അബുദാബി : അതിര്‍ വരമ്പു കളില്ലാതെ ലോക ജനതയെ ഒരു പോലെ കണ്ട ഏറ്റവും വലിയ മനുഷ്യ സ്നേഹിയും ക്രാന്ത ദര്‍ശിയായ ഭരണാധി കാരിയും ആയിരുന്നു യു. എ. ഇ യുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ എന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തക ഡോ. ശൈഖ അല്‍ മസ്‌കറി അഭിപ്രായ പ്പെട്ടു.
ശൈഖ് സായിദിന്റെ പത്താം ചരമ വാര്‍ഷിക ത്തോട് അനു ബന്ധിച്ച് അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച ‘ട്രിബ്യൂട്ട് ടു ഫാദര്‍ ഓഫ് ദി നേഷന്‍ ‘ എന്ന പരിപാടി യില്‍ ശൈഖ് സായിദ് അനുസ്മരണ പ്രസംഗം നടത്തുക യായിരുന്നു അവര്‍.
കഴിഞ്ഞ നൂറ്റാണ്ടില്‍ പ്രഗത്ഭ രായ നിരവധി ഭരണാധി കാരി കള്‍ ഉണ്ടായിട്ടുണ്ട് എങ്കിലും, അവരില്‍ രാഷ്ട്ര പിതാവായി മാറി യവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേയുള്ളൂ. അവരില്‍ ഒരാളാണ് പ്രായ ഭേദമന്യേ എല്ലാവരും സ്‌നേഹ ത്തോടെ ‘ബാബാ സായിദ് ‘ എന്ന് വിളിച്ചി രുന്ന യു. എ. ഇ. സ്ഥാപകന്‍ ശൈഖ് സായിദ് എന്ന് അവര്‍ പറഞ്ഞു.
പശ്ചിമേഷ്യന്‍ രാജ്യ ങ്ങള്‍ ക്കിട യിലുള്ള ഐക്യം ഊട്ടി വളര്‍ ത്താന്‍ ഏറെ പരി ശ്രമിച്ച ഭരണാധി കാരി യായിരുന്നു ശൈഖ് സായിദ്. ലോകം നില നില്‍ക്കുന്നി ടത്തോളം കാലം ശൈഖ് സായിദിന്റെ പ്രവര്‍ത്തന ങ്ങള്‍ ഓര്‍മി ക്കപ്പെടും എന്നും ഡോ. ശൈഖ അല്‍ മസ്‌കറി പറഞ്ഞു.
കേരളാ സോഷ്യല്‍ സെന്ററില്‍ പ്രത്യേകം ഒരുക്കിയ ഗ്യാലറിയില്‍ നടത്തിയ ശൈഖ് സായിദി ന്റെ ജീവിത ത്തിലെ നിരവധി ഏടുകള്‍ ഒപ്പി യെടുത്ത ചിത്ര പ്രദര്‍ശന ത്തെയും ഡോക്യു മെന്ററി യെയും ഡോ. ശൈഖ അല്‍ മസ്‌കറി പ്രശംസിച്ചു.
കെ. എസ്. സി. ബാല വേദി അവതരിപ്പിച്ച ദേശ ഭക്തി ഗാന ത്തോടെ ആരംഭിച്ച സമ്മേളന ത്തില്‍ സെന്റര്‍ പ്രസിഡന്റ് എം. യു. വാസു അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി സ്വാഗതം ആശംസിച്ചു. വര്‍ക്കല ജയപ്രകാശ്, വനിതാ വിഭാഗം ജോയിന്റ് കണ്‍വീനർ പ്രിയ ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.
ചിത്രത്തിനു കടപ്പാട് : ഖലീലുല്ലാഹ് ചെമ്നാട്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്റര്‍, യു.എ.ഇ.