ലേബർ ക്യാമ്പുകളിൽ ഇഫ്താര്‍ സംഗമവും മെഡിക്കല്‍ ക്യാമ്പും ഒരുക്കി യു. എ. ഇ. എക്സ്ചേഞ്ച്

July 3rd, 2016

logo-uae-exchange-ePathram
ദുബായ് : റമദാൻ വ്രത ദിനങ്ങളിൽ യു. എ. ഇ. യുടെ വിവിധ ഭാഗ ങ്ങളിൽ ഈ വർഷ വും തൊഴിലാളി കൾക്കു വേണ്ടി ഇഫ്താർ വിരുന്നും മെഡിക്കൽ പരിശോ ധന യും ബോധ വത്ക രണ പരിപാടി കളും സംഘടി പ്പിച്ചു കൊണ്ട് യു. എ. ഇ. എക്സ് ചേഞ്ചും എക്സ്പ്രസ് മണിയും മാതൃക യാവുന്നു.

പുകയില, മദ്യം, മയക്കു മരുന്ന് എന്നിവ യുടെ ഉപയോഗം സൃഷ്ടി ക്കുന്ന ദൂഷ്യ ങ്ങളെ കുറിച്ച് ദുബായ് അൽഖൂസിലെ അൽ ഷാഫർ ജനറൽ കോൺട്രാ ക്റ്റിംഗ് കമ്പനി യുടെ ക്യാമ്പിൽ അറുനൂറോളം തൊഴി ലാളി കൾക്ക് ക്ലാസ്സ് ഏർപ്പെ ടുത്തി. എമിറേറ്റ്സ് നഴ്‌സസ് അസോസി യേഷന്റെ പിന്തുണ യോടെ ഇവർക്ക് ആരോഗ്യ പരിശോധനയും നടത്തി.

യു. എ. ഇ. എക്സ്ചേഞ്ചിന്റെയും എക്സ്പ്രസ് മണി യുടെയും ഉന്നത ഉദ്യോഗസ്ഥര്‍പരിപാടിക്ക് നേതൃത്വം നല്കി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലേബര്‍ ക്യാമ്പില്‍ കല വനിതാ വിഭാഗം ഇഫ്താര്‍ സംഘടിപ്പിച്ചു

July 2nd, 2016

kala-abudhabi-logo-epathram അബുദാബി : സാംസ്കാരിക കൂട്ടായ്മയായ കല അബു ദാബി യുടെ വനിതാ വിഭാഗ ത്തിന്റെ നേതൃത്വ ത്തില്‍ മുസഫ യിലെ അൽ റിയാമി ലേബർ ക്യാമ്പില്‍ കല യുടെ കുടുംബാംഗ ങ്ങളും തൊഴി ലാളി കളും ഒത്ത് ചേർന്ന് ഇഫ്താർ വിരുന്ന് ഒരുക്കി.

അബുദാബി മലയാളി സമാജം പ്രസിഡന്റ് ബി. യേശു ശീലൻ, ജനറൽ സെക്രട്ടറി സതീഷ് കുമാർ തുടങ്ങീ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ഇഫ്താർ വിരുന്നിൽ പങ്കെടുത്തു.

കല അബുദാബി പ്രസിഡന്റ് സുരേഷ് പയ്യന്നൂർ, ജനറൽ സെക്രട്ടറി അനിൽ കർത്ത, വനിതാ വിഭാഗം ജോയിന്റ് കൺവീനർ സോമിയ സജീവൻ തുടങ്ങിയവർ ഇഫ്താർ സംഗമ ത്തിന് നേതൃത്വം നൽകി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വേനല്‍ ത്തുമ്പികള്‍ ജൂലായ് 15 മുതല്‍

June 30th, 2016

ambikasudhan-mangad-ksc-summer-camp-ePathram
അബുദാബി : കുട്ടികള്‍ക്ക് വിനോദ ത്തോനോടൊപ്പം അറിവും പകര്‍ന്നു നല്‍കുന്നതിനായി കേരളാ സോഷ്യല്‍ സെന്റര്‍ എല്ലാ വര്‍ഷവും നടത്തുന്ന സമ്മര്‍ ക്യാമ്പ് ‘വേനല്‍ ത്തുമ്പികള്‍ 2016’ ജൂലായ് 15 ന് ആരംഭി ക്കും.

കളി കളി ലൂടെയും പാട്ടു കളി ലൂടെയും കുട്ടികളിലെ സര്‍ഗ വാസനകള്‍ പുറത്ത് കൊണ്ടു വരിക എന്ന ലക്ഷ്യത്തോ ടെയുള്ള ക്യാമ്പ് ആഗസ്റ്റ് 12 വരെ നീളും

എം. എസ്. മോഹനന്‍ മാസ്റ്റര്‍, ശോഭ ടീച്ചര്‍, കൃഷ്ണന്‍ വേട്ടമ്പള്ളി എന്നിവരാണ് ക്യാമ്പ് ഡയറക്ടര്‍മാര്‍.

