ചാവക്കാട് പ്രവാസി ഫോറം: പുതിയ പ്രവര്‍ത്തക സമിതിയെ തെരഞ്ഞെടുത്തു

September 7th, 2015

dubai-chavakkad-pravasi-forum-ePathram
അജ്മാന്‍ : യു. എ. ഇ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തൃശൂര്‍ ജില്ല യിലെ ചാവക്കാട് മേഖല പ്രവാസി കളുടെ കൂട്ടായ്മ യായ ചാവക്കാട് പ്രവാസി ഫോറം പുതിയ പ്രവര്‍ത്തക കമ്മറ്റിയെ തെരഞ്ഞെടുത്തു.

പ്രസിഡന്റ് അനില്‍ കുമാര്‍, സെക്രട്ടറി അന്‍വര്‍ അബ്ദുല്‍ ഖാദിര്‍, ട്രഷറര്‍ കെ. സി, ഉസ്മാന്‍, ചാരിറ്റി വിഭാഗം കണ്‍വീനര്‍ മുഹമ്മദ് ഷാഫി എന്നിവരാണ് പുതിയ ഭാര വാഹി കള്‍.

സംഘടന യുടെ മുഖ്യ രക്ഷാധികാരി യായി കമാല്‍ കാസിം, സഹ രക്ഷാധി കാരി കളായി ഒ. എസ്. എ. റഷീദ്, ബാബു ബാദുഷ എന്നിവരും തുടരുന്നുണ്ട്.

മറ്റ് ഭാരവാഹികള്‍ : സന്തോഷ് മാധവന്‍ (വൈസ് പ്രസിഡന്റ്), സി. ജി. ഗിരീഷ് (ജോയിന്റ്റ് സെക്രട്ടറി), സാലിഹ് മുഹമ്മദ് (പ്രോഗ്രാം കോഡി നേറ്റര്‍) മന്‍സൂര്‍, ജയന്‍ ആലുങ്ങല്‍ (കലാ വിഭാഗം).

അജ്മാനില്‍ നടന്ന ചടങ്ങില്‍ യു. എ. ഇ. യിലെ വിവിധ എമിറേറ്റു കളില്‍ നിന്നുള്ള പ്രധിനിധി കള്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on ചാവക്കാട് പ്രവാസി ഫോറം: പുതിയ പ്രവര്‍ത്തക സമിതിയെ തെരഞ്ഞെടുത്തു

രക്തസാക്ഷി കള്‍ക്കായി പ്രാർത്ഥിക്കുന്നു : കാന്തപുരം

September 7th, 2015

kantha-puram-in-icf-dubai-epathram
അബുദാബി : രക്ത സാക്ഷിത്വം വരിച്ച യു. എ. ഇ. സൈനി കര്‍ക്കായി പ്രത്യേകം പ്രാർത്ഥി ക്കുന്ന തായും മരിച്ച വരുടെ കുടുംബാംഗ ങ്ങളെ അനുശോചനം അറിയിക്കുന്ന തായും അഖിലേന്ത്യാ സുന്നി ജംഇയ്യ ത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂ ബക്കര്‍ മുസ്‌ലിയാര്‍ അറിയിച്ചു.

യമന്‍ ജനതയെ അനീതി യില്‍ നിന്നും അശാന്തി യില്‍ നിന്നും രക്ഷ പ്പെടു ത്താനുള്ള സൈനിക നീക്ക ത്തിനിടെ യാണ് സൈനികര്‍ രക്ത സാക്ഷിത്വം വരിച്ചത്. യമനില്‍ സമാധാനം പുനഃസ്ഥാപി ക്കുന്ന മഹത്തായ ദൗത്യ മാണ് സൈനികര്‍ നിര്‍വ്വഹിച്ചത്.

മേഖല യുടെ സുരക്ഷിതത്വ ത്തിന് ഏറെ പ്രാധാന്യ മുള്ള വിഷയ മാണിത്. സംസ്‌കാര ത്തെയും പാരമ്പര്യ ത്തെയും നശിപ്പിക്കുന്ന തീവ്രവാദ ത്തിന് എതിരെ യു. എ. ഇ. യും സഖ്യ സേനയും നടത്തുന്ന നീക്കങ്ങള്‍ കാല ഘട്ട ത്തിന്റെ ആവശ്യമാണ്.

യമന്റെ മഹത്തായ ഇസ്‌ലാമിക പാരമ്പര്യ ത്തെ ഇല്ലാതാക്കാനാണ് വിഘടന ശക്തി കള്‍ ശ്രമി ക്കുന്നത്. പ്രതിസന്ധി കളെ ധീരമായി നേരിട്ട് യു. എ. ഇ. യെ യശസ്സോ ടെയും ആത്മാഭിമാന ത്തോടെ യും മുന്നോട്ട് നയിക്കാന്‍ ഭരണാധി കാരികൾക്ക് സാധിക്കട്ടെ എന്നും രക്ത സാക്ഷി കള്‍ക്ക് സ്വര്‍ഗം നല്‍കുകയും അവരുടെ കുടുംബ ങ്ങള്‍ക്ക് ക്ഷമ നല്‍കു കയും ചെയ്യട്ടെ എന്നും അദ്ദേഹം പ്രാർത്ഥിച്ചു.

വിദേശി സമൂഹത്തോട് എന്നും അനുകമ്പാ പൂര്‍ണമായ സമീപനം സ്വീകരി ക്കുന്ന യു. എ. ഇ. യുടെ ദുഃഖത്തില്‍ പങ്കു ചേരാനും രാജ്യ ത്തോട് ഐക്യ ദാര്‍ഢ്യം പ്രകടിപ്പി ക്കുവാനും അദ്ദേഹം പ്രവാസി സമൂഹത്തോട് ആഹ്വാനം ചെയ്തു.

- pma

വായിക്കുക: , ,

Comments Off on രക്തസാക്ഷി കള്‍ക്കായി പ്രാർത്ഥിക്കുന്നു : കാന്തപുരം

അറബ് ഹണ്ടിംഗ് ഷോ ബുധനാഴ്ച തുടക്കമാവും

September 7th, 2015

abudhabi-falcon-exhibition-ePathram
അബുദാബി : അറബ് ജീവിതത്തിലെ പ്രധാന ഭാഗമായ വേട്ടപ്പക്ഷി കളുടെ പ്രദര്‍ശനവും വിപണനവും നടക്കുന്ന അറബ് ഹണ്ടിംഗ് ഷോ, സെപ്തംബര്‍ 9 ബുധനാഴ്ച മുതൽ ആരംഭിക്കും.

അബുദാബി യില്‍ നടക്കുന്ന മേള യില്‍ 67 രാജ്യ ങ്ങളില്‍ നിന്നുള്ള ഫാല്‍ക്കണ്‍ വിദഗ്ധരും വേട്ടക്കാരും പങ്കെടുക്കും. സെപ്തംബര്‍ 12 ശനിയാഴ്ച ഹണ്ടിംഗ് ഷോ സമാപിക്കും.

- pma

വായിക്കുക: ,

Comments Off on അറബ് ഹണ്ടിംഗ് ഷോ ബുധനാഴ്ച തുടക്കമാവും

സെന്റ്‌ പോൾസ് കത്തോലിക്കാ ദേവാലയ ത്തിലെ ഓണാഘോഷം ശ്രദ്ധേയമായി

September 7th, 2015

അബുദാബി : മുസ്സഫയിലെ സെന്റ്‌ പോൾസ് കത്തോലിക്കാ ദേവാലയ ത്തിലെ മലയാള വിഭാഗ ത്തിന്റെ നേതൃത്വ ത്തിൽ സംഘടി പ്പിച്ച ഓണാ ഘോഷം ശ്രദ്ധേയ മായി.

വൈവിധ്യമാർന്ന പരിപാടി കളോടെ ദേവാലയ അങ്കണത്തില്‍ നടത്തിയ ഓണാ ഘോഷം, ഇടവക വികാരി ഫാദർ അനി സേവ്യർ ഉത്ഘാടനം ചെയ്തു. ഫാദർ അശോക്‌ ഓണ സന്ദേശം നല്കി.

തിരുവാതിരക്കളി, മാർഗ്ഗംകളി, വഞ്ചിപ്പാട്ട്, തുടങ്ങീ വിവിധ കലാ പരിപാടി കൾ അരങ്ങേറി.

ഇടവകാംഗങ്ങൾ പങ്കെടുത്ത വടം വലി മത്സരം ഓണാഘോഷ ങ്ങൾക്ക് മാറ്റുകൂട്ടി. 18 വിഭവ ങ്ങൾ ഒരുക്കിയ ഓണ സദ്യക്കു മൂവായിര ത്തോളം പേർ പങ്കെടുത്തു.

മലയാളം കമ്മ്യൂണിറ്റി സ്പിരിച്വൽ ഡയരക്ടർ ഫാദർ ജോണി പടിഞ്ഞാറേ ക്കര സ്വാഗതവും പ്രോഗ്രാം കോഡി നേറ്റർ ബിജു ഡോമിനിക് നന്ദിയും പറഞ്ഞു.

ഫാദർ ജോണി, ഷാജി ജോർജ്ജ്, ലിനുപീറ്റർ, ജോബി, ജോജി സെബാസ്റ്റ്യൻ, ബിനു ജോണ്‍, ലാലി ജോസഫ്, ബിനു തോമസ്‌ തുടങ്ങിയവര്‍ പരിപാടി കൾക്ക് നേതൃത്വം നല്കി.

- pma

വായിക്കുക: , ,

Comments Off on സെന്റ്‌ പോൾസ് കത്തോലിക്കാ ദേവാലയ ത്തിലെ ഓണാഘോഷം ശ്രദ്ധേയമായി

ഹെല്‍ത്ത് എക്സലന്‍സ് അവാര്‍ഡ് ഡോ. താഹക്കു സമ്മാനിക്കും

September 7th, 2015

doctor-ps-thaha-pms-dental-collage-ePathram
അബുദാബി : പരിയാരം സി. എച്ച്. സെന്റര്‍ അബുദാബി ചാപ്ടര്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഹെല്‍ത്ത് എക്സലന്‍സ് അവാര്‍ഡ്, അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സെപ്തംബര്‍ 8 ചൊവ്വാഴ്ച വൈകുന്നേരം എട്ടര മണിക്ക് നടക്കുന്ന ചടങ്ങില്‍ വെച്ച് ഡോക്ടര്‍ പി. എസ്. താഹക്കു സമ്മാനിക്കും.

യു. എ. ഇ. പ്രസിഡണ്ടിന്‍റെ മത കാര്യ ഉപദേഷ്ടാവ് ശൈഖ് അലി അല്‍ ഹാശിമി ചടങ്ങ് ഉത്ഘാടനം ചെയ്യും.

മുസ്ലീം ലീഗ് നേതാവും എം. പി. യുമായ ഇ. ടി. മുഹമ്മദ്‌ ബഷീര്‍ മുഖ്യാതിഥി ആയിരിക്കും. പ്രമുഖ മത പണ്ഡിതനും വാഗ്മിയുമായ സിംസാറുല്‍ ഹഖ് ഹുദവി ‘കാരുണ്യം’ എന്ന വിഷയ ത്തില്‍ പ്രഭാഷണം നടത്തും. കെ. എം. സി. സി. കേന്ദ്ര – സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും.

തിരുവന്തപുരം പി. എം. എസ്. കോളജ് ഒാഫ് സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്ററി ന്റെയും അബുദാബി താഹ മെഡിക്കല്‍ ഗ്രൂപ്പി ന്റെയും ചെയര്‍മാനും എം. ഡി.യുമാണ്‌ ഡോ. പി.എസ്. താഹ.

മൂന്നു പതിറ്റാണ്ട് കാലം നാട്ടിലും വിദേശത്തും നല്‍കുന്ന ആരോഗ്യ സേവന പ്രവര്‍ത്തന ങ്ങള്‍ പരിഗണിച്ച് കൊണ്ടാണ് ഡോക്ടര്‍ പി. എസ്. താഹ യെ ഹെല്‍ത്ത് എക്സലന്‍സ് അവാര്‍ഡിന് പരിഗണിച്ചത് എന്ന്  സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ഹെല്‍ത്ത് എക്സലന്‍സ് അവാര്‍ഡ് ഡോ. താഹക്കു സമ്മാനിക്കും


« Previous Page« Previous « എം. എം. കല്‍ബുര്‍ഗി യുടെ കൊലപാതക ത്തില്‍ പ്രതിഷേധിച്ചു
Next »Next Page » സെന്റ്‌ പോൾസ് കത്തോലിക്കാ ദേവാലയ ത്തിലെ ഓണാഘോഷം ശ്രദ്ധേയമായി »



  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine