
ദുബായ് : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ ക്കുറിച്ച് ‘ഇതിഹാസം തീര്‍ത്ത മന്ദഹാസം’ എന്ന പേരില്‍ ദുബായ് കെ. എം. സി. സി. സര്‍ഗ്ഗധാര യുടെ നേതൃത്വ ത്തില്‍ ജൂണ്‍ ആറ് ശനിയാഴ്ച രാത്രി ഏഴര മണിക്ക് അല്‍ ബാറാഹ കെ. എം. സി. സി. യില്‍ മിർഷാദ് യമാനി ചാലിയം അവതരിപ്പിക്കുന്ന കഥാ പ്രസംഗം ഉണ്ടായി രിക്കും എന്ന്‍ സംഘാടകര്‍ അറിയിച്ചു.
ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗ ത്തില്‍ ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ തിരൂര്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സാജിത് അബൂബക്കര്‍ സ്വാഗതവും അഷ്‌റഫ് കൊടുങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു. ഉമര്‍ ഹാജി ആവയില്‍, ഇസ്മയില്‍ അരുകുറ്റി, ആര്‍. ഷുക്കൂര്‍, മുഹമ്മദ് പട്ടാമ്പി, ഉസ്മാന്‍ തലശ്ശേരി തുടങ്ങിയവര്‍ ചര്‍ച്ച യില്‍ പങ്കെടുത്തു.
വിശദ വിവരങ്ങള്‍ക്ക് : അഷ്‌റഫ് കൊടുങ്ങല്ലൂര്‍ 050 37 67 871



അബുദാബി : കല അബുദാബി യുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടന ത്തോട് അനുബന്ധിച്ച് ജൂണ്‍12 വെള്ളിയാഴ്ച അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ വൈകുന്നേരം 7 മണിക്ക് നടക്കുന്ന ‘കേരളീയം 2015’ എന്ന പേരിൽ നടക്കുന്ന പരിപാടി യിൽ ചാക്യാര്‍ കൂത്ത് അരങ്ങേറും. ചാക്യാർ കൂത്തിലെ പ്രമുഖ കലാകാരൻ അമ്മന്നൂർ കുട്ടൻ ചാക്യാർ കൂത്തുമായി അരങ്ങില്‍ എത്തും.
അബുദാബി : ലോക പരിസ്ഥിതി ദിന ത്തില്‍ കേരള സോഷ്യൽ സെന്ററിൽ കുട്ടി കള്‍ ക്കായി വിവിധ പരിപാടി കള്‍ സംഘടി പ്പിക്കുന്നു. ജൂണ്‍ 5 ശനിയാഴ്ച വൈകുന്നേരം ഏഴര മണിക്ക് കെ. എസ്. സി. ബാല വേദിയും ശക്തി ബാല സംഘവും സംയുക്തമായി ഒരുക്കുന്ന ‘ബാലോല്‍സവം’ എന്ന പരിപാടി യില്‍ പരിസ്ഥിതി ദിന ത്തോട് അനുബന്ധിച്ച് ശാസ്ത്ര പ്രദര്‍ശ നവും ചിത്ര രചനാ മത്സര ങ്ങളും നടക്കും. പ്രമുഖ ഗായകന്‍ വി. ടി. മുരളി ചടങ്ങില്‍ മുഖ്യാതിഥി ആയിരിക്കും.


