വിവരങ്ങള്‍ക്ക്: 050 691 4501, 02 631 44 55, 02 631 44 56

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്വകാര്യ മേഖലയില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

June 30th, 2016

ramadan-epathram അബുദാബി : ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് യു. എ. ഇ.യിലെ സ്വകാര്യ മേഖല യില്‍ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ശവ്വാല്‍ ഒന്ന്, രണ്ട് തീയതി കളിലാണ് അവധി. മനുഷ്യ വിഭവ ശേഷി – സ്വദേശി വത്കരണ വകുപ്പ് മന്ത്രി സഖര്‍ ബിന്‍ ഗോബാശ് സഈദ് ഗോബാശ് ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ജൂലൈ ആറ് ബുധനാഴ്ച ഈദുല്‍ ഫിത്വര്‍ (ശവ്വാല്‍ ഒന്ന്) എങ്കില്‍ ബുധന്‍, വ്യാഴം ദിവസ ങ്ങള്‍ അവധിയും തുടര്‍ന്നു വരുന്ന വെള്ളി, ശനി ദിവസങ്ങള്‍ വാരാന്ത്യ അവധി ദിനങ്ങളു മായതി നാല്‍ സ്വകാര്യ മേഖല യിലെ ജീവന ക്കാര്‍ക്ക് നാല് ദിവസം പെരുന്നാള്‍ അവധി ലഭിക്കും.

ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്ക് ജൂലായ് മൂന്ന് ഞായര്‍ മുതല്‍ ജൂലായ് ഏഴു വ്യാഴം വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലായ് ഒന്നും രണ്ടും ജൂലായ് 8, 9 വാരാന്ത്യ അവധി ദിനങ്ങ ളായതിനാല്‍ ഫലത്തില്‍ പത്തു ദിവസം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അബുദാബി വിമാന ത്താവളത്തില്‍ ഇ – ഗേറ്റ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി

June 28th, 2016

abudhabi-emigration-e-gate-ePathram
അബുദാബി : അന്താരാഷ്ട്ര വിമാന ത്താവളം വഴി യാത്ര ചെയ്യുന്ന എല്ലാ യാത്ര ക്കാര്‍ക്കും ഇ – രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി.

അടുത്ത ദിവസ ങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഇതിനുള്ള നടപടി കള്‍ക്കായി വിമാനം പുറ പ്പെടുന്ന തിന് മൂന്ന് മണിക്കൂര്‍ മുമ്പ് എത്തണം എന്നും അധികൃതര്‍ നിര്‍ദേശിച്ചു.

ഈദുല്‍ ഫിത്വര്‍ അവധിയും വേനലവധിയും പ്രമാണിച്ച് വിമാന ത്താവളം വഴി അടുത്ത ദിവസ ങ്ങളി ലെ യാത്ര ക്കാരുടെ വര്‍ദ്ധന കൂടി കണക്കി ലെടു ത്താണ് ഈ തീരു മാനം. ഇത്തവണ ത്തെ പെരുന്നാള്‍ അവധിക്ക് 85,000 ആളു കളാണ് അബുദാബി വിമാനത്താവളം വഴി യാത്ര ചെയ്യുക.

അബുദാബി എയര്‍പോര്‍ട്ടിലെ ‘സ്മാര്‍ട്ട് ട്രാവല്‍’ പദ്ധതി ഉപയോഗ പ്പെടു ത്തുവാന്‍ ഇ – ഗേറ്റ് റജിസ്ട്രേഷന്‍ ചെയ്യാന്‍ യാത്ര ക്കാരോട് നിര്‍ദ്ദേശിച്ചിരുന്നു.

യാത്രാ സംബന്ധമായ രേഖ കളുടെ ക്രമീകര ണ വുമായി ബന്ധ പ്പെട്ട സമയ ലാഭം ലക്ഷ്യമാക്കി യാണ് സ്മാര്‍ട്ട് ട്രാവല്‍ സംവിധാനം നിലവില്‍ വന്നത്.

ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ മുഴുവന്‍ യാത്രാ അനു ബന്ധ പ്രക്രിയ കളും എളുപ്പത്തില്‍ നടപ്പാക്കി യാത്ര ചെയ്യാന്‍ ഇതിലൂടെ സാധിക്കും.

ഇ – രജിസ്ട്രേഷന് വേണ്ടി യുള്ള സംവിധാന ങ്ങള്‍ ചെക്ക് ഇന്‍ ഏരിയ കളിലെ കൗണ്ടറു കളില്‍ എല്ലാം ഏര്‍പ്പെടു ത്തിയിട്ടുണ്ട് എന്നും അധികൃതര്‍ വ്യക്ത മാക്കി.

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മാധ്യമ പ്രവർത്ത കരുടെ ഉത്തര വാദിത്വം ഏറുന്നു : ടി. പി. സീതാറാം
Next »Next Page » സ്വകാര്യ മേഖലയില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു »



  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine