അബുദാബി : റമദാന്‍ 19ന് ഇഹലോക വാസം വെടിഞ്ഞ യു. എ. ഇ. യുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ഓര്‍മ്മ ദിനത്തില്‍ രാജ്യം നായകന്റെ സ്മരണയില്‍.
അബുദാബി യിലെ ശൈഖ് സായിദ് ഗ്രാന്‍റ് മസ്ജിദിലാണ് ശൈഖ് സായിദിന്റെ സ്മരണ നില നിര്‍ത്തിയ പ്രധാന ചടങ്ങു നടന്നത്. യു. എ. ഇ. പ്രസിഡന്‍ഷ്യല്‍ കാര്യവകുപ്പിന്റെയും ജനറല്‍ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സിന്റെയും ആഭിമുഖ്യ ത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.
യു. എ. ഇ. വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, ജനറല്‍ അതോറിറ്റീ ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ചെയര്‍മാന്‍ ഡോ. ഹംദാന്‍ മുസല്ലം അല്‍ മസ്രോയി, പ്രമുഖ പണ്ഡിതര്‍, നയതന്ത്ര പ്രതിനിധികള്‍, സ്വദേശി പ്രമുഖര്‍, പ്രമുഖ ഇന്ത്യന്‍ വ്യവസായി എം. എ. യൂസഫലി എന്നിവരോടൊപ്പം വലിയ ജനാവലി ഉണ്ടായിരുന്നു.
ശൈഖ് സായിദിനെപ്പറ്റി അദ്ദേഹത്തിന്റെ നാമധേയ ത്തിലുള്ള പള്ളിയില്‍ വെച്ച് സംസാരിക്കാന്‍ അവസരം ലഭിച്ചത് തന്റെ ജീവിത ത്തിലെ അസുലഭ നിമിഷങ്ങളില്‍ ഒന്നായിരുന്നു എന്ന് യൂസഫലി പറഞ്ഞു.
യു. എ. ഇ. യെ ഇന്നു കാണുന്ന ആധുനികത യിലേക്ക് നയിച്ച ശൈഖ് സായിദിനെപ്പറ്റി എത്ര പറഞ്ഞാലും അധികമാകില്ല. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ നിന്ന് ഇവിടെ എത്തിയ എല്ലാവരോടും അദ്ദേഹം ഏറെ സ്‌നേഹ ത്തോടെ പെരുമാറിയിരുന്നു.
ശൈഖ് സായിദിനെ നേരില്‍ കണ്ട് സംസാരിക്കാന്‍ കിട്ടിയ അവസരത്തെ പ്പറ്റിയും എം. എ. യൂസഫലി ഓര്‍മിച്ചു. ശൈഖ് സായ്ദിന്റെ ദീര്‍ഘ വീക്ഷണവും നേതൃ പാടവവും രാജ്യത്തിന് മാത്രമല്ല, മേഖല യിലെ മറ്റു രാജ്യങ്ങള്‍ക്കും ഏറെ പ്രയോജനപ്പെട്ടു. യു. എ. ഇ. യെ ഗള്‍ഫ് മേഖല യിലെ ഏറ്റവും കരുത്തുറ്റ രാഷ്ട്രമാക്കിയതില്‍ അദ്ദേഹം വഹിച്ച പങ്ക് ഏറെ പ്രാധാന്യം അര്‍ഹി ക്കുന്നതാണ് എന്ന് എം. എ. യൂസഫലി അനുസ്മരിച്ചു.
- pma