ശിഹാബ് തങ്ങള്‍ അനുസ്മരണം

June 8th, 2014

panakkad-shihab-thangal-ePathram
ദുബായ് : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുസ്മരണ ത്തിന്റെ ഭാഗമായി ജൂണ്‍ 8 (ശഹബാന്‍ 10ന്) ഞാറാഴ്ച രാത്രി എട്ടു മണിക്ക് ദുബായ് കെ. എം. സി. സി. അല്‍ ബറാഹ ആസ്ഥാനത്ത് ശിഹാബ് തങ്ങള്‍ അനുസ്മരണം സംഘടിപ്പിക്കുന്നു.

മത പണ്ഡിതന്മാര്‍ നേതൃത്വം നല്‍കുന്ന ഖുര്‍ആന്‍ പാരായണവും പ്രാര്‍ത്ഥനയും നടക്കും എന്ന് മലപ്പുറം ജില്ലാ കെ. എം. സി. സി. മത കാര്യ വിഭാഗം അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അദ്ധ്യാപകര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുമെന്ന്

June 7th, 2014

kerala-students-epathram

അബുദാബി: യു. എ. ഇ. യില്‍ ജോലി ചെയ്യുന്ന വിദേശ അദ്ധ്യാപകര്‍ക്ക് ലൈസൻസ് സമ്പ്രദായം ഏർപ്പെടുത്താൻ നീക്കമെന്ന് റിപ്പോർട്ട്. 2015 മുതലാണ് 60,000 അദ്ധ്യാപകര്‍ക്ക് നിബന്ധന ബാധകമാകുന്ന തരത്തിൽ ഈ സമ്പ്രദായം ഏര്‍പ്പെടുത്തുകയെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയെ ഉദ്ധരിച്ചു വന്ന റിപ്പോര്‍ട്ടിൽ പറയുന്നു. എന്നാൽ ഏറെ കാലമായി ഈ രംഗത്ത് പ്രവർത്തി പരിചയമുള്ളവർക്ക് പരിഗണന നൽകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പുതുതായി വരുന്ന ഉദ്യോഗാര്‍ഥികള്‍ ആദ്യം തന്നെ പരിശീലന കോഴ്സ് പൂര്‍ത്തിയാക്കണം. പിന്നീട് പരീക്ഷക്ക് ഹാജരാകുകയും ലൈസന്‍സ് കരസ്ഥമാക്കുകയും വേണം. നിലവില്‍ ബിരുദമുള്ളവര്‍ക്കു മാത്രമേ രാജ്യത്ത് അധ്യാപക ജോലി ചെയ്യാന്‍ അനുമതിയുള്ളൂ.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗതാഗത പിഴ തവണകളായടയ്ക്കാന്‍ സൗകര്യം

June 6th, 2014

awareness-from-abudhabi-police-ePathram
അബുദാബി : ഗതാഗത നിയമ ലംഘന ങ്ങള്‍ക്കു ലഭിച്ച പിഴകള്‍ രണ്ട് ഘട്ടമായി അടക്കുന്നതിന് ട്രാഫിക് ആന്‍റ് പട്രോള്‍സ് ഡയറക്ടറേറ്റും ഗതാഗത വകുപ്പും ചേര്‍ന്ന് സൗകര്യമൊരുക്കുന്നു.

1,000 ദിര്‍ഹമിനു മുകളില്‍ പിഴ ചുമത്ത പ്പെട്ടവര്‍ക്കാണ് തവണ കളായിപിഴ അടക്കാനുള്ള സൗകര്യം അധികൃതര്‍ നല്‍കി യിരിക്കുന്നത്.

രണ്ട് തവണ കളായാണ് പിഴ അടച്ച് തീര്‍ക്കേണ്ടത്. ജൂണ്‍ ഒന്ന് മുതല്‍ ആഗസ്റ്റ് 31 വരെയാണ് അബുദാബി യിലെ മുഴുവന്‍ പ്രവശ്യ കളിലേയും ഗതാഗത നിയമ ലംഘന പിഴകള്‍ അടക്കാന്‍ അവസരം ലഭിക്കുക.

പിഴയുടെ പകുതി ഈ കാലയള വിനുള്ളില്‍ ബാക്കി ഒരു വര്‍ഷ ത്തിനകവും അടക്കണം. സ്വദേശികള്‍ക്കും പ്രവാസി കള്‍ക്കും ഒരു പോലെ ഈ പദ്ധതി യുടെ പ്രയോജനം ലഭിക്കും.

ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടു കള്‍ പരമാവധി കുറക്കാന്‍ ലക്ഷ്യ മിട്ടാണ് പദ്ധതി നടപ്പാക്കുന്ന തെന്ന് അധികൃതര്‍ വ്യക്തമാക്കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കെ. എം. സി. സി. ‘മംഗല്യ മധുരം’

June 6th, 2014

kmcc-logo-epathram അബുദാബി : കോഴിക്കോട് ജില്ലാ കെ. എം. സി. സി. യുടെ ‘മംഗല്യ മധുരം’ ഒക്ടോബര്‍ 25-ന് വടകരയില്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

നിര്‍ധനരായ പെണ്‍കുട്ടികളെ കല്യാണം ചെയ്തയയ്ക്കുന്ന കര്‍മ പദ്ധതി യാണ് ‘മംഗല്യ മധുരം’ 5 പവന്‍ വീതം നല്‍കി 15 പെണ്‍ കുട്ടികളുടെ കല്യാണ മാണ് നടത്തുന്നത്. ജില്ലാ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി യുമായി ചേര്‍ന്നാ യിരിക്കും പെണ്‍ കുട്ടികളെ കണ്ടെത്തുക.

പദ്ധതിയുടെ പ്രചാരണാര്‍ഥം അബുദാബി കോഴിക്കോട് ജില്ലാ കെ. എം. സി. സി. സര്‍ഗധാര അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ജൂണ്‍ ആറ് വെള്ളിയാഴ്ച വൈകീട്ട് 7.30-ന് ‘സര്‍ഗ വസന്തം’ എന്ന പേരില്‍ ഗാന മേളയും കോല്‍ക്കളിയും ഒപ്പനയും സംഘടിപ്പിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

രക്തദാന ക്യാമ്പ് വെള്ളിയാഴ്ച

June 6th, 2014

blood-donationan-camp-ahalia-epathram അബുദാബി : സോഷ്യല്‍ ഫോറം സംഘടിപ്പിക്കുന്ന രക്ത ദാന ക്യാമ്പ് മുസ്സഫ ഷാബിയ 10 ലെ അല്‍ നൂര്‍ ആശു പത്രിക്കു സമീപം വെച്ച് ജൂണ്‍ ആറ് വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ ആരംഭിക്കും.

വിവരങ്ങള്‍ക്ക്-050 61 28 977

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജൂണ്‍ 15 മുതല്‍ നിര്‍ബന്ധിത മധ്യാഹ്ന ഇടവേള
Next »Next Page » കെ. എം. സി. സി. ‘മംഗല്യ മധുരം’ »



  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine