ദുബായ് : വിചിത്ര രൂപ ത്തിൽ ദുബായ് ഇന്റര്‍നാഷണല്‍ വിമാന ത്താവളത്തില്‍ വന്നിറങ്ങിയ ജര്‍മന്‍ കാരനായ റോള്‍ഫ് ബുച്ചൂള്‍ സിനെ വിമാന ത്താവള ത്തില്‍ തടയുകയും തിരിച്ചയക്കുകയും ചെയ്തു.
മുഖം നിറയെ ആഭരണ ങ്ങളും തലയില്‍ കൊമ്പ് പോലെയുള്ള രണ്ട് മുഴ കളുമായി കാഴ്ചയില്‍ തന്നെ ഭീകരത തോന്നിക്കുന്ന രൂപവു മായിട്ടാണ് റോള്‍ഫ് ദുബായിൽ വിമാനം ഇറങ്ങിയത്. വിമാന ത്താവള ജീവനക്കാര്‍ റോള്‍ഫിനെ കണ്ടപ്പോല്‍ ഭയന്ന് പോയതായി പറയപ്പെടുന്നു.
ഒരു നിശാ ക്ലബില്‍ പ്രദര്‍ശന പരിപാടി ക്ക് എത്തിയതായിരുന്നു ഇദ്ദേഹം. വിവിധ ലോക രാജ്യങ്ങളിൽ പരിപാടി അവതരി പ്പിച്ചിട്ടുള്ള റോള്‍ഫിന്റെ കണ്‍ പോള കളിലും മൂക്കിലും ചുണ്ടിലും കാതിലുമൊക്കെ യായി 453 ദ്വാര ങ്ങളു ണ്ടാക്കി ആഭരണങ്ങള്‍ അണിഞ്ഞിട്ടുണ്ട്. കമ്പ്യൂട്ടര്‍ പ്രോഗ്രാമറായ ഇദ്ദേഹം പ്ലാസ്റ്റിക് സര്‍ജറി നടത്തി മുഖത്തിന്റെ ഷേപ്പ് മാറ്റിയിട്ടുണ്ട്.