പ്രവാസത്തിന്റെ പച്ചത്തുരുത്ത് : ബ്രോഷർ പ്രകാശനം ചെയ്തു

August 25th, 2020

pravasathinte-pachathuruth-kmcc-zubair-song-ePathram
അബുദാബി : കൊവിഡ് പോരാളികൾക്ക് ആദരം അർപ്പിച്ചു കൊണ്ടും കെ. എം. സി. സി. പ്രവർത്ത കരുടെ കൊവിഡ് പോരാട്ട ങ്ങളെ അഭിനന്ദിച്ചു കൊണ്ടും ഗാന രചയിതാവ് സുബൈര്‍ തളിപ്പറമ്പ് രചിച്ച ‘പ്രവാസ ത്തിന്റെ പച്ച ത്തുരുത്ത്’ എന്ന സംഗീത ദൃശ്യ ആവി ഷ്കാര ത്തിന്റെ ബ്രോഷർ പ്രകാശനം അബു ദാബി കെ. എം. സി. സി. സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്ങൽ, അലിഫ് മീഡിയ എം. ഡി. മുഹമ്മദലി എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ഗാന രചയിതാവ് സുബൈർ തളിപ്പറമ്പ്, സംവിധായകൻ പി. എം. എ. റഹിമാൻ എന്നിവർ സംബന്ധിച്ചു.

kamarudheen-keechery-amal-karooth-pma-kmcc-song-ePathram

മ്യൂസിക് റിയാലിറ്റി ഷോകളിലൂടെയും നിരവധി സ്റ്റേജ് പ്രോഗ്രാമുകളി ലൂടെ യും ആസ്വാദ കര്‍ക്ക് പ്രിയങ്ക രനായ സംഗീത സംവിധായകൻ കൂടിയായ കമറുദ്ധീൻ കീച്ചേരി, ഗായകന്‍ എന്ന നിലയില്‍ അരങ്ങേറുന്ന പ്രഥമ മ്യൂസിക് ആല്‍ബം കൂടിയാണ് പ്രവാസ ത്തിന്റെ പച്ച ത്തുരുത്ത്.

യു. എ. ഇ. മലയാളികളുടെ ഇഷ്ട ഗായിക അമൽ കാരൂത്ത് ബഷീർ ഒരു ഇട വേള ക്കു ശേഷം ആലാപന രംഗത്ത് സജീവമാവുകയാണ് ഈ ആല്‍ബ ത്തിലൂടെ.

ഗായകനും സംഗീത സംവിധായകനുമായ ചാള്‍സ് സൈമണ്‍ ഈണം നല്‍കിയ ഗാനത്തിന് ലളിത സുന്ദരമായ വരികള്‍ എഴുതിയത് സുബൈർ തളിപ്പറമ്പ.

പ്രവാസി കൂട്ടായ്മയായ ടീം തളിപ്പറമ്പക്കു വേണ്ടി അലിഫ് മീഡിയ അവതരി പ്പിക്കുന്ന ‘പ്രവാസ ത്തിന്റെ പച്ച ത്തുരുത്ത്’ സെപ്റ്റംബർ ആദ്യ വാരം റിലീസ് ചെയ്യും എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

അമല്‍ കാരൂത്ത് ബഷീറിന് ‘ഇമ യുവ പ്രതിഭാ പുരസ്കാരം’

‘സരിഗമ രാഗം’ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നു 

‘പെരുന്നാൾ ചേല്’ ഹിറ്റ് ചാര്‍ട്ടിലേക്ക് 

സംഗീത പ്രതിഭകളെ ആദരിച്ചു

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ചന്ദ്രക്കല ദൃശ്യമായി : മുഹറം ഒന്ന് വ്യാഴാഴ്ച

August 20th, 2020

crescent-moon-ePathram
അബുദാബി : സൗദി അറേബ്യയില്‍ മുഹറം മാസ പ്പിറവി ദൃശ്യമായ തോടെ യു. എ. ഇ. യിലും ഹിജ്റ പുതു വല്‍സര ദിനം ആഗസ്റ്റ് 20 വ്യാഴാഴ്ച തന്നെ എന്ന് ഹ്യൂമൻ റിസോഴ്സസ് മന്ത്രാലയം  അറിയിച്ചു.

ഹിജ്റ 1442 പുതു വല്‍സര അവധി, മുന്‍ പ്രഖ്യാപനം പോലെ തന്നെ ആഗസ്റ്റ് 23 ഞായറാഴ്ച ആയിരിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രാജ്യം വിടാൻ മൂന്ന് മാസം കൂടി സമയം

August 17th, 2020

uae-visa-and-id-card-logo-federal-authority-for-identity-and-citizen-ship-ePathram
അബുദാബി : വിസാ കാലാവധി കഴിഞ്ഞ വര്‍ക്ക് രാജ്യം വിടാനുള്ള സമയ പരിധി മൂന്നു മാസം കൂടി നീട്ടി നല്‍കി യു. എ. ഇ. മാർച്ച് ഒന്നിന് മുമ്പ് വിസ കാലാവധി തീര്‍ന്ന വര്‍ക്ക് യു. എ. ഇ. വിടാന്‍ നവംബര്‍ 17 വരെ സമയം അനുവദിച്ചു. ഫെഡറൽ അഥോറിറ്റി ആൻഡ് സിറ്റിസൺ ഷിപ്പ് ഡയറക്ടർ ജനറൽ സഈദ് റകൻ അൽറാഷിദി അറിയിച്ചതാണ് ഇക്കാര്യം.

പിഴ അടക്കാതെ വിസ പുതുക്കുന്നതിനും രാജ്യം വിടാനും അനുവദിച്ചിരുന്ന കാലാവധി അവസാനി ച്ചിരുന്നു. അതിനു തൊട്ടു പിറകെയാണു മൂന്നു മാസ ത്തെ കാലാവധി നീട്ടി നല്‍കി യിരിക്കുന്നത്.

എന്നാല്‍ മാര്‍ച്ച് 1 ന് ശേഷം വിസ കാലാവധി കഴിഞ്ഞ വര്‍ക്കും വിസ ക്യാന്‍സല്‍ ചെയ്ത വര്‍ക്കും ഈ ആനു കൂല്യം ലഭിക്കില്ല.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഹിജ്റ പുതു വര്‍ഷം : ആഗസ്റ്റ് 23 ഞായറാഴ്ച അവധി

August 14th, 2020
crescent-moon-ePathram
അബുദാബി : ഇസ്‌ലാമിക്  വർഷം  (ഹിജ്റ  1442) ആദ്യ ദിനമായ മുഹറം ഒന്നിനു (ആഗസ്റ്റ് 23 ഞായര്‍) യു. എ. ഇ. യിലെ സ്വകാര്യ സ്ഥാപന ങ്ങള്‍ക്കും അവധി ആയി രിക്കും. എന്നാൽ മുഹറം മാസ പ്പിറവി കാണുന്ന തിന്റെ അടിസ്ഥാന ത്തിൽ ആയിരിക്കും അവധി നൽകുക.

ചില സ്വകാര്യ സ്ഥാപന ങ്ങൾക്ക്, സർക്കാർ സ്ഥാപന ങ്ങളെ പോലെ തന്നെ വെള്ളി, ശനി എന്നിവ വാരാന്ത്യ അവധി ദിനങ്ങളാണ്. ഇങ്ങിനെ ഉള്ള വർക്ക് നവ വത്സര ദിനം ഞായർ അടക്കം മൂന്നു അവധി ദിനങ്ങൾ ലഭിക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കാലാവധി കഴിഞ്ഞ സന്ദർശക വിസ ക്കാർക്ക് ഒരു മാസം കൂടി

August 12th, 2020

federal-authority-for-identity-and-citizen-ship-uae-amnesty-with-name-of-protect-yourself-by-changing-yourself-ePathram
അബുദാബി : യു. എ. ഇ. യിൽ കാലാവധി തീര്‍ന്ന സന്ദർശക വിസ യില്‍ ഉള്ളവര്‍ക്ക് പിഴ ഇല്ലാതെ രാജ്യം വിടുവാനും വിസാ സ്റ്റാറ്റസ് മാറ്റുവാനും ഒരു മാസത്തെ അവധി കൂടി നീട്ടി നല്‍കി കൊണ്ട് അധികൃതര്‍ പുതിയ ഉത്തരവ് ഇറക്കി.

സന്ദർശക വിസ യുടെ കലാവധി കഴിഞ്ഞവർ 2020 സെപ്റ്റംബര്‍ 11 നുള്ളിൽ വിസ പുതുക്കുകയോ രാജ്യം വിടുകയോ ചെയ്യണം.

കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തല ത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കു കയും വിമാന ത്താവളങ്ങള്‍ അടച്ചിടുകയും ചെയ്തതോടെ യു. എ. ഇ. യില്‍ കുടുങ്ങിയ വിസിറ്റ് വിസ ക്കാര്‍ക്കു സൗജന്യ മായി നീട്ടി നൽകി യിരുന്ന വിസാ കാലാവധി ആഗസ്റ്റ് പത്താം തിയ്യതി യോടെ അവസാനിച്ചി രുന്നു. ഈ സാഹചര്യ ത്തിലാണ് വിസിറ്റ് വിസ കള്‍ക്ക് ഒരു മാസം കൂടി ഗ്രേസ് പിരീയഡ് അനുവദിച്ചത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എല്ലാ വിസ ക്കാര്‍ക്കും യു. എ. ഇ. യിലേക്ക് യാത്രാ അനുമതി
Next »Next Page » ഹിജ്റ പുതു വര്‍ഷം : ആഗസ്റ്റ് 23 ഞായറാഴ്ച അവധി »



  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം
  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine