി സ്കി റ്റും 8 മണി ക്കൂറോളം കലാ പ്രേമികളെ പിടിച്ചിരുത്തി.

സനൽ, ഹംസ ഷമീർ, ജയകുമാർ, പ്രമോദ് എടപ്പാൾ, അബ്ദുല്ല, ഷീജ രാജേഷ്, ലെജി, സുമേഷ് ബാലകൃഷ്‌ണൻ, ഫെലിക്സ്, ഗഫൂർ, ലിൻസി, അശ്വതി അച്ചു, ലക്ഷ്മി, സജിത്ത് എന്നിവർ വിവിധ പരി പാടികൾക്ക് നേതൃത്വം നൽകി.

സവാദ് മാറഞ്ചേരി, ആഷിക്ക്, ദിവ്യ പ്രേം, ശിവനന്ദ, മിഥുൻ എന്നിവർ അവതാരകര്‍ ആയിരുന്നു.

‘പരേതര്‍ക്കൊരാള്‍’ 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

തണുപ്പു കാലം തുടങ്ങുന്നു : മുന്നറി യിപ്പു മായി ശക്തമായ കാറ്റും മഴയും

November 10th, 2019

rain-in-uae-abudhabi-road-with-rain-water-ePathram

അബുദാബി : തണുപ്പു കാലത്തിന്റെ വരവ് അറിയിച്ചു കൊണ്ട് രാജ്യത്ത് ശക്ത മായ കാറ്റും മഴയും. തലസ്ഥാന നഗരിയില്‍ ഇന്നു രാവിലെ പതി നൊന്നു മണി മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷം ആയിരുന്നു.

ഉച്ചയോടെ  കാറ്റും ഇടി മിന്നലോടു കൂടിയ ചാറ്റല്‍ മഴ യും ആരംഭിച്ചു. നഗര പ്രദേശ ങ്ങളെ കൂടാതെ മുസ്സഫ, ബനിയാസ് തുടങ്ങിയ സ്ഥല ങ്ങളിലും മഴയും കാറ്റും ശക്തമായി രുന്നു.

ഇന്നലെ മുതല്‍ വടക്കന്‍ എമിറേറ്റു കളില്‍ കാറ്റും മഴ യും തുടങ്ങിയിരുന്നു. ഖോര്‍ ഫുക്കാ നില്‍ ഇന്നലെ ഉച്ചക്കു പെയ്ത മഴ യില്‍ ഖോര്‍ ഫുക്കാന്‍ – ദിബ്ബ റോഡില്‍ ഗതാഗത തടസ്സം ഉണ്ടായി.

റാസ് അല്‍ ഖൈമ യുടെ വിവിധ ഭാഗ ങ്ങള്‍ അജ്മാന്‍, ഫുജൈറ എന്നിവിട ങ്ങളിലും മഴ ശക്ത മായി രുന്നു എന്നു ദേശീയ കാലാവസ്ഥാ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തു.

വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഗതാഗത നിയമങ്ങള്‍ പാലിച്ച് ഡ്രൈവ് ചെയ്യണം എന്നും അബു ദാബി പോലീസ് സാമൂഹ്യ മാധ്യമ ങ്ങളി ലൂടെ മുന്നറി യിപ്പു നല്‍കിയിട്ടുണ്ട്.

വരും ദിവസങ്ങളിലും മൂടിക്കെട്ടിയ അന്തരീക്ഷ വും മഴയും കുറഞ്ഞ താപ നില യും ആയി രിക്കും.

 അപകട ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരം  

അപകട സ്ഥലത്ത് നോക്കി നിന്നാല്‍ ആയിരം ദിർഹം പിഴ 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ സ്ഥാനപതി അധികാര പത്രം സമർപ്പിച്ചു 

November 10th, 2019

pavan-kapoor-indian-ambassador-to-uae-ePathram

അബുദാബി : ഇന്ത്യന്‍ സ്ഥാനപതിയായി ചുമതലയേറ്റ അംബാസ്സഡര്‍ പവൻ കപൂർ അധികാര പത്രം സമർപ്പിച്ചു. യു. എ. ഇ. വിദേശകാര്യ- അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പ്രോട്ടോക്കോൾ വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഷിഹാബ് അൽ ഫഹീമിനെ സന്ദര്‍ശിച്ചാണ് അധികാര പത്രം സമര്‍പ്പിച്ചത്.

indian-ambassedor-pavan-kapoor-submit-official-document-to-ministry-ePathram

യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതി യായി പവന്‍ കപൂര്‍ ഒക്ടോബര്‍ 31 വ്യാഴാഴ്ച യാണ് ചുമതലയേറ്റത്.

ദീർഘദർശിയായ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാ ന്റെ ഭരണ ത്തിൽ യു. എ. ഇ. യിലെ ഇന്ത്യൻ സ്ഥാനപതിയായി ചുമതല ഏൽക്കാൻ കഴിഞ്ഞത് സന്തോഷം നല്‍കുന്നു എന്നും അധി കാര പത്രം സമർപ്പിച്ചു  കൊണ്ട് പവന്‍ കപൂര്‍ പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്ത മായി നിലനിർത്തു വാനായി മികച്ച സേവനം നല്‍കു വാന്‍ കഴിയട്ടെ എന്ന് ഷിഹാബ് അല്‍ ഫഹീം സ്ഥാന പതിയെ ആശംസിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ചിരന്തന സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
Next »Next Page » തണുപ്പു കാലം തുടങ്ങുന്നു : മുന്നറി യിപ്പു മായി ശക്തമായ കാറ്റും മഴയും »



  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine