രവീന്ദ്രന്‍ മാസ്റ്റര്‍ക്ക് പ്രണാമം : സംഗീത സന്ധ്യ അരങ്ങേറി

November 25th, 2015

അല്‍ ഐന്‍ : സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്റ റുടെ ഗാന ങ്ങള്‍ മാത്രം ഉള്‍ ക്കൊള്ളിച്ചു കൊണ്ട് അല്‍ ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററിന്റെ നേതൃത്വ ത്തില്‍ ഒരുക്കിയ ‘രവീന്ദ്രന്‍ മാസ്റ്റര്‍ക്ക് പ്രണാമം’ എന്ന സംഗീത സന്ധ്യ ശ്രദ്ധേയ മായി.

പ്രമുഖ തിര ക്കഥാ കൃത്ത് ടി. എ. റസാക്ക് പരിപാടി ഉദ്ഘാടനം ചെയ്തു. ദുബായ് നാദ ബ്രഹ്മ ഓര്‍ക്കസ്ട്ര യുടെ നേതൃത്വ ത്തില്‍ ബൈജു ബാലകൃഷ്ണന്‍, എടപ്പാള്‍ വിശ്വ നാഥന്‍, നൈസി, വിഷ്ണു ക്കുറുപ്പ്, ശ്രീജേഷ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

ചട ങ്ങില്‍ അതിഥി ആയിട്ടെത്തിയ തിരുവനന്തപുരം ഇഖ്ബാല്‍ കോളേജ് അദ്ധ്യാ പകന്‍ കൃഷ്ണ കുമാര്‍ രവീന്ദ്രന്‍ മാസ്റ്ററുടെ ചിത്രം അനാച്ഛാദനം ചെയ്തു. സംഗീത സന്ധ്യ യില്‍ പങ്കെടു ത്ത വര്‍ക്ക് സംഘാടകര്‍ മേമെന്റോ സമ്മാനിച്ചു.

ഐ. എസ്. സി. പ്രസിഡന്റ് ജോയ് തണങ്ങാടന്‍ അദ്ധ്യ ക്ഷത വഹിച്ചു. റസല്‍ മുഹമ്മദ് സാലി സ്വാഗതവും ഹുസൈന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. നൌഷാദ് വളാഞ്ചേരി പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: , , ,

Comments Off on രവീന്ദ്രന്‍ മാസ്റ്റര്‍ക്ക് പ്രണാമം : സംഗീത സന്ധ്യ അരങ്ങേറി

സ്നേഹ സംഗമം ശ്രദ്ധേയമായി

November 25th, 2015

അബുദാബി : സുഹൃദ് ബന്ധങ്ങളുടെ പുന : സമാഗമ ത്തിനു വേദി യൊരുക്കി അബുദാബി – രാമന്തളി മുസ്ലിം യൂത്ത് സെൻറർ സംഘടി പ്പിച്ച ‘സ്നേഹ സംഗമം 2015’ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെൻററിൽ നടന്നു.

യു. എ. ഇ. യുടെ വിവിധ ഭാഗ ങ്ങളിൽ വസിക്കുന്ന രാമന്തളി ക്കാരായ നിരവധി ആളുകൾ പങ്കെടുത്ത സംഗമം, വിവിധ കലാ കായിക മത്സര ങ്ങളും വിനോദ വിജ്ഞാന പരിപാടി കൾ കൊണ്ടും ശ്രദ്ധേയ മായി.

രാമന്തളി മുസ്ലിം യൂത്ത് സെൻറർ പ്രസിഡണ്ട് യു. കെ. മുഹമ്മദ്‌ കുഞ്ഞി അദ്ധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനം, യു. അബ്ദുള്ള ഫാറൂഖി ഉൽഘാടനം ചെയ്തു. ഉസ്മാൻ കരപ്പാത്ത്, അബ്ദുല്ല മഹദി, മൊയ്തു ഹാജി കടന്നപ്പള്ളി തുടങ്ങിയർ ചടങ്ങു കൾക്ക് നേതൃത്വം നൽകി.

ജനറൽ സെക്രട്ടറി പി. അബ്ദുൽ ജബ്ബാർ സ്വാഗത വും കൺവീനർ കെ. മുഹമ്മദ്‌ ശാഹിർ നന്ദിയും പറഞ്ഞു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരും പുരസ്കാര ജേതാക്കളു മായ ഇ. എം. പി. ഇബ്രാഹിം, നസീർ രാമന്തളി, ഫർഹാന ജാഫർ എന്നിവരെ ആദരിച്ചു.

- pma

വായിക്കുക: , , ,

Comments Off on സ്നേഹ സംഗമം ശ്രദ്ധേയമായി

തുംബൈ ഗ്രൂപ്പ് ദേശീയ ദിന ആഘോഷ പരിപാടി കള്‍ സംഘടി പ്പിക്കുന്നു

November 25th, 2015

logo-44th-uae-national-day-ePathram
അജ്മാന്‍ : യു. എ. ഇ. യുടെ നാല്പത്തി നാലാമത് ദേശീയ ദിന ആഘോഷ പരിപാടി യുടെ ഭാഗ മായി തുംബൈ ഗ്രൂപ്പ് ഹോസ് പിറ്റാലിറ്റി ഡിവിഷന്റെ ആഭിമുഖ്യ ത്തില്‍ പ്രവര്‍ത്തി ക്കുന്ന ബോഡി & സോള്‍ ഹെല്‍ത്ത് ക്ലബ്ബ് സ്പായുടെ ആഭിമുഖ്യ ത്തില്‍ ഡിസംബര്‍ 2 ബുധനാഴ്ച വിവിധ പരിപാടി കള്‍ സംഘടി പ്പിക്കും.

ഗള്‍ഫ് മെഡിക്കല്‍ യൂണി വേഴ്സിറ്റി അജ്മാന്‍ ക്യാംപസ്സില്‍ പ്രവര്‍ത്തി ക്കുന്ന ബോഡി & സോള്‍ ഹെല്‍ത്ത് ക്ലബ്ബില്‍ യു. എ. ഇ. ദേശീയ പതാക ഉയര്‍ത്തുന്ന തോടെ ആഘോഷ പരിപാടി കള്‍ക്ക് തുടക്ക മാവും

കുടുംബ ങ്ങള്‍ക്കും കുട്ടി കള്‍ക്കു മായി നിരവധി മത്സരങ്ങള്‍ സംഘടി പ്പിച്ചിട്ടുണ്ട്. വിവിധ ഗെയിമു കള്‍, കുട്ടി കളുടെ കലാ പരിപാടി കള്‍, മികച്ച വസ്ത്രാലങ്കാരം തുടങ്ങിയ മല്‍സര ങ്ങളിലെ വിജയി കള്‍ക്ക്‌ ആകര്‍ഷക ങ്ങളായ സമ്മാനങ്ങള്‍ നല്‍കും എന്ന് തുംബൈ ഗ്രൂപ്പ് ഹോസ് പിറ്റാലിറ്റി ഡിവിഷന്‍ ഡയറക് ടര്‍ ഫര്‍ഹാദ് അറിയിച്ചു.

ചരിത്ര പ്രധാന മായ യു. എ. ഇ. ദേശീയ ആഘോഷ വേള യില്‍ രാജ്യസ് നേഹ ത്തോടോപ്പം ആരോഗ്യ മുള്ള ജനതയും വളരു വാനുള്ള സന്ദേശ മാണ് ഈ പരിപാടി യിലൂടെ ആഗ്രഹിക്കുന്നത് എന്ന് സംഘാട കര്‍ അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on തുംബൈ ഗ്രൂപ്പ് ദേശീയ ദിന ആഘോഷ പരിപാടി കള്‍ സംഘടി പ്പിക്കുന്നു

പൊന്നാനി നിവാസികള്‍ ഒത്തുകൂടി

November 25th, 2015

ponnani-city-welfare-forum-pcwf-logo-ePathram
ദുബായ് : പ്രവാസി കൂട്ടായ്മ യായ പൊന്നാനി സിറ്റി വെല്‍ ഫെയര്‍ ഫോറം ‘പൊന്നാനി ഇന്‍ ദുബായ് കുടുംബ സംഗമം’ എന്ന പേരില്‍ ദുബായ് സബീല്‍ പാര്‍ക്കില്‍ സംഘടി പ്പിച്ച പരിപാടി ബീക്കുട്ടി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

ലഹരി ക്കും ലൈംഗിക ചൂഷണത്തിനും എതിരെ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ പൊന്നാനി നഗര സഭ യില്‍ നടക്കുന്ന പ്രചാരണത്തിന് ഐക്യ ദാര്‍ഢൃം പ്രഖ്യാപിച്ച് ഒ. ഒ. കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍ പ്രതിജ്ഞ ചൊല്ലി കൊടു ത്തു.

ഡോ. അബ്ദുല്‍ റഹ്മാന്‍ കുട്ടി, ഷാജി ഹനീഫ്, പി. കെ. അബ്ദുല്‍ കരീം, എ. എ. സ്വാലിഹ്, ശിഹാബ് കെ. കെ., സുബൈര്‍. എസ്. കെ എന്നിവര്‍ ആശംസ നേര്‍ന്നു.

പത്തേമാരി എന്ന സിനിമ യുടെ സംവിധായകന്‍ സലീം അഹ്മദ്, നിര്‍മാതാ ക്കളായ അഡ്വ. ടി. കെ. ആഷിക്, ടി. പി. സുധീഷ് എന്നിവര്‍ ചടങ്ങില്‍ അതിഥി കള്‍ ആയിരുന്നു. അംഗ ങ്ങ ളു ടേയും കുട്ടി കളുടേയും വിവിധ കലാ – കായിക പരിപാടി കളും നടന്നു.

- pma

വായിക്കുക: , , ,

Comments Off on പൊന്നാനി നിവാസികള്‍ ഒത്തുകൂടി

പ്രമേഹം നിയന്ത്രി ക്കുന്നതില്‍ ഭക്ഷണ ശീലം പ്രധാനം

November 24th, 2015

world-diabetes-day-ePathram
ദോഹ : പ്രമേഹം നിയന്ത്രി ക്കുന്നതില്‍ ശാരീരിക വ്യായാമ ങ്ങളെ പോലെ തന്നെ ഭക്ഷണ ശീല ങ്ങളും പ്രധാന മാണെന്ന് സ്പീഡ് ലൈന്‍ പ്രിന്റിംഗ് പ്രസ്സ് മാനേജിംഗ് ഡയറക്ടര്‍ ഉസ്മാന്‍ മുഹമ്മദ്. പ്രമേഹ ദിനാ ചരണ ത്തോട് അനുബന്ധിച്ച് മീഡിയ പ്ലസ് സംഘടി പ്പിച്ച ബോധ വല്‍ക്കര ണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരി ക്കുക യായി രുന്നു അദ്ദേഹം.

പ്രമേഹ ത്തെ ക്കുറിച്ച് എല്ലാ വര്‍ക്കും അറിവ് കൂടുമ്പോഴും രോഗി കളുടെ എണ്ണം കൂടു ന്നത് പ്രായോഗിക നടപടി കള്‍ ഇല്ലാത്തതു കൊണ്ടാണ്. കാര്‍ബോ ഹൈഡ്രേറ്റു കള്‍ കുറഞ്ഞ ആഹാര ങ്ങള്‍ ശീല മാക്കു കയും ആവശ്യ ത്തിന് പ്രോട്ടീനു കള്‍ അടങ്ങിയ ഭക്ഷണ പദാര്‍ ത്ഥ ങ്ങള്‍ ശീലി ക്കുകയും ചെയ്താല്‍ പ്രമേഹം ഒരു പരിധി വരെ നിയന്ത്രി ക്കുവാന്‍ കഴിയും. അതോടൊപ്പം അത്യാവശ്യം ശാരീരിക വ്യായാമ ങ്ങളും മാനസിക സംഘര്‍ഷ ങ്ങള്‍ ലഘൂ കരിക്കുന്ന തിനുള്ള നടപടി കളും സ്വീകരിക്കണം. അവഗണി ച്ചാല്‍ അത്യന്തം ഗുരുതര മായ പ്രത്യാ ഘാത ങ്ങള്‍ സൃഷ്ടിക്കുന്ന പ്രമേഹം, മനസ്സു വെച്ചാല്‍ നിയന്ത്രി ക്കുവാന്‍ കഴിയും എന്നാണു തന്റെ അനുഭവം എന്നും അദ്ദേഹം പറഞ്ഞു.

ശാരീരി കവും മാനസിക വു മായ ആരോഗ്യ ത്തിന്റെ സന്തുലിതാ വസ്ഥ യാണ് പ്രമേഹം നിയന്ത്രി ക്കുന്ന തില്‍ മുഖ്യം എന്ന് കൗണ്‍സിലറും സാമൂഹ്യ പ്രവര്‍ത്ത കനു മായ ഡോ. യാസര്‍ പറഞ്ഞു.

മാനസിക സംഘര്‍ഷ ങ്ങളുടെ ആധിക്യം പ്രമേഹം വര്‍ദ്ധി ക്കുവാ നുള്ള മുഖ്യ കാരണ ങ്ങളില്‍ ഒന്നാണ് എന്ന് പല പഠന ങ്ങളും തെളിയിക്കുന്നു. കായിക അദ്ധ്വാനം ചെയ്യുന്ന തൊഴി ലാളി കളില്‍ പ്രമേഹം കൂടുന്ന തിനുള്ള മുഖ്യ കാരണം മാനസിക സംഘര്‍ഷ ങ്ങളാണ്.

സമൂഹ ത്തിലെ മേലേക്കിട യിലുള്ള പ്രായം ചെന്ന വരില്‍ കൂടുതലായും കണ്ടിരുന്ന പ്രമേഹം ഇന്ന് എല്ലാ വിഭാഗം ജന ങ്ങളിലും ഏത് പ്രായ ക്കാരിലും കണ്ടു വരുന്നു എന്നത് അപ കട കര മായ സൂചന യാണ് എന്ന് നസീം അല്‍ റബീഹ് മെഡി ക്കല്‍ സോഷ്യല്‍ വര്‍ക്കര്‍ സന്ദീപ് ജി. നായര്‍ പറഞ്ഞു. സമൂഹ ത്തിന്റെ സമഗ്ര മായ ബോധ വല്‍ ക്കരണ ത്തി ലൂടെ മാത്രമേ ഈ അവസ്ഥ ക്ക് മാറ്റം വരുത്താന്‍ കഴിയുക യുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

മീഡിയ പ്ളസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര അദ്ധ്യ ക്ഷത വഹിച്ചു. സ്റ്റാര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പി. കെ. മുസ്തഫ, അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍ എന്നിവര്‍ സംസാരിച്ചു.

പരിപാടി യില്‍ പങ്കെടുത്ത മുഴുവന്‍ ആളു കളുടെയും പ്രമേഹ – രക്ത സമ്മര്‍ദ്ധ പരിശോധനയും ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശ ങ്ങളും തുടര്‍ ചികിത്സക്കുള്ള സൌകര്യങ്ങളും നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിന്റെ നേതൃത്വ ത്തില്‍ ചെയ്തു കൊടുത്തു.

– കെ. വി. അബ്ദുല്‍ അസീസ്‌ ചാവക്കാട്, ദോഹ – ഖത്തര്‍

- pma

വായിക്കുക: , , ,

Comments Off on പ്രമേഹം നിയന്ത്രി ക്കുന്നതില്‍ ഭക്ഷണ ശീലം പ്രധാനം


« Previous Page« Previous « ശാഫി സഖാഫി മുണ്ടബ്ര അബുദാബി യിൽ
Next »Next Page » പൊന്നാനി നിവാസികള്‍ ഒത്തുകൂടി »



  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine