അബുദാബി : സ്വകാര്യ മേഖല യിലെ പ്രമുഖ ആതുരാ ലയ മായ യൂണി വേഴ്‌സല്‍ ഹോസ്പിറ്റ ലില്‍ അത്യാ ധുനിക സൗകര്യ ങ്ങളോടെ പുതിയ ലാബ് പ്രവര്‍ത്തനം ആരംഭിച്ചു. യൂണി വേഴ്സല്‍ ടവര്‍ രണ്ടിലെ ഏഴാം നില യില്‍ ഒരുക്കിയ ലാബി ന്റെ ഉദ്ഘാടനം, കേരള ത്തിലെ യു. എ. ഇ. കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബിയും യു. എ. ഇ. യിലെ അര്‍ജന്റീന അംബാസിഡര്‍ ഫെര്‍ണാണ്ടോ ഡി. മാര്‍ട്ടിനിയും ചേര്‍ന്നു നിര്‍വ്വഹിച്ചു.
24 മണിക്കൂറും പ്രവര്‍ത്തി ക്കുന്ന ലാബില്‍ ക്ലിനി ക്കല്‍ പാത്തോളജി, അനാട്ട മിക്കല്‍ പാത്തോ ളജി വിഭാഗ ങ്ങളും, ബയോ കെമിസ്ട്രി, കരള്‍, വൃക്ക, ഹോര്‍ മോണ്‍, സിറോളജി, മൈക്രോ ബയോളജി പരിശോധന കളും നടത്തും. വരെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന അന ലൈസറും ലാബിന്റെ പ്രത്യേകത യാണ്.
രോഗ നിര്‍ണ്ണയം അതി വേഗം നടത്താനുള്ള എല്ലാ സജ്ജീ കരണ ങ്ങളും ഉള്‍ക്കൊള്ളിച്ച താണ് പുതിയ ലാബ് എന്ന് ഹോസ്പിറ്റല്‍ എം. ഡി. ഡോക്ടർ. ഷബീര്‍ നെല്ലി ക്കോട് പറഞ്ഞു.
യൂണിവേഴ്‌സല്‍ ഹോസ്പിറ്റല്‍ സി. ഒ. ഒ. ഹമദ് അൽ ഹുസ്നി, ഹൃദ്രോഗ വിഭാഗം തലവൻ ഡോ.ജോര്‍ജി കോശി മറ്റു ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു.
* ആധുനിക സൌകര്യ ങ്ങളുമായി യൂണി വേഴ്സല്‍ ആശുപത്രി
* ന്യൂറോ സ്‌പൈന്‍ ചികില്‍സാ സംവിധാനം യൂണിവേഴ്‌സല്‍ ആശുപത്രിയില്‍
- pma