അബുദാബി : അത്യാധുനിക ഇലക്ട്രോണിക്സ് ഉപകരണ ങ്ങളുടെ പ്രദര്‍ശനവും വില്പന യുമായി അബുദാബി ഇലക്ട്രോണിക് ഷോപ്പറിനു തുടക്കമായി.
അബുദാബി നാഷണല്‍ എക്സിബിഷന്‍ സെന്ററില്‍ യു. എ. ഇ. സാംസ്കാരിക യുവജന സാമൂഹിക വികസന വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ ഉത്ഘാടനം ചെയ്ത ഇലക്ട്രോണിക് ഷോപ്പര്‍ മേളയില്‍ ഏറ്റവും നവീന ങ്ങളായ സ്മാര്‍ട്ട് ഫോണുകള്‍, സ്മാര്‍ട്ട് ടെലി വിഷനു കള്‍ അത്യാധുനിക ക്യാമറകള്‍ ഹോം തിയ്യേറ്റര്‍ തുടങ്ങി വിവിധ ഗൃഹോപകരണ ങ്ങള്‍ അടക്ക മുള്ളവ യുടെ പ്രദര്‍ശനവും വിപണന വുമാണ് നടക്കുക.
കുട്ടികള്‍ക്കായി ഒരുക്കിയ റോബോട്ടിക് ട്രെയിനിംഗ്, ഫാഷന്‍ ഷോ എന്നിവ ഈ മേള യിലെ പ്രത്യേകത കളാണ്.മിക്ക കമ്പനി കളുടെയും പ്രോഡക്ടുകള്‍ വന്‍ വില ക്കുറവി ലാണ് വില്പന നടത്തുന്നത്.
ഇലക്ട്രോണിക് ഷോപ്പറിലേക്കുള്ള പ്രവേശന ടിക്കറ്റുകള്‍ക്ക് നോര്‍മല്‍ എന്ട്രി പത്ത് ദിര്‍ഹം, വി. ഐ. പി.എന്ട്രി നാല്പതു ദിര്‍ഹം എന്നിങ്ങനെ യാണ്. വി. ഐ. പി. വിഭാഗ ത്തില്‍ സാധനങ്ങള്‍ക്ക് അമ്പതു ശതമാനം വരെ വിലക്കുറവു ലഭിക്കും.
ഈ ദിവസ ങ്ങളില്‍ എല്ലാം ‘വിസിറ്റ് ആന്‍ഡ് വിന്‍’ എന്ന പേരി ലുള്ള സമ്മാന പദ്ധതി കളും സന്ദര്‍ശ കര്‍ക്കായി ഒരുക്കി യിട്ടുണ്ട് എന്നും സംഘാടകര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്
എല്ലാ ദിവസവും രാവിലെ പതിനൊന്നു മണിക്ക് തുടക്കമാവുന്ന മേള, ശനിയാഴ്ച രാത്രി 11 മണിയോടെ സമാപനമാവും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: വ്യവസായം