ലോക റെക്കോഡ് നേട്ടവുമായി സുധീര്‍

February 22nd, 2015

singer-paravur-sudheer-singing-for-guinness-book-of-world-record-ePathram
അബുദാബി : ഗിന്നസ് റെക്കോഡ് എന്ന സ്വപ്ന നേട്ട ത്തിലേക്ക് പറവൂര്‍ സ്വദേശി വി. എന്‍. സുധീര്‍ പാടിക്കയറി. അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നിറഞ്ഞ സദസ്സിനു മുന്നിലാണ് നിലവിലെ റെക്കോഡായ 105 മണിക്കൂര്‍ നിര്‍ത്താതെ ഗാനാലാപനം എന്ന റെക്കോഡ് സുധീര്‍ മറി കടന്നത്. ശനിയാഴ്ച അര്‍ദ്ധ രാത്രി യോടെയാണ് 110 മണിക്കൂര്‍ പാടുക എന്ന ലക്ഷ്യം കൈ വരിച്ചത്.

രാത്രി ഒന്‍പതു മണിയോടെ ഗാനഗന്ധര്‍വന്‍ കെ. ജെ. യേശുദാസിന്റെ ഫോണ്‍ വിളി സുധീറിനെ തേടി എത്തി. തനിക്ക് സ്വപ്ന ത്തില്‍ പോലും ആലോചിക്കാന്‍ കഴിയാത്തതാണ് ഈ നേട്ടം എന്നും കൂടുതല്‍ ഉയര ങ്ങള്‍ കൈവരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടേ എന്നും യേശുദാസ് അനുഗ്രഹിച്ചു.

അഞ്ചു ദിവസം നീണ്ട ഗാനാലാപന യജ്ഞ ത്തിന്റെ വിഡിയോ ഉടനെ തന്നെ ഗിന്നസ് അധികൃതര്‍ക്കു സമര്‍പ്പിക്കും. ഇനി ബാക്കിയുള്ളത് ഈ സാങ്കേതികത്വ ത്തിന്‍െറ ദൂരം മാത്രം. അധികൃത രുടെ പരിശോധന യ്ക്കു ശേഷം റെക്കോര്‍ഡ് പ്രഖ്യാപനം വന്നാല്‍ പ്രത്യേക ചടങ്ങ് അബുദാബി യില്‍ തന്നെ സംഘടിപ്പിക്കും.

ഞായറാഴ്ച രാത്രി എട്ടു മണിക്ക് ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ അബുദാബി യിലെ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളും കൂട്ടായ്മകളും ചേര്‍ന്ന്, വിജയ കരമായി ദൌത്യം പൂര്‍ത്തിയാക്കിയ സുധീറിനെ ആദരിക്കും.

- pma

വായിക്കുക: , ,

Comments Off on ലോക റെക്കോഡ് നേട്ടവുമായി സുധീര്‍

സോഷ്യല്‍ ഫോറം കുടുംബ കൂട്ടായ്മ സംഘടിപ്പിച്ചു

February 22nd, 2015

അബുദാബി : സോഷ്യല്‍ ഫോറം അബുദാബി കുടുംബ കൂട്ടായ്മ സംഘടിപ്പിച്ചു. ഫോറ ത്തിന്റെ വാര്‍ഷിക ആഘോഷ ത്തിന്റെ ഭാഗ മായി സംഘടി പ്പിക്കുന്ന ‘ദൃശ്യം 2015’ കലാ സന്ധ്യയുടെ പ്രവേശന പാസിന്റെ വിതരണോദ്ഘാടനം നടന്നു.

സോഷ്യല്‍ ഫോറം പ്രസിഡന്റ് ഡോ. മനോജ് പുഷ്‌കര്‍ പ്രവാസി കള്‍ച്ചറല്‍ ഫോറം യു. എ. ഇ. കോ-ഓര്‍ഡിനേറ്റര്‍ ബാബു ചക്കാല യ്ക്ക് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു.

എം. ബാലകൃഷ്ണന്‍, അനൂപ് നമ്പ്യാര്‍, മുജീബ് അബ്ദുല്‍ സലാം, സാബു അഗസ്റ്റിന്‍, അനീഷ് ഭാസി, നിയാസ്, ഹാറൂണ്‍, സുരേഷ് കാന, രാജീവ് വത്സന്‍, സഗീര്‍, അന്‍സാര്‍ എന്നിവര്‍ സംസാരിച്ചു. കോ-ഓര്‍ഡിനേറ്റര്‍ ടി. വി. സുരേഷ് കായംകുളം സ്വാഗതം പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on സോഷ്യല്‍ ഫോറം കുടുംബ കൂട്ടായ്മ സംഘടിപ്പിച്ചു

ബേബി ഷോ സംഘടിപ്പിച്ചു

February 22nd, 2015

അബുദാബി : മലയാളി സമാജവും അഹല്യ ആശുപത്രിയും ചേര്‍ന്ന് ബേബി ഷോ സംഘടിപ്പിച്ചു.

സമാജം വനിതാ വിഭാഗ ത്തിന്റെ നേതൃത്വ ത്തില്‍ 65 കുരുന്നു കളാണ് മത്സര ത്തില്‍ പങ്കെടുത്തത്. മൂന്ന് വയസ്സു വരെയുള്ള കുട്ടി കളുടെ മത്സര ത്തില്‍ ഒവൈസ് ഒന്നാം സ്ഥാനവും അഹാന വിശ്വനാഥ് ഷെട്ടി രണ്ടാം സ്ഥാനവും ഇഷാനി ശ്രീനാഥ് മൂന്നാം സ്ഥാനവും നേടി.

മൂന്ന് മുതല്‍ 6 വയസ്സു വരെയുള്ളവരുടെ മത്സര ത്തില്‍ ആണ്‍ കുട്ടികളുടെ വിഭാഗ ത്തില്‍ ഓസ്ടിന്‍ ജോബീസ് ഒന്നാം സ്ഥാനവും ഫൈസ് ഫൈസല്‍ രണ്ടാം സ്ഥാനവും സാത്വിക് സജീവ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പെണ്‍ കുട്ടികളുടെ വിഭാഗ ത്തില്‍ സാമിയ സുരേഷ് ഒന്നാം സ്ഥാന വും ഭവാനി മേനോന്‍ രണ്ടാം സ്ഥാനവും അധിജീവന സജീവ് മൂന്നാം സ്ഥാനവും നേടി.

ഐദിന്‍ അബ്ദുള്ള, അഹാന വിശ്വനാഥ്, ഐഞ്ജലീന സനൂഫ് ജോര്‍ജ്, കൗശിക് വി. നമ്പ്യാര്‍ എന്നിവര്‍ ഏറ്റവും നല്ല വസ്ത്ര അലങ്കാര ത്തിനുള്ള സമ്മാന ങ്ങളും കരസ്ഥമാക്കി.

ഡോ. അനുപമ, ഡോ. പ്രിയ, അഞ്ജു മേനോന്‍ എന്നിവരാണ് വിധി നിര്‍ണയം നടത്തിയത്.

- pma

വായിക്കുക: , , ,

Comments Off on ബേബി ഷോ സംഘടിപ്പിച്ചു

കാസ്രോട്ടാര്‍ സോക്കര്‍ ലീഗ് 27ന്

February 21st, 2015

logo-release-of-kasrottar-soccer-league-ePathram
അബുദാബി : കാസ്രോട്ടാര്‍ മാത്രം എന്ന ഫേസ്ബുക്ക് കൂട്ടായ്മ യുടെ ആഭിമുഖ്യ ത്തിലുള്ള ‘കാസ്രോട്ടാര്‍ സോക്കര്‍ ലീഗ്’ ഫുട്ബാള്‍ മത്സരം ഫെബ്രുവരി 27 വെള്ളിയാഴ്ചഉച്ചക്ക് 2.30 മുതല്‍ അബുദാബി ആംഡ് ഫോഴ്സസ് ക്ളബ് മൈതാനത്ത് നടക്കും.

യു. എ. ഇ. യുടെ വിവിധ ഭാഗ ങ്ങളില്‍ നിന്നുള്ള 24 ടീമു കളാണ് പത്ത് മിനിറ്റ് വീതം നീളുന്ന മത്സരത്തില്‍ പങ്കെടുക്കുക. ഒന്നാം സ്ഥാനത്ത് എത്തുന്ന ടീമിന് ഒരു ലക്ഷം ഇന്ത്യന്‍ രൂപ യാണ് സമ്മാനമായി നല്‍കുക. അറുപതിനായിരം രൂപ രണ്ടാം സ്ഥാനത്ത് എത്തുന്ന ടീമിനും സമ്മാനിക്കും. വ്യക്തിഗത നേട്ടങ്ങള്‍ക്ക് മറ്റു പുരസ്കാരങ്ങള്‍ സമ്മാനിക്കും എന്നും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ സംഘാടകര്‍ പറഞ്ഞു.

പരിപാടി യുടെ ബ്രോഷര്‍ പ്രകാശനം ഡെയ്മര്‍ കോണ്‍ട്രാക്ടിംഗ് എം. ഡി. ജാഫര്‍ മുസ്തഫ അബു സേഫ്ലൈന് നല്‍കി പ്രകാശനം ചെയ്തു. സി. എച്ച്. അഷ്റഫ്, സോക്കര്‍ ലീഗ് ചെയര്‍മാന്‍ ഷമീം ബേക്കല്‍, കണ്‍വീനര്‍ സുല്‍ഫി സാനി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം കാസ്രോട്ടാര്‍ ചാരിറ്റി ഫണ്ട് അബുദാബി എന്ന കൂട്ടായ്മ യുടെ പ്രവര്‍ത്തന ങ്ങള്‍ ക്കായി വിനിയോഗിക്കാന്‍ പദ്ധതി എന്ന് സംഘാടകര്‍ പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on കാസ്രോട്ടാര്‍ സോക്കര്‍ ലീഗ് 27ന്

അബുദാബിയില്‍ വന്‍ തീപ്പിടുത്തം : 10 മരണം

February 20th, 2015

fire-in-abudhabi-mussafah-industrial-area-ePathram
അബുദാബി : മുസഫ ഇന്‍ഡസ്ട്രിയല്‍ ഏരിയ യില്‍ ഇരു നില ക്കെട്ടിട ത്തില്‍ ഉണ്ടായ തീപ്പിടുത്ത ത്തില്‍ പത്ത് പേര്‍ മരണ പ്പെട്ടതായി അബുദാബി പോലീസ് അറിയിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണി യോടെ യായിരുന്നു തീപ്പിടുത്തം. മുസഫ ഇന്റസ്ട്രിയല്‍ ഏരിയ ഒന്നില്‍ സര്‍ക്കിള്‍ ഏഴിനടുത്ത് ഒരു സ്‌പെയര്‍ പാര്‍ട്ട്‌സ് വില്‍പ്പന കട പ്രവര്‍ത്തി ക്കുന്ന കെട്ടിട ത്തിനാണ് തീ പിടിച്ചത്. ഈ കെട്ടിട ത്തിന് മുകളില്‍ താമസി ക്കുക യായി രുന്ന തൊഴിലാളി കളാണ് മരിച്ചവര്‍ എല്ലാവരും.

ബംഗ്ലാദേശ്, പാകിസ്ഥാന്‍ പൗരന്മാരാണ് മരിച്ചവരെല്ലാം. ഇന്ത്യക്കാര്‍ ആരും അപകടത്തില്‍ പെട്ടിട്ടില്ല എന്നാണു പ്രാഥമിക വിവരം. പത്തോളം പേര്‍ക്ക് ഗുരുതര മായി പൊള്ളലേറ്റു. ഇവരെ മഫ്‌റഖ് ആശുപത്രി യില്‍ പ്രവേശിപ്പിച്ചു എന്നും പോലീസ് അറിയിച്ചു.

വൈദ്യുതി ലൈനില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം എന്ന് കരുതുന്നു. അബുദാബി പോലീസിന്റെയും സിവില്‍ ഡിഫന്‍സ് വിഭാഗ ത്തിന്റെയും സമയോചിത മായ ഇട പെടല്‍ മൂലം കൂടുതല്‍ ഭാഗ ങ്ങളിലേക്ക് തീ പടരാതെ നോക്കാന്‍ സാധിച്ചു.

photo courtesy : Khaleej Times Daily

- pma

വായിക്കുക: , ,

Comments Off on അബുദാബിയില്‍ വന്‍ തീപ്പിടുത്തം : 10 മരണം


« Previous Page« Previous « സുധീര്‍ നിര്‍ത്താതെ പാടുന്നു : ലോക റെക്കോര്‍ഡ് നേടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം
Next »Next Page » കാസ്രോട്ടാര്‍ സോക്കര്‍ ലീഗ് 27ന് »



  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine