മലയാളി സമാജം കലാ വിഭാഗം പ്രവര്‍ത്തനോദ്ഘാടനം നടത്തി

June 10th, 2014

അബുദാബി : മലയാളി സമാജം കലാ വിഭാഗം പ്രവര്‍ത്തന ഉദ്ഘാടനം കഥകളി ആചാര്യന്‍ കലാ നിലയം ഗോപിയാശാന്‍ നിര്‍വഹിച്ചു.

അഷ്റഫ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. ബി. ജയപ്രകാശ്, ബാബു വടകര, പി. ടി. റഫീഖ്, സമാജം വനിതാ വിഭാഗം കണ്‍വീനര്‍ രേഖ ജയകുമാര്‍, കലാ വിഭാഗം സെക്രട്ടറി വിജയ രാഘവന്‍, ട്രഷറര്‍ ഫസലുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.

സമാജം സെക്രട്ടറി സുരേഷ് പയ്യന്നൂര്‍ ഗോപിയാശാന് മെമന്റോ സമ്മാനിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘പരേതര്‍ക്കൊരാള്‍’ രണ്ടാം പതിപ്പ് പുറത്തിറങ്ങുന്നു

June 10th, 2014

ashraf-thamarassery-paretharkkoral-ePathram
ഷാര്‍ജ : യു. എ. ഇ. യില്‍ മരണ പ്പെടുന്നവര്‍ക്കു വേണ്ടി നിസ്വാര്‍ഥ സേവനം നടത്തുന്ന സാമൂഹിക പ്രവര്‍ത്ത കന്‍ അഷ്റഫ് താമരശ്ശേരി യുടെ ജീവിത കഥ ഹൃദയ സ്പര്‍ശി യായി അവതരിപ്പിച്ച ‘പരേതര്‍ക്കൊരാള്‍’ എന്ന പുസ്തക ത്തിന്‍െറ രണ്ടാം പതിപ്പ് പുറത്തിറങ്ങുന്നു.

basheer-thikkodi-book-cover-paretharkkoraal-ePathram

ബഷീര്‍ തിക്കോടി രചിച്ച പുസ്തകം മാതൃഭൂമി ബുക്സാണ് പ്രസിദ്ധീ കരിച്ചത്. പൊതു പ്രവര്‍ത്തന രംഗത്തു നിന്നും അഷ്റഫ് അനുഭവിച്ചറിഞ്ഞ ജീവിത യാഥാര്‍ഥ്യങ്ങളാണ് പുസ്തക ത്തിന്റെ രചനക്ക് ആധാരം.

ആദ്യ പതിപ്പിന്‍െറ മുഴുവന്‍ കോപ്പികളും പ്രകാശന ചടങ്ങില്‍ തന്നെ വിറ്റു പോയിരുന്നു. ബഷീര്‍ തിക്കോടി തന്നെ തിരക്കഥ ഒരുക്കി ‘പരേതര്‍ക്കൊരാള്‍’ എന്ന കൃതിയിലെ ഒരു അദ്ധ്യായം പ്രശസ്ത തിരക്കഥാ കൃത്ത് ടി. എ. റസാഖ് സിനിമ യാക്കുകയാണ്. ഇതോടൊപ്പമാണ് വായനക്കാരുടെ നിരന്തരമായ അഭ്യര്‍ത്ഥനയും ആവശ്യവും മാനിച്ച് രണ്ടാം പതിപ്പ് പുറത്തിറങ്ങുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ചേംബര്‍ ഒാഫ് കൊമേഴ്സ് തെരഞ്ഞെടുപ്പ് ജൂണ്‍ 12 ന്

June 10th, 2014

ma-yousafali-thattathazhath-hussain-election-2014-ePathram
അബുദാബി : ചേംബര്‍ ഒാഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പ് ജൂണ്‍ 12ന് രാവിലെ 9 മുതല്‍ രാത്രി 8 വരെ നടക്കും. ഒന്‍പതു വിദേശികള്‍ ഉള്‍പ്പെടെ 72 സ്ഥാനാര്‍ഥി കളാണു മല്‍സര രംഗ ത്തുള്ളത്. 15 അംഗ ങ്ങളുള്ള ഡയറക്ടര്‍ ബോര്‍ഡിലേക്ക് 13 സ്വദേശി കളെയും രണ്ട് വിദേശി കളെയുമാണ് തെരഞ്ഞെടുക്കുക.

പ്രമുഖ വ്യവസായിയും നിലവില്‍ ചേംബര്‍ ഒാഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ എം. എ. യൂസഫലി, തട്ടത്താഴത്ത് ഹുസൈൻ എന്നിവരാണ് മത്സര രംഗത്തുള്ള മലയാളികൾ. തട്ടത്താഴത്ത് ഹുസൈൻ കഴിഞ്ഞ വർഷവും മത്സര രംഗത്തു ണ്ടായിരുന്നു

അബുദാബി നാഷനല്‍ എക്സിബിഷന്‍ സെന്റര്‍, അല്‍ ഐന്‍ എക്സിബിഷന്‍ സെന്റര്‍, മദീനാ സായിദ് സിറ്റി യിലെ പുതിയ വിവാഹ ഹാള്‍ എന്നിവിട ങ്ങളിലാണു പോളിംഗ് സ്റ്റേഷനുകൾ ഒരുക്കുന്നത് .

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുഗള്‍ ഗഫൂര്‍ പുരസ്‌കാരം സമ്മാനിച്ചു

June 9th, 2014

razack-orumanayoor-epathram
അബുദാബി : സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറ സാന്നിദ്ധ്യ മായിരുന്ന അന്തരിച്ച മുഗള്‍ ഗഫൂറിന്റെ സ്മരണാര്‍ത്ഥം യുവ കലാ സാഹിതി പ്രഖ്യാപിച്ച പുരസ്‌കാരം, പൊതു പ്രവര്‍ത്തകനും മിഡില്‍ ഈസ്റ്റ് ചന്ദ്രിക ദിനപ്പത്ര ത്തിന്റെ അബുദാബി റിപ്പോര്‍ട്ടറുമായ റസാഖ് ഒരുമനയൂരിന് സമ്മാനിച്ചു.

കേരള സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച പരിപാടി യില്‍ രാജന്‍ ആറ്റിങ്ങല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കുഞ്ഞികൃഷ്ണന്‍, രക്ഷാധികാരി ബാബു വടകര, ട്രഷറര്‍ രാജ്കുമാര്‍, റഷീദ് പാലക്കല്‍, എം. സുനീര്‍, ശക്തി പ്രസിഡന്റ് ബീരാന്‍ കുട്ടി, വനിതാ വിഭാഗം കണ്‍വീനര്‍ പ്രിയ ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

മാപ്പിള പ്പാട്ട് ഗായിക ലൈല റസാഖ്, ചലചിത്ര പിന്നണി ഗായകന്‍ കബീര്‍ എന്നിവര്‍ക്ക് ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി കരപ്പാത്ത് ഉസ്മാന്‍, മലയാളി സമാജം ട്രഷറര്‍ ഫസലുദ്ദീന്‍ എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശിഹാബ് തങ്ങള്‍ അനുസ്മരണം

June 8th, 2014

panakkad-shihab-thangal-ePathram
ദുബായ് : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുസ്മരണ ത്തിന്റെ ഭാഗമായി ജൂണ്‍ 8 (ശഹബാന്‍ 10ന്) ഞാറാഴ്ച രാത്രി എട്ടു മണിക്ക് ദുബായ് കെ. എം. സി. സി. അല്‍ ബറാഹ ആസ്ഥാനത്ത് ശിഹാബ് തങ്ങള്‍ അനുസ്മരണം സംഘടിപ്പിക്കുന്നു.

മത പണ്ഡിതന്മാര്‍ നേതൃത്വം നല്‍കുന്ന ഖുര്‍ആന്‍ പാരായണവും പ്രാര്‍ത്ഥനയും നടക്കും എന്ന് മലപ്പുറം ജില്ലാ കെ. എം. സി. സി. മത കാര്യ വിഭാഗം അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അദ്ധ്യാപകര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുമെന്ന്
Next »Next Page » മുഗള്‍ ഗഫൂര്‍ പുരസ്‌കാരം സമ്മാനിച്ചു »



  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine