സുധീര്‍ നിര്‍ത്താതെ പാടുന്നു : ലോക റെക്കോര്‍ഡ് നേടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

February 20th, 2015

singer-paravur-sudheer-singing-for-guinness-book-of-world-record-ePathram
അബുദാബി : ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടാനായി അബുദാബി യിൽ ഗാനാലാപന യജ്ഞം നടത്തുന്ന പറവൂര്‍ സുധീര്‍ എന്ന ഗായകൻ തന്റെ ദൌത്യത്തിൽ 72 മണിക്കൂർ വിജയ കര മായി പൂർത്തിയാക്കി.

അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്ററില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒന്‍പതു മണി മുതല്‍ ആരംഭിച്ച യജ്ഞം, 110 മണിക്കൂര്‍ പൂര്‍ത്തിയാക്കി ഗിന്നസ് ബുക്ക്‌ ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം പിടിക്കാന്‍ എറണാകുളം ജില്ല യിലെ പറവൂര്‍ ചിറ്റാറ്റുകര മാച്ചാം തുരുത്ത് സ്വദേശിയായ വി. എന്‍. സുധീറിന് ഇനി ഏതാനും മണിക്കൂറു കള്‍ മാത്രം മതി യാവും. ശാരീരിക വിഷമതകള്‍ ഒന്നും അനുഭവപ്പെടാതെ തുടര്‍ച്ചയായി 72 മണിക്കൂര്‍ വിജയകരമായി പാടിക്കഴിഞ്ഞു.

വിവിധ സ്കൂളു കളില്‍ നിന്നും വിദ്യാര്‍ത്ഥി കളും അദ്ധ്യാപകരും വിവിധ കൂട്ടയ്മകളിലെ പ്രവര്‍ത്തകരും വ്യവസായ വാണിജ്യ മേഖല കളിലെ പ്രമുഖരും അടക്കം സമൂഹ ത്തിന്റെ നാനാ തുറ കളിലുള്ള നിരവധി സന്ദർശകർ ഈ പരിപാടി ആസ്വദിക്കാനും സുധീറിനെ പ്രോത്സാഹി പ്പിക്കാനും ആശീർവദി ക്കാനു മായി ഐ. എസ്. സി. യിലേക്ക് എത്തി.

നാഗ്പൂര്‍ സ്വദേശി രാജേഷ് ബുര്‍ബുറെ യുടെ105 മണിക്കൂര്‍ ഗിന്നസ് റെക്കോര്‍ഡ് ഭേദിക്കാനുള്ള ശ്രമ ത്തിലാണ് ഈ മുപ്പത്തഞ്ചുകാരന്‍. തുടര്‍ച്ച യായുള്ള ആലാപനം തൊണ്ടയ്ക്കു ചെറിയ അസ്വസ്ഥത ഉണ്ടായതല്ലാതെ മറ്റു ആരോഗ്യ പ്രശ്‌ന ങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല എന്നും ദൈവാനുഗ്ര ഹവും സംഗീത പ്രേമികളുടെ അകമഴിഞ്ഞ പ്രോത്സാഹനവും മലയാളി സമൂഹ ത്തിന്‍റെ പ്രാര്‍ത്ഥന കളും തനിക്കു കിട്ടുന്ന തിലൂടെ ഈ യജ്ഞം വിജയ കരമായി പൂര്‍ത്തി യാക്കാന്‍ തനിക്കു സാധിക്കും എന്നും ഗായകന്‍ സുധീര്‍ പറഞ്ഞു.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് എന്ന ചിരകാല സ്വപ്നം സാക്ഷാത്ക്കരി ക്കാന്‍ അബുദാബി യില്‍ അവസരം ലഭിച്ചതിലും ഇവിടത്തെ ഇന്ത്യന്‍ സമൂഹം തനിക്കു നല്‍കി വരുന്ന പിന്തുണയിലും സുധീര്‍ വളരെ സംതൃപ്തനാണ്.

പറവൂര്‍ തത്തപ്പിള്ളി സ്വദേശി യും അബുദാബി യിലെ എവര്‍ സെയ്ഫ് ഗ്രൂപ്പ് മാനേജിംഗ് ഡയരക്ട റുമായ എം. കെ. സജീവന്‍, നാട്ടില്‍ നിന്നെത്തിയ പരിപാടിയു ടെ കോര്‍ഡി നേറ്റര്‍ കെ. കെ. അബ്ദുല്ലയും മറ്റു സുഹൃത്തുക്കളും പാട്ടില്‍ ലോക റെക്കോഡ് കുറിക്കാന്‍ സുധീറിന് വേണ്ടതായ സഹായ സഹകരങ്ങള്‍ നല്‍കി കൂടെയുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on സുധീര്‍ നിര്‍ത്താതെ പാടുന്നു : ലോക റെക്കോര്‍ഡ് നേടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

സമാജം ബേബിഷോ 2015

February 19th, 2015

poster-samajam-baby-show-2015-ePathram
അബുദാബി : മലയാളി സമാജവും അഹല്യാ ആശുപത്രിയും ചേര്‍ന്ന് ബേബി ഷോ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 20 വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ മുസ്സഫ യിലെ സമാജ ത്തില്‍ വെച്ച് യു. എ. ഇ. തലത്തില്‍ സംഘടിപ്പിക്കുന്ന ബേബി ഷോ യില്‍ 1 മുതല്‍ 3 വയസ്സ് വരെയുള്ള കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക മത്സരവും 3 മുതല്‍ 6 വയസ്സ് വരെ പ്രായ മുള്ള ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടി കള്‍ക്കും പ്രത്യേകം മത്സര ങ്ങളു മാണ് നടക്കുക.

വിവരങ്ങള്‍ക്ക് 02 – 55 37 600, 055 – 81 47 180

- pma

വായിക്കുക: , ,

Comments Off on സമാജം ബേബിഷോ 2015

ആഭ്യന്തര മന്ത്രിക്ക് നീലേശ്വരം സ്വദേശികളുടെ നിവേദനം

February 18th, 2015

minister-ramesh-chennithala-ePathram
അബുദാബി : വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു കൊണ്ട് യു. എ. ഇ. യിലെ നീലേശ്വരം സ്വദേശി കളുടെ കൂട്ടായ്മ, സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം അയച്ചു.

നീലേശ്വരം നഗര സഭ ആയിട്ട് നാല് വര്‍ഷം കഴിഞ്ഞെങ്കിലും ഒരു വികസനവും നീലേശ്വരത്ത് നടന്നിട്ടില്ല എന്നാണ് പ്രധാന പരാതി. തീര ദേശവും വന മേഖലയും കൂടുതലുള്ള നീലേശ്വരത്തെ പോലീസ് സ്റ്റേഷനില്‍ ആവശ്യത്തിന് പോലീസുകാരില്ല.

പോലീസു കാരുടെ ക്ഷാമം സ്റ്റേഷന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. സാമൂഹിക ദ്രോഹികളുടെ വിളയാട്ട മാണ് സ്റ്റേഷന്‍ പരിധി യിലെ പല പ്രദേശ ങ്ങളിലും എന്നുള്ളത് നിവേദന ത്തിലൂടെ ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി യിട്ടുണ്ട്

സര്‍ക്കിള്‍ പോലീസ് സ്റ്റേഷൻ ആണെങ്കിലും സാമൂഹിക ദ്രോഹികളെ അമര്‍ച്ച ചെയ്യാന്‍ കഴിയുന്നില്ല. നീലേശ്വരം ആസ്ഥാന മായി പോലീസ് സബ് ഡിവിഷന്‍ രൂപീകരിക്കണം എന്ന ആവശ്യ ത്തിന് രണ്ട് പതിറ്റാണ്ടു കളുടെ പഴക്കമുണ്ട്.

എന്നാല്‍ മാറി വരുന്ന സര്‍ക്കാറുകള്‍ ഉറപ്പ് നല്‍കാറുണ്ടെങ്കിലും ഇതു വരെ യാഥാര്‍ഥ്യ മായില്ല. സബ് ഡിവിഷന്‍ രൂപീകരിക്കാൻ ആവശ്യ മായ നടപടികള്‍ സ്വീകരിക്കണം എന്നാണ് നിവേദനത്തി ലെ പ്രധാന ആവശ്യം.

- pma

വായിക്കുക: , , , ,

Comments Off on ആഭ്യന്തര മന്ത്രിക്ക് നീലേശ്വരം സ്വദേശികളുടെ നിവേദനം

ഹൃദയ കീർ‌ത്തനം പ്രകാശനം ചെയ്തു

February 18th, 2015

devotional-song-hrudhaya-keerthanam-release-ePathram
ഷാർജ : ഭക്തി ഗാന ആല്‍ബമായ ‘ഹൃദയ കീർത്തനം’ പ്രകാശനം ചെയ്തു. ഷാർജ സെന്റ്‌ മൈക്കിള്‍സ് ദേവാലയ ത്തിൽ വെച്ചു നടന്ന ചടങ്ങില്‍ ആദ്യ കോപ്പി, ഫാദർ മാത്യു കണ്ടത്തിൽ ബിജു പാറപ്പുറ ത്തിനു നല്‍കി കൊണ്ട് പ്രകാശനം നിര്‍വ്വഹിച്ചു.

ജിമ്മി ജോൺ അടൂർ രചിച്ച് ഫാദർ ഷാജി തുമ്പേച്ചിറയിലും സാം കടമ്മനിട്ടയും ചേർന്ന് സംഗീതം നിർ‌വഹിച്ച്, മാർക്കോസ്, കെസ്റ്റർ, അഞ്ജു ജോസ്, എലിസബത്ത് രാജു തുടങ്ങി യവർ ആലപിച്ച ഹൃദയ കീർത്തനം സാം കടമ്മനിട്ട മ്യൂസിക്‌ പ്രൊഡക്ഷൻസും ജെ. ജെ. മീഡിയയും കൂടി യാണ് വിപണി യിൽ എത്തിക്കുന്നത്.

- pma

വായിക്കുക: , ,

Comments Off on ഹൃദയ കീർ‌ത്തനം പ്രകാശനം ചെയ്തു

ദൃശ്യം 2015 : ലോഗോ പ്രകാശനം ചെയ്തു

February 18th, 2015

minister-chennithala-release-logo-of-drishyam-2015-ePathram
അബുദാബി : കലാ സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തന മേഖല യില്‍ ഒരു വ്യാഴ വട്ട ക്കാലമായി നിറ സാന്നിധ്യമായ സോഷ്യല്‍ ഫോറം അബുദാബി യുടെ പന്ത്രണ്ടാമത് വാര്‍ഷിക ആഘോഷ മായ ‘ദൃശ്യം 2015’-ന്റെ ലോഗോ പ്രകാശനം കേരള ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിച്ചു.

സോഷ്യല്‍ ഫോറം പ്രസിഡന്റ് ഡോ. മനോജ് പുഷ്‌കര്‍, അബ്ദുള്‍ അസീസ് മൊയ്തീന്‍, അനൂപ് നമ്പ്യാര്‍, സന്തോഷ്, മുജീബ് അബ്ദുള്‍ സലാം, സാബു അഗസ്റ്റിന്‍, അനീഷ് ഭാസി തുടങ്ങിയവര്‍ ലോഗോ പ്രകാശന ചടങ്ങില്‍ സംബന്ധിച്ചു.

മാര്‍ച്ച് 13 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് അബുദാബി നാഷണല്‍ തിയേറ്ററില്‍ സംഘടിപ്പിക്കുന്ന ‘ദൃശ്യം 2015’ എന്ന കലാ സന്ധ്യയില്‍ സാംസ്കാരിക സമ്മേളനവും പരിപാടി യില്‍ വെച്ച് വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ വ്യക്തിത്വ ങ്ങളെ ആദരിക്കുകയും പ്രശസ്ത സാഹിത്യ കാരനും ചലച്ചിത്ര പ്രവര്‍ത്ത കനുമായ പി. പത്മ രാജന്റെ പേരിലുള്ള പുരസ്‌കാരവും സമ്മാനിക്കും.

- pma

വായിക്കുക: , , , ,

Comments Off on ദൃശ്യം 2015 : ലോഗോ പ്രകാശനം ചെയ്തു


« Previous Page« Previous « ഖത്തറിൽ ‘അസർമുല്ല’ ഫെബ്രുവരി 20 ന്
Next »Next Page » ഹൃദയ കീർ‌ത്തനം പ്രകാശനം ചെയ്തു »



  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine