അബുദാബി റോഡുകളില്‍ 36 സ്പീഡ് ക്യാമറ കള്‍ കൂടി സ്ഥാപിക്കുന്നു

July 14th, 2014

traffic-police-installed-infra-red-camera-ePathram
അബുദാബി : അതി വേഗത്തിന് തടയിടാനും അതു വഴി അപകട ങ്ങളും ആളപായങ്ങളും കുറയ്ക്കുവാന്‍ വേണ്ടി അബുദാബി ഗതാഗത വകുപ്പ് തലസ്ഥാനത്ത് നിരത്തു കളില്‍ 36 സ്പീഡ് ക്യാമറ കള്‍ സ്ഥാപിക്കും.

നിയമ ലംഘനം നടത്തുന്ന വാഹന ങ്ങളെ ഫ്ലാഷ് ഇല്ലാതെ തന്നെ ചിത്ര സഹിതം പിടി കൂടു വാനായി ഇന്‍ഫ്രാ റെഡ് ക്യാമറകള്‍ അടക്കം 108 ഓളം ക്യാമറകള്‍ ഇതിനോടകം തന്നെ അബുദാബി നിരത്തു കളില്‍ സ്ഥാപിച്ചിട്ടുണ്ട്.

ഒരേ സമയം അഞ്ച് ലൈനു കളില്‍ വരുന്ന വാഹന ങ്ങളുടെ വേഗം തിരിച്ചറിയുന്ന ത്രീ ഡി തെര്‍മല്‍ ക്യാമറകള്‍ സ്ഥാപിക്കും. ഇതോടെ പ്രധാന ജംഗഷനു കളിലെ ഗതാഗത പ്രശ്‌ന ങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ സഹായിക്കും എന്ന്‍ അധികൃതര്‍ അറിയിച്ചു.

വാഹന ങ്ങളുടെ അതിവേഗം, അശ്രദ്ധ മായ മറി കടക്കല്‍, സീബ്രാ ലൈനുകളില്‍ പാര്‍ക്ക് ചെയ്യല്‍ , സിഗ്നലു കളില്‍ നിര്‍ത്താതെ പോവുക എന്നിവ യെല്ലാം ശിക്ഷാ നടപടി കള്‍ക്ക് കാരണമാവും.

- pma

വായിക്കുക: , ,

Comments Off on അബുദാബി റോഡുകളില്‍ 36 സ്പീഡ് ക്യാമറ കള്‍ കൂടി സ്ഥാപിക്കുന്നു

ഈന്തപ്പഴോൽസവ ത്തിനു തുടക്കമായി

July 13th, 2014

liwa-dates-festival-ePathram
അബുദാബി : പടിഞ്ഞാറന്‍ പ്രവിശ്യ യായ അല്‍ ഗാര്‍ബിയ യിലെ ലിവ ഈന്ത പ്പഴോൽസവ ത്തിനു ശനിയാഴ്ച തുടക്ക മായി.

അബുദാബി കള്‍ച്ചര്‍ ആന്‍ഡ് ഹെറിറ്റേജ് അതോറിറ്റി യുടെ ആഭിമുഖ്യ ത്തില്‍ നടക്കുന്ന ഈന്ത പ്പഴ ഫെസ്റ്റി വലില്‍ ഈന്ത പ്പഴങ്ങള്‍ പ്രദര്‍ശിപ്പി ക്കുന്ന തോടൊപ്പം മത്സരവും വില്പന യും നടക്കും.

വനിതകള്‍ നിര്‍മിച്ച കര കൗശല വസ്തുക്കളും അറേബ്യന്‍ സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന ലിവ ഹെറിറ്റേജ് വില്ലേജില്‍ ഒരുക്കിയിട്ടുണ്ട്.

രാജ്യത്തെ ഈന്തപ്പഴ കൃഷിക്കാരെ പ്രോല്‍സാഹിപ്പി ക്കുന്ന തിന്റെ ഭാഗ മായാണ് ലിവയില്‍ എല്ലാ വര്‍ഷവും ഈന്ത പ്പഴോൽസവം സംഘടിപ്പിക്കു ന്നത്.

മികച്ച കര്‍ഷകന്‍, തലയെടുപ്പുള്ള ഈന്തപ്പഴക്കുല എന്നിങ്ങനെ വ്യത്യസ്ത മല്‍സര ങ്ങളില്‍ വിജയി ക്കുന്നവര്‍ക്ക് 50 ലക്ഷം ദിര്‍ഹ ത്തിന്റെ കാഷ് അവാര്‍ഡു കള്‍ സമ്മാനിക്കും.

ഈ മാസം 18 വരെ നടക്കുന്ന ഈന്ത പ്പഴോൽസവ നഗരി യിലേ ക്ക് രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ യാണ് പൊതു ജന ങ്ങള്‍ക്കു പ്രവേശനം അനുവദി ക്കുക.

- pma

വായിക്കുക: , , ,

Comments Off on ഈന്തപ്പഴോൽസവ ത്തിനു തുടക്കമായി

എം. എം. അക്ബര്‍ അബുദാബിയില്‍

July 12th, 2014

mm-akbar-dubai-epathram
അബുദാബി : നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം. എം. അക്ബറി ന്റെ റമളാന്‍ പ്രഭാഷണം അബുദാബി ഇസ്ലാമിക് സെന്ററില്‍ ജൂലായ് 12 ശനിയാഴ്ച രാത്രി പത്തര മണിക്ക് നടക്കും.

‘ദൈവമുണ്ടോ’ എന്ന വിഷയ ത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടി പ്പിക്കുന്ന പ്രഭാഷണ പരിപാടി യില്‍ എം. എം. അക്ബറി നോടൊപ്പം മുസ്തഫ തന്‍വീര്‍ പങ്കെടുക്കും

സ്ത്രീ കള്‍ക്ക് പ്രതേകം സൗകര്യം ഒരുക്കിയിട്ടുണ്ട് എന്നു സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on എം. എം. അക്ബര്‍ അബുദാബിയില്‍

പത്താം തരം തുല്യതാ കോഴ്‌സ്‌ : രജിസ്‌ട്രേഷന്‍ അബുദാബിയിലും

July 12th, 2014

kerala-students-epathram
അബുദാബി : പൊതു വിദ്യാഭ്യാസ വകുപ്പി ന്റെയും സംസ്ഥാന സാക്ഷരതാ മിഷന്റെയും ആഭി മുഖ്യ ത്തില്‍ നടക്കുന്ന പത്താം തരം തുല്യതാ കോഴ്‌സിന്റെ മൂന്നാം ബാച്ചി ലേക്കുള്ള രജിസ്‌ട്രേഷന്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ആരംഭിക്കുന്നു.

പതിനേഴ് വയസ് പൂര്‍ത്തി യായവര്‍ക്കും ഏഴാം ക്ലാസ് പാസ്സായ വര്‍ക്കും എട്ടാം തര ത്തിനും പത്താം തര ത്തിനും ഇടയില്‍ പഠനം നിര്‍ത്തിയ വര്‍ക്കും എസ്. എസ്. എല്‍. സി. തോറ്റ വര്‍ക്കും അപേക്ഷിക്കാം.

ഈ തുല്യതാ പരീക്ഷ പാസ്സ് ആകുന്നവര്‍ക്ക് എസ്. എസ്. എല്‍. സി. ക്ക് തുല്യമായ സര്‍ട്ടി ഫിക്കറ്റു കളും ലഭിക്കും.

അപേക്ഷാ ഫോറം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിലും  സാക്ഷരതാ മിഷന്‍ വെബ് സൈറ്റിലും ലഭ്യമാണ്.

പൂരിപ്പിച്ച അപേക്ഷാ ഫോറം ആഗസ്റ്റ് 30 ന് മുന്‍പ് സെന്റര്‍ ഓഫീസില്‍ സമര്‍പ്പിക്കണം.

ക്ലാസുകള്‍ ഒക്ടോബര്‍ ആദ്യം ആരംഭിക്കും. വിവര ങ്ങള്‍ക്ക് 02 642 44 88, 056 31 77 987

- pma

വായിക്കുക: ,

Comments Off on പത്താം തരം തുല്യതാ കോഴ്‌സ്‌ : രജിസ്‌ട്രേഷന്‍ അബുദാബിയിലും

ഐ. എസ്. സി. ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

July 11th, 2014

logo-isc-abudhabi-epathram
അബുദാബി : അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻറർ നോമ്പ് തുറ സംഘടി പ്പിച്ചു.

ഇന്ത്യൻ അംബാസ്സിഡർ ടി. പി. സീതാറാം മുഖ്യ അതിഥി ആയിരുന്നു. ഐ. എസ്. സി. മുൻ പ്രസിഡന്റ് വൈ. സുധീർകുമാർ ഷെട്ടി, അബുദാബി കമ്യൂണിറ്റി പോലീസ് ഉദ്യോഗ സ്ഥർ, ഇന്ത്യൻ എംബസ്സി ഉദ്യോഗസ്ഥർ, ഐ. എസ്. സി. ഖുറാന്‍ മത്സര പരിപാടി യുടെ രക്ഷാധി കാരി ക്യാപ്റ്റന്‍ മുഹമ്മദ് യൂസഫ് അല്‍ ഖൂറി, അബ്ദുള്ള അല്‍ സാബി, മാര്‍ത്തോമാ ചര്‍ച്ച് വികാരി പ്രകാശ് അബ്രഹാം, ഫാ. ജിബി വര്‍ഗീസ്, ഫാ. സി. സി. ഏലിയാസ്, വിവിധ സംഘടനാ നേതാക്കൾ തുടങ്ങീ സമൂഹ ത്തിലെ നാനാ തുറകളിലെ പ്രമുഖർ സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on ഐ. എസ്. സി. ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു


« Previous Page« Previous « നിലമേല്‍ പ്രവാസി ‘ഇഫ്താര്‍ സംഗമം 2014’
Next »Next Page » പത്താം തരം തുല്യതാ കോഴ്‌സ്‌ : രജിസ്‌ട്രേഷന്‍ അബുദാബിയിലും »



  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine